January 18, 2025 |

മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ പുറത്താക്കണമെന്ന് ബിജെപി കുക്കി ജനപ്രതിനിധികൾ

മണിപ്പൂരിൽ വിവാദം കനക്കുന്നു

മണിപ്പൂരിലെ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴി വച്ചിരിക്കുകയാണ് പുതിയ വിവാദം. മണിപ്പൂർ ടേപ്പ് പുറത്തുവന്നതിന് പിന്നലെ മുഖ്യ മന്ത്രിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെട്ട് പത്ത്  എംഎൽഎമാർ രംഗത്തെത്തി. പത്തുപേരിൽ ഒൻപതുപേരും സംസ്ഥാനത്തെ കുക്കി സമുദായത്തിൽ നിന്നുള്ള ബിജെപി എംഎൽഎമാരാണ്. വംശീയ കലാപത്തെ കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച അന്വേഷണ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ജനപ്രതിനിധികൾ.

ഗുവാഹത്തി ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് (റിട്ടയേർഡ്) അജയ് ലാംബയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന് മുൻപാകെ തെളിവായി സമർപ്പിച്ച ഓഡിയോ ടേപ്പുകൾ ദി വയർ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന് 2023 മെയ് 3 മുതൽ സംസ്ഥാനത്ത് ആളിപടർന്ന വംശീയ കലാപത്തിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ ഓഡിയോ ടേപ്പിലുണ്ടെന്ന്, കമ്മീഷനിൽ ടേപ്പ്ഹാ ജരാക്കിയവർ/ ആൾ അവകാശപ്പെട്ടിരുന്നു.

48 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ റെക്കോർഡിംഗ് ചെയ്തത് കലാപത്തിന്റെ നാളുകളിൽ മുഖ്യമന്ത്രി നേരിട്ടെത്തിയ ഒരു മീറ്റിംഗിൽ വെച്ചാണെന്ന് ഇവർ ദി വയറിനോട് വെളിപ്പെടുത്തിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ഇവർ/ വ്യക്തി റെക്കോർഡിംഗിൻ്റെ ആധികാരികത സ്ഥിരീകരിക്കുന്ന സത്യവാങ്മൂലവും കമ്മീഷനിൽ ഹാജരാക്കിയതായി വയറിനോട് പറയുന്നു. ഐഡന്റിറ്റി പുറത്തുവിടാതിരിക്കാനും, സുരക്ഷ ഉറപ്പുവരുത്താനും ഇവർ/ വ്യക്തി കമ്മീഷനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

” മുഖ്യമന്ത്രി തൻ്റെ സദസ്സിനെ ആശ്വസിപ്പിക്കുന്നത് വ്യക്തമായി കേൾക്കാം, അദ്ദേഹത്തിൻ്റെ സ്വരത്തിൽ നിന്നും മിലിഷ്യയിലെ അംഗങ്ങളാണ് സദസ്സിലെ ആളുകളെന്ന് അനുമാനിക്കാൻ കഴിയും. അവരുടെ പിന്നാലെ പോകുന്നതിന് മുമ്പ് കേന്ദ്ര ഏജൻസികൾ തന്നെ ആദ്യം അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം പറയുന്നുണ്ട്. വിളിക്കുമ്പോൾ പെട്ടെന്ന് പ്രതികരിക്കരുതെന്നും അതിനാൽ ഇടപെടാൻ സമയമുണ്ടാകുമെന്നും അദ്ദേഹം അവരോട് ഉപദേശിക്കുന്നുണ്ട്.” അധികാരത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പത്രക്കുറിപ്പിൽ എംഎൽഎമാർ ആരോപിക്കുന്നു.

2023 ഓഗസ്റ്റ് 7-ന്, കുക്കി സ്റ്റുഡൻ്റ്‌സ് ഓർഗനൈസേഷൻ (കെഎസ്ഒ) വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ ഒരു ഓഡിയോ ക്ലിപ്പ് പങ്കുവച്ചിരുന്നു. കലാപ നാളുകളിൽ പക്ഷപാതപരമായി ഒരു മീറ്റിംഗിൽ മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരിക്കുന്ന ശബ്ദ ശകലങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. ഇത് പിന്നീട് നിരവധി സോഷ്യൽ മീഡിയ ഹാൻഡിലുകളിലും പങ്കുവയ്ക്കപ്പെട്ടു. അതേ രാത്രി തന്നെ മണിപ്പൂർ സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ, മുഖ്യമന്ത്രിയുടെ ശബ്ദമാണ് ഓഡിയോ ക്ലിപ്പിൽ എന്ന വാദം നിഷേധിച്ചു. റെക്കോർഡിംഗ് വ്യാജമായി കെട്ടിച്ചമച്ചതാണെന്നും അതിൽ പറയുന്നു. എന്നാൽ മുഖ്യമന്ത്രി അന്നത്തെ യോഗത്തിൽ സംസാരിക്കുന്ന കാര്യങ്ങൾ തന്നെയാണ് ടേപ്പിലുള്ളതെന്ന് യോഗത്തിൽ പങ്കെടുത്ത ചിലരും വാദിച്ചിരുന്നു.

റെക്കോർഡിങ് പുറത്തുവിട്ട ആളുകളുടെ സുരക്ഷ കണക്കിലെടുത്തും, കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കാതിരിക്കാനുമായി ഏതാനും ചില ഭാഗങ്ങളാണ് വയർ പുറത്തുവിട്ടിരിക്കുന്നത്, എന്നാൽ പൂർണരൂപം കമ്മീഷന്റെ പക്കലുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ തള്ളി പറയുകയും മുഖ്യമന്ത്രി ഷായുടെ ഉത്തരവുകൾ അവഗണിച്ചതിനെ കുറിച്ചും സംസ്ഥാന പോലീസിന്റെ ആയുധശേഖരത്തിൽ നിന്ന് ആയിരക്കണക്കിന് മാരകായുധങ്ങൾ മോഷ്ടിച്ചവരെ സംരക്ഷിച്ചതിനെ കുറിച്ചും പറയുന്നതാണ് റെക്കോർഡിംഗ്.

