UPDATES

വിദേശം

മീ ടു: ശരീരത്തിന്റെ അവകാശി പുരുഷനോ? ഹോളിവുഡില്‍ പ്രതിഷേധ തീ

അതിക്രൂര പീഡനം നടന്നെന്ന ആരോപണം അന്ന് കോടതി തള്ളിയിരുന്നു

                       

മീ ടു(Me Too) കാമ്പയിന് തിരികൊളുത്തിയ ഹോളിവുഡ് കേസില്‍ തിരിച്ചടി. നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈന്റെ ശിക്ഷ റദ്ദാക്കിയതിന്റെ ഞെട്ടലിലാണ് ഹോളിവുഡ്. ശക്തമായ പ്രതിഷേധമാണ് ഹോളിവുഡില്‍ നിന്നുണ്ടാവുന്നത്. 23 വര്‍ഷം തടവ് ശിക്ഷ ലഭിച്ച ഹാര്‍വിയെ വെറുതെ വിടുന്ന കോടതി വിധി നിരാശാജനകമാണെന്ന് ഹോളിവുഡ് പ്രതികരിച്ചു. though this may be true another key point.‘ഇത് അതിജീവിതകളോടുള്ള അനീതിയാണ്. ഞങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയാം. അമേരിക്കയില്‍ സ്ത്രീയായിരിക്കുക എന്നാല്‍ ശരീരത്തിന്റെ അവകാശം പുരുഷനാണെന്ന് ആണോ?. ഇങ്ങനെയാണ് കേസില്‍ തുറന്ന് പറച്ചില്‍ നടത്തിയ ആഷ്ലി ജൂഡ് പ്രതികരിച്ചത്. Me Too
അവര്‍ എന്ത് അട്ടിമറിച്ചാലും, ഞങ്ങള്‍ ആരാണെന്നും എന്തറിയാമെന്നതും നിലനില്‍ക്കും. ഞങ്ങള്‍ കടന്നുപോയ അവസ്ഥ മാറ്റാന്‍ സാധിക്കില്ല. ഞങ്ങള്‍ ഇരകളല്ല. തിന്മയാല്‍ മുറിവേറ്റവരാണെന്ന് റോസ് മക്ഗോവന്‍ പറഞ്ഞു. വെയ്ന്‍സ്‌റ്റൈന്‍ തന്നെ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച വ്യക്തിയാണ് റോസ് മക്ഗോവന്‍. വെയ്ന്‍സ്റ്റെയ്നെതിരെ ആരോപണം ഉന്നയിച്ച റോസന്ന ആര്‍ക്വെറ്റും സമാന പ്രതികരണം നടത്തി. ശിക്ഷ കോടതി റദ്ദാക്കിയത് ദൗര്‍ഭാഗ്യകരമാണ്. അതിജീവിത എന്ന നിലയില്‍ അതെന്നെ നിരാശപ്പെടുത്തുന്നു-അവര്‍ പറഞ്ഞു. ഓസ്‌കാര്‍ ജേതാവ് മിറ സോര്‍വിനോ ഈ നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് ”വെറുപ്പും’ ഉണ്ടെന്ന് പോസ്റ്റ് ചെയ്തു. മീ ടുവിന് വേണ്ടി ജീവിതവും കരിയറും മാറ്റിവച്ച സ്ത്രീ സമൂഹത്തിന്റെ നഷ്ടം. അതാണ് ഈ വിധി-നടനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ആംബര്‍ ടാംബ്ലിന്‍ പറഞ്ഞത് ഇതാണ്. although this may be true.Me Too

