ഇന്ത്യന്‍ സാമ്പത്തിക മേഖലയിലെ പരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുകയും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഡോ. മന്‍മോഹന്‍ സിങ്. ഗള്‍ഫ് യുദ്ധം ഉണ്ടാക്കിയ സാമ്പത്തിക തകര്‍ച്ചയില്‍ രാജ്യം കൊടും പട്ടിണിയിലേക്ക് വീഴുമെന്നിരിക്കെ 1991 ല്‍ ധനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ് നടപ്പാക്കിയ സാമ്പത്തിക ഉദാരവത്കരണം എടുത്തുപറയേണ്ടത് തന്നെയാണ്.Manmohan singh knew the heart of the rural people
അക്കാലത്ത് പി.വി നരസിംഹറാവു ആയിരുന്നു പ്രധാനമന്ത്രി. സര്‍ക്കാര്‍ നിയന്ത്രണം കുറയ്ക്കുക, നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) വര്‍ധിപ്പിക്കുക, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ആഗോള വിപണിയിലേക്ക് എത്തിക്കുക തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു മന്‍മോഹന്‍ മുന്നോട്ടുവച്ചത്. 1971 മുതല്‍ 1996 വരെ, കേന്ദ്ര ഗവണ്‍മെന്റിലെ സാമ്പത്തിക നയരൂപീകരണ മേഖലയിലെ എല്ലാ സുപ്രധാന സ്ഥാനങ്ങളും അദ്ദേഹം വഹിച്ചു.
വിവരാവകാശ നിയമം, ലോക്പാല്‍, ലോകയുക്ത ആക്ട്, ആധാര്‍ സൗകര്യം, കാര്‍ഷിക വായ്പ എഴുതി തള്ളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്‍, ഇന്ത്യ-യുഎസ് ആണവ കരാര്‍ തുടങ്ങി രാജ്യത്തിന് ഗുണകരമാകുന്ന ഒട്ടനവധി പദ്ധതികള്‍ക്ക് അദ്ദേഹം ജീവന്‍ പകര്‍ന്നു. ഇവയിലെല്ലാം ഏറ്റവും പ്രധാനമെന്ന് പറയാവുന്നത് ആര്‍ടിഐ തന്നെയാണ്. പൊതുരംഗത്തെ സുതാര്യമാക്കുന്ന എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട പദ്ധതിയുടെ വരവോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്.
ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ചയുടെ നാള്‍
ഗ്രാമീണജനതയുടെ വളര്‍ച്ചയെ ലക്ഷ്യവച്ച പദ്ധതികളും മന്‍മോഹന്‍ സിങിലൂടെ രാജ്യത്തിന് കൈവന്നു. ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയ്ക്കായുള്ള അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍ ഉള്‍പ്പെടെ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം ലക്ഷ്യമിട്ടുള്ള നിരവധി സാമൂഹിക ക്ഷേമ നടപടികള്‍ മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ തൊഴിലുറപ്പ് പദ്ധതിയായി പരക്കെ അംഗീകരിക്കപ്പെട്ട മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമമായിരുന്നു അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലുള്ള ഏറ്റവും വലിയ സാമൂഹ്യക്ഷേമ പരിപാടി. 2005 ല്‍ വിഭാവനം ചെയ്ത ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഗ്രാമീണരായ ഓരോ കുടുംബത്തിനും 100 ദിവസത്തെ തൊഴിലും വേതനവും ഉറപ്പാക്കപ്പെട്ടു. ഈ പദ്ധതിയിലൂടെ ദശലക്ഷക്കണക്കിന് ഗ്രാമീണ ജനതയ്ക്കാണ് ഉപജീവനമാര്‍ഗം ലഭ്യമായത്.
മറ്റൊന്ന് രാജ്യത്ത് എല്ലാവര്‍ക്കും സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്ന നിയമവും മന്‍മോഹന്റെ കാലത്ത് തന്നെയായിരുന്നു. കൂടാതെ ആറ് വയസ് മുതല്‍ 14 വയസ് വരെയുള്ള കുട്ടികളുടെ നിര്‍ബന്ധിത വിദ്യാഭ്യാസത്തിനുള്ള നിയമവും പ്രാബല്യത്തില്‍ വന്നത് മന്‍മോഹന്റെ കാലത്തായിരുന്നു. ഇതിനെല്ലാം പുറമെയായിരുന്നു പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി 27 ശതമാനം സംവരണം നടപ്പാക്കിയത്. 2008 ല്‍ 60,000 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളി കര്‍ഷകര്‍ക്കും ആശ്വാസമായി. ഇന്ത്യയുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് മന്‍മോഹന്‍ സിങ് നല്‍കിയ സംഭാവനകള്‍ എണ്ണിയാലൊടുങ്ങാത്തവയാണ്.Manmohan singh knew the heart of the rural people
Content Summary: Manmohan singh knew the heart of the rural people
manmohan singh former prime minister excellent academic latest news national news