മണിപ്പൂരിലെ ബിജെപി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിവച്ചു. സംസ്ഥാനത്തെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് സിംഗിന്റെ രാജി. ഞായറാഴ്ച്ച ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശിയാധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവരുമായി രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ച നടത്തിയിരുന്നു സിംഗ്. ഈ ചര്‍ച്ചയ്ക്ക് ശേഷമാണ് ബിരേന്‍ സിംഗ് തന്റെ രാജി സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുഖ്യമന്ത്രിയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചുവെങ്കിലും പുതിയ സര്‍ക്കാര്‍ നിലവില്‍ വരുന്നതുവരെ സിംഗിനോട് തല്‍സ്ഥാനത്ത് തുടരാനാണ് രാജ്ഭവന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
2023 മേയ് മുതല്‍ മണിപ്പൂരില്‍ കത്തിപ്പടരുന്ന വംശീയകലാപം ശമിപ്പിക്കാന്‍ പരാജയപ്പെട്ട മുഖ്യമന്ത്രിയുടെ രാജിയ്ക്കായി നിരന്തരം ആവശ്യമുയര്‍ന്നുകൊണ്ടിരുന്നു. 2023 ജൂലൈയില്‍ സിംഗ് രാജി പ്രഖ്യാപിച്ചുവെങ്കിലും അനുയായികളുടെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും മുഖ്യമന്ത്രിക്കസേരയില്‍ തുടരുകയായിരുന്നു. കലാപം തുടങ്ങി രണ്ട് വര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍ ബിരേന്‍ സിംഗ് അധികാരക്കസേര ഒഴിഞ്ഞിരിക്കുന്നത്. സിംഗിന്റെ നേതൃത്വത്തിനെതിരേ സംസ്ഥാന ബിജെപിയും കടുത്ത എതിര്‍പ്പിലായിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സിംഗിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലുമായിരുന്നു.
Manipur Chief Minister N Biren Singh resigned his post
Content Summary; Manipur Chief Minister N Biren Singh resigned his post