February 19, 2025 |

മരിയയുടെയും സാക്ഷയുടെയും പ്രിയപ്പെട്ട മുത്തശ്ശിക്ക് വിട

മിഷേൽ ഒബാമയുടെ അമ്മ അന്തരിച്ചു

അമേരിക്കയുടെ മുൻ പ്രഥമ വനിത മിഷേൽ ഒബാമയുടെ അമ്മ മരിയൻ ഷീൽഡ്സ് റോബിൻസൺ അന്തരിച്ചു. 86 വയസ്സുകാരിയായ മരിയൻ ഷീൽഡ്സ് വെള്ളിയാഴ്ച്ച മരണപ്പെട്ടതായി മിഷേൽ ഒബാമ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഒബാമ കുടുംബത്തിന്റെ മുത്തശ്ശിയായി മരിയൻ വൈറ്റ് ഹൗസിൽ താമസിച്ച കാലത്തെക്കുറിച്ചുള്ള അനുഭവങ്ങളും കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്. Marian Shields Robinson

”ചിലപ്പോൾ ഞങ്ങളുടെ മരിയനെ പോലെ ഒരേ ഒരു വ്യക്തിയെ ലോകത്തുണ്ടായിരിന്നിരിക്കുള്ളൂ. മരിയാന്റെ വിടവ് ഉണ്ടാക്കിയ ദുഖത്തിനിടയിലും ഒരായുഷ്‌ക്കാലം മുഴുവൻ അവർ സന്തോഷത്തോടെയും, സമാധാനത്തോടെയും ജീവിക്കാനായതിൽ ഞങ്ങൾ സംതൃപ്‌തരാണ്. ഒബാമയുടെയും, മിഷേലിന്റെയും മക്കളായ മരിയയയെയും സാഷയെയും പരിചരിക്കുന്നതിനാണ് മരിയൻ കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരുന്നത്. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിക്കാഗോയിൽ സ്ഥിര താമസമായിരുന്ന അവർ തന്റെ 70-കളുടെ തുടക്കത്തിലായിരുന്നു വൈറ്റ് ഹൗസിലേക്ക് താമസം മാറുന്നത്.

തുടക്കത്തിൽ, വാഷിംഗ്ടണിലേക്ക് മാറാൻ മരിയൻ ഒരുക്കമായിരുന്നില്ല. 2009-ൽ മിഷേൽ ഒബാമയും സഹോദരൻ ക്രെയ്ഗും പ്രേരിപ്പിച്ചതോടെയാണ് സമ്മതം മൂളിയത്. മുമ്പ് ഒറിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഹെഡ് മെൻസ് ബാസ്കറ്റ്ബോൾ പരിശീലകനായി സേവനമനുഷ്ഠിച്ചിരുന്ന അവരുടെ മകൻ “എ ഗെയിം ഓഫ് ക്യാരക്ടർ” എന്ന മെമ്മോയിർ എഴുതിയിരുന്നു. പുസ്തകത്തിൻ്റെ ആമുഖത്തിൽ, മരിയൻ റോബിൻസൺ വാഷിംഗ്ടൺ ഡിസിയിലേക്ക് മാറാൻ മിഷേൽ ഒബാമ തന്നെ പ്രേരിപ്പിച്ച കാരണങ്ങൾയി പരാമർശിച്ചിരുന്നു. ഒരു പ്രധാന കാരണം, കൊച്ചുമകളായ മാലിയ, സാഷ എന്നിവരോടൊപ്പം സമയം ചിലവഴിക്കാനായിരുന്നു. ബരാക് ഒബാമ തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചതു മുതൽ മക്കളുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്താനായി തനിക്ക് കഴിയുമെന്ന് മരിയൻ കരുതിയിരുന്നു.