Post Thumbnail
അമിത ദേഷ്യമുണ്ടോ?വായിക്കുക

മണിപ്പൂർ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരുമായി, മുഖ്യമന്ത്രി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഓഗസ്റ്റിൽ അമിത് ഷാ പാർലമെൻ്റിൽ അറിയിച്ചിരുന്നു. സഹകരിക്കാത്തവരെ ഉടൻ തന്നെ സ്ഥാനത്ത് നിന്ന് നീക്കിയതായും, മുഖ്യമന്ത്രി സഹകരിക്കുന്നത് കൊണ്ട് തന്നെ അതിന്റെ ആവശ്യമില്ലെന്നുമാണ് അമിത് ഷാ പാർലമെൻ്റിൽ ന്യായീകരിച്ചത്. പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച ഷാ, ഇരട്ട എൻജിൻ സർക്കാർ വിഷയത്തിൽ അതീവ പ്രധാന്യത്തോടെ ഇടപെടുന്നുണ്ടെന്നും അവകാശപ്പെട്ടു. എന്നാൽ ഓഡിയോ ക്ലിപ്പിൽ പറയുന്ന കാര്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത് മുഖ്യമന്ത്രി കേന്ദ്രവുമായി സഹവർത്തിക്കില്ലെന്നതിന്റെ കൃത്യമായ സൂചനയായിരുന്നു.

റിക്കോർഡിംഗിൽ, ബിരേൻ സിങ്ങിൻ്റെതെന്ന് കരുതുന്ന ശബ്ദം ഹിന്ദിയിലും മണിപ്പൂരിയിലുമാണ് സംസാരിക്കുന്നത്. ശബ്ദ സന്ദേശം ഇങ്ങനെയാണ്.” അമിത്ഷാ അന്നിവിടെ വന്നപ്പോൾ ബിരേൻജി ബോംബുകൾ ഉപയോഗിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ( പറയുന്നതിനൊപ്പം ബാക്ഗ്രൗണ്ടിൽ ചിരികൾ ഉയരുന്നത് കേൾക്കാം, പറയുന്ന വ്യക്തി ( ബിരേൻ സിങ്) തുടർന്നു ) അമിത്ഷാ ആ ചോദിച്ചത് എല്ലാവരും കേട്ടു. അന്ന് മുതൽ ബോംബ് ഉപയോഗിക്കുന്നത് നിർത്താൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. , ‘ബോംബ് ഉപയോഗിക്കരുത്.’ അദ്ദേഹം ഈ നിർദ്ദേശം നൽകാൻ പോലീസ് ഡയറക്ടർ ജനറലിനെയും (ഡിജിപി) മറ്റുള്ളവരെയും വിളിച്ചു. എന്നാൽ അമിത് ഷാ പോയതിനുശേഷം ഞാൻ അവരോട് ഇങ്ങനെയാണ് പറഞ്ഞത്. നിങ്ങൾ ബോംബുകൾ ഉപയോഗിച്ചോളൂ പക്ഷെ പരസ്യമായല്ല, നിശബ്ദമായി വേണം ചെയ്യാൻ. ഞാൻ ഈ പറയുന്നത് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ ഞാൻ നിർദേശം നൽകിയ ഉദ്യോഗസ്ഥരോട് തന്നെ നേരിട്ട് ചോദിച്ചോളൂ. ”

2023 മെയ് 20-ന് അമിത്ഷാ മണിപ്പൂരിൽ നടത്തിയ ത്രിദിന സന്ദർശനത്തെ കുറിച്ചാണ് ശബ്ദ സന്ദേശത്തിൽ പരാമർശിക്കുന്നത്. അന്നത്തെ സംസ്ഥാന ഡിജിപി, സ്റ്റേറ്റ് കേഡറിൽ നിന്നുള്ള 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പി. ഡൂംഗൽ ആയിരുന്നു. ഡൂംഗൽ കുക്കി സമുദായത്തിൽ പെട്ടയാളാണ്. ഷായുടെ സന്ദർശനത്തിന് തൊട്ടുപിന്നാലെ, 2023 ജൂണിൽ, ഡൂംഗലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഹോം) എന്ന പുതിയ ചുമതല നൽകി.

പുതിയ ഡിജിപി രാജീവ് സിംഗിനെ ചുമതല ഏൽപ്പിക്കാനയി ബിരേൻ സിംഗ് സർക്കാർ ഡൂംഗലിന് വേണ്ടി പ്രത്യേകം ഉണ്ടാക്കിയ തസ്തികയായിരുന്നു ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഹോം). സംസ്ഥാന പോലീസ് ആയുധപ്പുരയിൽ നിന്ന് ആയിരക്കണക്കിന് ആയുധങ്ങൾ എടുത്ത മെയ്‌തേയ് “ഗ്രാമ ഗാർഡുകളെ” താൻ സംരക്ഷിച്ചുവെന്നും അവരെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് തടഞ്ഞുവെന്നും മുഖ്യമന്ത്രിയുടെതെന്ന് വിശ്വസിക്കപ്പെടുന്ന ശബ്ദം ഓഡിയോ ക്ലിപ്പിൽ പറയുന്നുണ്ട്.

Content summary; Kuki MLAs, including 8 from the BJP, call for Chief Minister Biren Singh to be removed from office

×