ഓണക്കാല മദ്യവിൽപനയിൽ വൻ ഇടിവ്
ഓണമായാലും, വിഷു ആയാലും മികച്ച വിൽപന ഉണ്ടാക്കുന്ന കേരളത്തിലെ ഒരേയൊരു സ്ഥാപനമാണ് ബെവ്കോ എന്നാണ് പൊതുവെയുള്ള ധാരണ. സാധാരണ ഓണക്കാലത്ത് ചർച്ചയാകുന്നത് മദ്യ വിൽപനയുടെ ഞെട്ടിക്കുന്ന കണക്കുകൾ ആണ്. എന്നാൽ ഇത്തവണ പതിവിന് വിപരീതമായി മിൽമ പാലിന്റെ വിൽപ്പനയാണ് ചർച്ചാ വിഷയം ആകുന്നത്. decline in alcohol sales during onam
പാൽ വിൽപ്പനയിൽ സർവ്വകാല റെക്കോർഡിട്ട് നിൽക്കുകയാണ് മിൽമ. ഉത്രാടം ദിനത്തിൽ മാത്രം 37,00,365 ലിറ്റർ പാലും 3,91,576 കിലോ തൈരുമാണ് മിൽമ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചത്. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസളിലായി സർക്കാർ ഉടമസ്ഥതയിലുള്ള സഹകരണസംഘം വഴി 1,33,47,013 ലിറ്റർ പാലും 14,95,332 കിലോ തൈരുമാണ് വിറ്റത്. കേരളത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതോടെ സെപ്തംബർ 12- ലെ കണക്ക് പ്രകാരം നെയ്യുടെ വിൽപ്പന 814 മെട്രിക് ടൺ ആണ് രേഖപ്പെടുത്തിയത്. 2023 ൽ പാൽ വില്പന 1,00,56,889 ലിറ്ററായിരുന്നു, 2022 ൽ വിറ്റഴിച്ചത് 94,56,621 ലിറ്റർ പാലാണ്.
പരിപ്പ്, ഗോതമ്പ്, പാലട, പ്രഥമൻ, സേമിയ അങ്ങനെ നീളുന്നതാണ് ഓണക്കാലത്ത് വീടുകളിൽ ഒരുങ്ങുന്ന പായസങ്ങളുടെ നീണ്ട നിര. ഒരു വിധപ്പെട്ട പ്രയാസങ്ങളുടെ പ്രധാന വിഭവം ആകട്ടെ പാലും. ഓണക്കാലത്ത് പായസത്തിന് അല്പം പ്രിയം ഏറുകയും ചെയ്യും. ഇത്തവണ ഓണ വിപണിയിൽ പായസത്തിന് 40 ശതമാനത്തിലധികം ബുക്കിങ് ഉയർന്നിരുന്നു, വിപണി മുന്നിൽ കണ്ട് 1.25 കോടി ലിറ്റർ പാലാണ് അയൽ സംസ്ഥാനങ്ങളിൽനിന്നടക്കം മിൽമ ലഭ്യമാക്കിയത്.
അതെ സമയം, പാലിന്റെ വില്പന കുത്തനെ ഉയർന്നപ്പോൾ, ഗണ്യമായ കുറവാണ് സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവിൽപനയിൽ ഉണ്ടായിരിക്കുന്നത്. ഉത്രാടം വരെയുള്ള ഒൻപതു ദിവസത്തിൽ 701 കോടി രൂപയുടെ മദ്യം വില്പനയാണ് ബിവറേജസ് കോർപറേഷൻ (ബെവ്കോ) വിറ്റഴിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഉത്രാട ദിവസത്തിൽ മാത്രമാണ് മദ്യ വില്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർദ്ധനവുണ്ടായത്. 124 കോടി രൂപയുടെ മദ്യം ആണ് ഉത്രാട ദിനത്തിൽ ചെലവായത്. 2023- ൽ ഉത്രാട ദിനത്തിൽ 116 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിൽപന നടത്തിയത്. 2023 നെ അപേക്ഷിച്ച് 14 കോടി രൂപയുടെ കുറവാണ് ഇത്തവണ സംസഥാനത്തെ മദ്യ വില്പനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി ബാറുകളുടെ എണ്ണം കൂടുതൽ ആയിരുന്നു, എങ്കിൽ പോലും വില്പന കുറഞ്ഞുവെന്നതും ശ്രദ്ധേയമായ വിഷയമാണ്.
2023 ലെ തിരുവോണത്തിന് തലേ ദിവസമായ ഉത്രാടം ദിനത്തിൽ മാത്രം ബെവ്റേജസ് കോർപ്പറേഷൻ വിറ്റത് 116 കോടിയുടെ മദ്യമാണ്. 2022 ൽ ഇത് 112 കോടി രൂപയായിരുന്നു. 2022 നെ അപേക്ഷിച്ച് 2023 ൽ 4 കോടിയുടെ വർധനയാണ് ഉണ്ടായത്, ഔട്ട് ലൈറ്റുകളിലൂടെ മാത്രമാണ് ഇത്രയും മദ്യം വിറ്റഴിച്ചത്.
2023 ലെ ഉത്രാട ദിനം വരെയുള്ള എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിൽപന നടത്തിയത്. 2022 ൽ ഇതേ സമയം 624 കോടിയുടെ മദ്യമാണ് വിറ്റുപോയിരുന്നത്. അതായത് ആ വർഷം 41 കോടിയുടെ മദ്യമാണ് അധികം വിറ്റത്. അത്തം മുതൽ തിരുവോണ ദിനം വരെയുള്ള ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ മദ്യവിൽപനയാണ് ഓണക്കാല മദ്യ കച്ചവടമായി കണക്കാക്കിയിരുന്നത്. എന്നാൽ തിരുവോണ ദിനത്തിൽ ബീവറേജസ് കോർപ്പറേഷന് അവധി നൽകിയതോടെ ഉത്രാടം വരെയുള്ള ദിവസങ്ങളുടെ മദ്യവിൽപനയാണ് ഓണക്കാല മദ്യ വിൽപനയായി നിലവിൽ കണക്കാക്കുന്നത്. പൂരാട ദിനത്തിൽ മാത്രം 576 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി വിറ്റഴിച്ചത്.
contnet summary; Huge decline in alcohol sales during onam