Continue reading “കാട്രു വെളിയിടൈ; വീണ്ടുമൊരു റൊമാന്റിക് മാജിക്കുമായി മണിരത്‌നം”

" /> Continue reading “കാട്രു വെളിയിടൈ; വീണ്ടുമൊരു റൊമാന്റിക് മാജിക്കുമായി മണിരത്‌നം”

"> Continue reading “കാട്രു വെളിയിടൈ; വീണ്ടുമൊരു റൊമാന്റിക് മാജിക്കുമായി മണിരത്‌നം”

">

UPDATES

സിനിമ

കാട്രു വെളിയിടൈ; വീണ്ടുമൊരു റൊമാന്റിക് മാജിക്കുമായി മണിരത്‌നം

Avatar

                       

അഴിമുഖം പ്രതിനിധി

കാട്രു വെളിയിടൈ;  ആകാംക്ഷയ്ക്കു വിരാമം കുറിച്ച്‌  മണിരത്‌നം ചിത്രത്തിന്റെ പേര് പുറത്തു വന്നു. മണി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്.

കാര്‍ത്തിയാണ് ചിത്രത്തില്‍ നായകനാവുന്നത്. കാര്‍ത്തിയുടെ ആദ്യ മണിരത്‌നം പ്രൊജക്ടാണിത്. അഥിതി റാവു ഹൈദാരിയാണ്  നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മണിരത്‌നം ചിത്രത്തിന്റെ ഭാഗമാകുന്നതിന്റെ സന്തോഷം ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍ ട്വീറ്റ് ചെയ്തുകൊണ്ട് അഥിതി തന്റെ ആരാധകരുമായി പങ്കുവച്ചിരുന്നു. പ്രജാപതി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയാണ് അഥിതി. ബോളിവുഡിലാണ് അഥിതിയിപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

നേരത്തെ പ്രേമം ഫെയിം സായി പല്ലവിയാകും ഒ കെ കണ്‍മണിക്കുശേഷമുള്ള മണിരത്‌നം ചിത്രത്തില്‍ നായികയാവുന്നതെന്നു കേട്ടിരുന്നു. തുടര്‍ന്ന് ഗ്ലാമറസ് രംഗങ്ങളില്‍ അഭിനയിക്കാനുള്ള ബുദ്ധിമുട്ടുകാരണം സായി പല്ലവി മണിരത്‌നം പ്രൊജക്ടില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്തയും വൈറലായി. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചുകൊണ്ട് നടി തന്നെ രംഗത്തുവരികയും ഉണ്ടായി. 

മണിരത്‌നത്തിന്റെ നിര്‍മാണ കമ്പനിയായ മദ്രാസ് ടാക്കീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സിനിമയുടെ ചിത്രീകരണം തുടങ്ങി എന്നാണ് സൂചന.

കഴിഞ്ഞ ദിവസം നടന്‍ ആര്‍ ജെ ബാലാജി മണിരത്‌നവുമായി നില്‍ക്കുന്ന സെല്‍ഫി ട്വിറ്ററില്‍ പോസ്‌റ് ചെയ്തിരുന്നു. ബലാജിയും മണി ചിത്രത്തിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. രവി വര്‍മന്‍ ഛായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മനാണ്. വൈരമുത്തുവാണ് ഗാനരചയിതാവ്.

മണിരത്‌നവുമായാണ് തന്റെ അടുത്ത ചിത്രം എന്ന എ ആര്‍ റഹ്മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌  വ്യാപകമായി പ്രചരിച്ചിരുന്നു. 2015ല്‍ റിലീസ് ചെയ്ത ഒ കാതല്‍ കണ്മണിയാണ് മണിരത്‌നത്തിന്റെ ഒടുവിലത്തെ ചിത്രം. ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കയാണ്.

Share on

മറ്റുവാര്‍ത്തകള്‍