February 19, 2025 |
Share on

പ്രിയപ്പെട്ട ലാലിന് വിജയാശംസകളുമായി സ്വന്തം മമ്മൂട്ടി

മോഹൻലാലിന്റെ ആദ്യ സിനിമാ സംവിധാന സംരംഭത്തിന് അഭിനന്ദനം അറിയിച്ച് മമ്മൂട്ടിയുടെ പോസ്റ്റ്

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആ​ദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ത്രീഡി ചിത്രം ക്രിസ്മസ് ദിനമായ നാളെ തീയേറ്ററുകളിലെത്തുകയാണ്. മോഹൻലാലിന് അഭിനന്ദനവുമായി ഇപ്പോൾ രം​ഗത്തെത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാലിന് മമ്മൂട്ടി വിജയാശംസകൾ നേർന്നത്. അഭിനയ സിദ്ധി കൊണ്ട് പ്രേക്ഷകരെ ത്രസ്സിപ്പിച്ച മോഹൻലാലിന്റെ അറിവും പരിചയവും അദ്ദേഹത്തിന്റെ സിനിമക്ക് ഉതകുമെന്ന് തനിക്കുറപ്പുണ്ടെന്നും പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നുവെന്നും മമ്മൂട്ടി കുറിച്ചു. Mammootty Mohanlal Baroz 

മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ’.
ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു പ്രാർത്ഥനകളോടെ സസ്നേഹം
സ്വന്തം മമ്മൂട്ടി.

മോഹൻലാൽ തന്നെയാണ് ബറോസിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഗുരുസോമസുന്ദരം, മോഹന്‍ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവര്‍ക്ക് പുറമേ വിദേശതാരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. Mammootty Mohanlal Baroz 

Content summary: Mammootty extends his heartfelt best wishes to his dear friend mohanLal for his movie Baroz

Mammootty Mohanlal Baroz malayalam movie 

×