മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിനായി നിർമ്മാതാക്കൾ ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്നാണ് പോലീസ് കണ്ടെത്തൽ. നടൻ സൗബിൻ ഷാഹിറിന്റെയും മറ്റ് പങ്കാളികളുടെയും ഉടമസ്ഥതയിലുള്ള പറവ ഫിലിംസ് ഉടമകൾക്കെതിരായ വഞ്ചന കേസ് അന്വേഷണത്തിനിടെയാണ് പുതിയ കണ്ടെത്തൽ. manjummel boys movie cheating case
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ വരുമാനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ പുറത്ത് വന്നത്. സംഭവവുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറിനോട് വിശദീകരണം തേടുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അതേസമയം, പരിശോധന അവസാനിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്.
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കിയിരുന്നു. എന്നാൽ ആദായനികുതി ഇനത്തിൽ പെടുന്ന 44 കോടി രൂപ നൽകേണ്ടിയിരുന്നത് അടച്ചിരുന്നില്ല. 32 കോടി രൂപയുടെ കള്ളക്കണക്കാണ് ചെലവ് ഇനത്തിൽ കാണിച്ചത് എന്ന് ആദായ നികുതി വകുപ്പ് പറയുന്നു. നികുതി റിട്ടേൺ സമർപ്പിച്ചിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് ആരോപണമുയർത്തുന്നുണ്ട്. അതേസമയം, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തത് സഹായി ഷോൺ ആണെന്നാണ് സൗബിൻ വിശദീകരണം നൽകുന്നത്.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വിതരണവുമായി ബന്ധപ്പെടുത്തി ഡ്രീം ബിഗ് വിതരണസ്ഥാപനത്തിലും റെയ്ഡ് നടന്നിരുന്നു. പരിശോധനയിൽ പറവ ഫിലിംസ് യഥാർഥ വരുമാന കണക്കുകൾ നൽകിയില്ലെന്ന ആരോപണങ്ങളാണ് ഉയർന്ന് വരുന്നത്. പണത്തിന്റെ സ്രോതസ് അടക്കം പരിശോധിക്കുമെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ഇരു നിർമാണ കമ്പനികൾക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നൽകിയതെന്നും ഇതിൽ അനധികൃത ഇടപാടുകൾ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്.
ആലപ്പുഴ അരൂരിലെ വ്യവസായി സിറാജ് വലിയ വീട് നൽകിയ പരാതിയെ തുടർന്നാണ് പരിശോധന നടന്നത്. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് സൗബിൻ ഷാഹിറും പറവ ഫിലിംസും തന്നെ കബളിപ്പിച്ചതായി അദ്ദേഹം ആരോപിച്ചിരുന്നു. ഏഴ് കോടി രൂപ സിനിമയിൽ നിക്ഷേപിച്ചെങ്കിലും വാഗ്‌ദാനം ചെയ്‌ത ലാഭമോ പ്രാരംഭ നിക്ഷേപമോ പോലും തനിക്ക് നഷ്ടപരിഹാരം നൽകിയില്ലെന്നും സിറാജ് പറയുന്നു. ഈ ആരോപണം കാര്യമായ ശ്രദ്ധ പിടിച്ചുപറ്റി. ഏഴ് കോടി രൂപ സിനിമയ്ക്ക് മുടക്കിയിട്ടും തനിക്ക് വാഗ്ദാനം ചെയ്ത 40 ശതമാനം ലാഭവിഹിതം നിഷേധിച്ചുവെന്ന് സിറാജ് വ്യക്തമാക്കുന്നു. ലാഭവിഹിതം സംബന്ധിച്ച ഈ തർക്കം ഇഡി അന്വേഷണത്തിലേക്ക് വരെ നയിച്ചു.
ക്ലെയിമുകൾ സ്ഥിരീകരിക്കുന്നതിനും അവരുടെ ഫണ്ടുകളുടെ ഉറവിടം അന്വേഷിക്കുന്നതിനും രണ്ട് കമ്പനികളുടെയും സാമ്പത്തിക രേഖകൾ പരിശോധിക്കുകയാണ്. വഞ്ചനാപരമായ സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ കണ്ടെത്താൻ അധികാരികൾ ലക്ഷ്യമിടുന്നു. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കേസിലെ കൂടുതൽ സംഭവങ്ങളിലേക്ക് ഉറ്റുനോക്കുകയാണ്.
നിർമ്മാതാക്കൾ ഉൾപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കിടയിലാണ് മഞ്ഞുമ്മൽ ബോയ്‌സിൻ്റെ ബ്ലോക്ക്ബസ്റ്റർ വിജയം ഇപ്പോൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിരിക്കുന്നത്. ഈ വർഷത്തെ സർപ്രൈസ് ഹിറ്റായി വിശേഷിപ്പിക്കപ്പെടുന്ന അതിജീവനത്തിന്റെ സിനിമ 200 കോടിയിലധികം നേടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. 200 കോടി ക്ലബിൽ കയറുന്ന ആദ്യ മലയാള ചിത്രമാണിത്.manjummel boys movie cheating case
content summary; police report on manjummel boys movie cheating case