മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി മരട് പൊലീസാണ് സൗബിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സൗബിനെ വിട്ടയക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസവും സൗബിന്‍ ചോദ്യം ചെയ്യലിന് മരട് സ്റ്റേഷനില്‍ ഹാജരായിരുന്നു. വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച്ചയും നടന്‍ ഹാജരായത്. രാവിലെ നാലു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഉച്ചയ്ക്ക് വീണ്ടും വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സൗബിനൊപ്പം സഹ നിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെയും മുന്‍കൂര്‍ ജാമ്യപ്രകാരം വിട്ടയക്കും. മൂവരും ഒരുമിച്ചാണ് ചോദ്യം ചെയ്യലിന് ഹാജരായത്. Manjummel Boys financial fraud case, Actor com Producer Soubin Shahir arrest
Content Summary; Manjummel Boys financial fraud case, Actor com Producer Soubin Shahir arrest
This post was last modified on July 8, 2025 5:39 pm
Leave a Comment