ലൈംഗികാതിക്രമ കേസില്‍ ഹാര്‍വി വെയ്ന്‍സ്‌റ്റൈന്‍ കുറ്റക്കാരനെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെ 2006ല്‍ മാനഭംഗപ്പെടുത്തി. ഹോളിവുഡ് പുതുമുഖമായ ജെസിക്ക മാനിനെ 2013ലും പീഡിപ്പിച്ചെന്നാണ് കേസ്. 23 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ അതിക്രൂര പീഡനം നടന്നെന്ന ആരോപണം അന്ന് കോടതി തള്ളിയിരുന്നു. മുന്‍ വിധി ഹാര്‍വിയുടെ മൊഴികള്‍ക്ക് പ്രാധാന്യം കൊടുക്കാതെയുള്ളതാണ്. ആരോപണങ്ങള്‍ മാത്രം മുഖവിലയ്ക്കെടുത്തു. ഇതാണ് വിധിപകര്‍പ്പിലെ കോടതി നിരീക്ഷണം. അതേസമയം, മറ്റൊരു ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ഹാര്‍വി ജയിലില്‍ തന്നെ തുടരും.നാലംഗ ബെഞ്ചാണ് വിധി പറഞ്ഞത്. നാലില്‍ മൂന്ന് പേര് വിധി റദ്ദാക്കാന്‍ വോട്ട് ചെയ്തു. ഒരാള്‍ ഹാര്‍വിയ്‌ക്കെതിരെയുള്ള വിധിയില്‍ ഉറച്ച് നിന്നു. സ്ത്രീകള്‍ക്ക് നിരാശ പകരുന്ന വിധി എന്നാണ് വിയോജിച്ച് വോട്ട് ചെയ്ത ജഡ്ജി മാഡ്ലൈന്‍ സിങ്ഗാസ് പറഞ്ഞത്. afterward though this may be true another key point.

ഹാര്‍വി കേസോടെയാണ് ലോകത്തു ‘മീ ടൂ’ പ്രസ്ഥാനം കത്തിപ്പടര്‍ന്നത്. ആഞ്ജലീന ജോളി, ഗിനത്ത് പാള്‍ട്രൊ അടക്കമുള്ളവര്‍ ഹാര്‍വിയ്‌ക്കെതിരേ വെളിപ്പെടുത്തല്‍ നടത്തി.പിന്നീട് സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ ഇയാളില്‍ നിന്നും ലൈംഗിക ഉപദ്രവം നേരിട്ടതിനെ കുറിച്ച് വെളിപ്പെടുത്തി. എണ്‍പതിലേറെ പേര്‍ പരാതിപ്പെട്ടെന്നാണ് കണക്ക്.ഈ ആരോപണങ്ങളെല്ലാം ഹോളിവുഡിലെ കാസ്റ്റിങ് കൗച്ച് തുറന്നു കാട്ടുന്നതായിരുന്നു.Me Too

ഈ സംഭവങ്ങളെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു ഹാഷ്ടാഗോടുകൂടി മീ ടൂ മൂവ്മെന്റിന് തുടക്കമാവുകയായിരുന്നു.വൈകാതെ ലോകമെമ്പാടും ഈ മൂവ്മെന്റ് ശക്തിയാര്‍ജിച്ചു. സിനിമാ മേഖലയിലുള്ളവരും അതിനു പുറത്തുള്ളവരുമെല്ലാം ധൈര്യസമേതം സംസാരിച്ചു. മീ ടൂ എന്ന ഹാഷ്ടാഗില്‍ തങ്ങള്‍ക്ക് നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു. accordingly ലൈംഗികമായ ഉപദ്രവങ്ങളെ കുറിച്ച് മിണ്ടാതിരിക്കണം എന്ന കാഴ്ചപ്പാടില്‍ വന്ന മാറ്റമായിരുന്നു അത്.ഈ തുറന്നുപറച്ചില്‍ തന്നെ സെക്ഷ്വല്‍ അബ്യൂസിനെതിരായ പ്രതിരോധമായി. although this may be true another key point

 

Content Summary; Me Too: Hollywood reacts to overturning of Harvey Weinstein rape conviction

Share on

മറ്റുവാര്‍ത്തകള്‍