June 26, 2026 |
Share on

മാമലകണ്ടം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നിരാഹാരം വിജയിച്ചു: അധ്യാപകരെ നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം

അഴിമുഖം പ്രതിനിധി കോതമംഗലം മാമലകണ്ടം സ്‌കൂളില്‍ അധ്യാപകരെ നിയമിക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രണ്ട് ദിവസമായി നടത്തി വന്ന നിരാഹാര സമരം വിജയിച്ചു. പഠിപ്പിക്കാന്‍ അധ്യാപകര്‍ സ്‌കൂളില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഡിഡിഇ ഓഫീസിന് മുന്നില്‍ കുട്ടികള്‍ നടത്തി വന്ന സമരത്തെ തുടര്‍ന്ന് അധിക തസ്തികയിലേക്ക് അധ്യാപക നിയമനം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ കുട്ടികളുടെ ഏക ആശ്രയമാണ് ഈ സര്‍ക്കാര്‍ സ്‌കൂള്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സ്‌കൂളിനെ ഹൈസ്‌കൂളായി ഉയര്‍ത്തിയിട്ടും അധ്യാപകരെ […]

അഴിമുഖം പ്രതിനിധി

കോതമംഗലം മാമലകണ്ടം സ്‌കൂളില്‍ അധ്യാപകരെ നിയമിക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രണ്ട് ദിവസമായി നടത്തി വന്ന നിരാഹാര സമരം വിജയിച്ചു. പഠിപ്പിക്കാന്‍ അധ്യാപകര്‍ സ്‌കൂളില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഡിഡിഇ ഓഫീസിന് മുന്നില്‍ കുട്ടികള്‍ നടത്തി വന്ന സമരത്തെ തുടര്‍ന്ന് അധിക തസ്തികയിലേക്ക് അധ്യാപക നിയമനം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ കുട്ടികളുടെ ഏക ആശ്രയമാണ് ഈ സര്‍ക്കാര്‍ സ്‌കൂള്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സ്‌കൂളിനെ ഹൈസ്‌കൂളായി ഉയര്‍ത്തിയിട്ടും അധ്യാപകരെ നിയമിക്കാത്തതിനെ തുടര്‍ന്ന് പഠനം മുടങ്ങിയതിനെ തുടര്‍ന്നാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ നിരാഹാരം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

×