യഥാർത്ഥത്തിൽ താമസിക്കാതെ തന്നെ എനിക്ക് ഇടയ്ക്കിടെ സന്ദർശിക്കാമെന്നും ഇപ്പോഴും പെൺകുട്ടികൾ അവിടെയുണ്ടാകാമെന്നുമായിരുന്നു എൻ്റെ തോന്നൽ,” അവർ പറഞ്ഞു. അവരുടെ വാദം മനസിലാക്കിയെങ്കിലും പുതിയ കാര്യങ്ങൾ പഠിക്കാനായെങ്കിലും ഈ പരീക്ഷണം നടത്താനായി മകൻ പ്രോത്സാഹിപ്പിച്ചു. മകന്റെ വാക്കുകൾക്ക് വിട്ടുവീഴ്ച്ച നടത്താനും, താൽക്കാലികമായി കുറച്ച് സമയത്തേക്കെങ്കിലും വിട്ടു നിൽക്കാൻ താൻ തീരുമാനിച്ചതായും അവർ പറഞ്ഞു. അവളുടെ സ്ഥിരമായ പിന്തുണയ്ക്കും സ്നേഹത്തിനും അമ്മ മരിയൻ ഷീൽഡ്സ് റോബിൻസണോട് ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്ന് മിഷേൽ ഒബാമ തൻ്റെ ഓർമ്മക്കുറിപ്പായ “ബികമിംഗ്” ൽ എഴുതി.

2009-ൽ വൈറ്റ് ഹൗസിലേക്ക് താമസം മാറുമ്പോൾ മലിയയ്ക്കും സാഷയ്ക്കും 10-ഉം ഏഴും വയസ്സായിരുന്നു. അതിനുമുമ്പ്, അവരുടെ മാതാപിതാക്കൾ 2008-ലെ പ്രസിഡൻഷ്യൽ കാമ്പെയ്‌നുമായി തിരക്കിലായിരിക്കുമ്പോഴും മക്കൾക്ക് പിന്തുണയുമായി മരിയൻ കൂടെയുണ്ടായിരുന്നു. ചിക്കാഗോയിൽ കൊച്ചുമക്കളെ പരിചരിക്കാനയി ബാങ്കിലെ ജോലി പോലും ഉപേക്ഷിച്ചു.വളരെ കുറച്ചു സാഹചര്യങ്ങളിൽ മാത്രമാണ് അവർ മാധ്യമങ്ങൾക്ക് മുഖം നൽകിയത്. തന്റെ സ്വകാര്യതക്കായിരുന്നു അവിടെ പ്രാധാന്യം.

2009ൽ ഫ്രാൻസ് സന്ദർശനത്തിനിടെ ഒബാമയ്‌ക്കൊപ്പം എയർഫോഴ്‌സ് വണ്ണിൽ കയറിയപ്പോഴാണ് അവർ ആദ്യമായി രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നത്. ആ വർഷം അവസാനം, അവൾ അവരോടൊപ്പം റഷ്യ, ഇറ്റലി, ഘാന എന്നിവിടങ്ങളിലേക്കും യാത്ര തിരിച്ചു. ബെനഡിക്ട് മാർപ്പാപ്പയെ കാണുന്നതും ആ യാത്രയായിലാണ്. 2011-ൽ ദക്ഷിണാഫ്രിക്കയിലേക്കും ബോട്സ്വാനയിലേക്കും മകളോടും ചെറുമകളോടും ഒപ്പം 2014-ൽ ചൈനയിലേക്കും അവർ രണ്ട് യാത്രകൾ പോയി, പ്രസിഡൻ്റ് അവരെ അനുഗമിച്ചിരുന്നില്ല. ഏഴു മക്കളിൽ ഒരാളായ മരിയൻ ലോയിസ് ഷീൽഡ്‌സ് റോബിൻസൺ 1937 ജൂലൈ 30 ന് ചിക്കാഗോയിലാണ് ജനിച്ചത്. 1960 ലാണ് വിവാഹിതയാവുന്നത്. ഭർത്താവ് ഫ്രേസർ റോബിൻസൺ ചിക്കാഗോ ജലവകുപ്പിൻ്റെ പമ്പ് ഓപ്പറേറ്ററായിരുന്നു. 1991-ൽ അദ്ദേഹം മരിച്ചു.

Content summary; Marian Shields Robinson, the mother of Michelle Obama, died Marian Shields Robinson

×