July 21, 2026 |
Share on

കൗമാരക്കാരെ മനപൂർവ്വം അടിമപ്പെടുത്തുന്ന ഇൻസ്റ്റാഗ്രാം; മെറ്റക്കെതിരെ വിചാരണ ആരംഭിച്ചു

കൗമാരക്കാരെ മനപൂർവ്വം അടിമപ്പെടുത്തുന്ന ഇൻസ്റ്റാഗ്രാം ഡിസൈൻ; മെറ്റയ്‌ക്കെതിരെ യു.എസിൽ വിചാരണ

കൗമാരക്കാരെ ഇന്‍സ്റ്റാഗ്രാമിന് അടിമപ്പെടുത്തുന്ന രീതിയില്‍ ബോധപൂര്‍വ്വം കണ്ടന്റ് രൂപകല്‍പ്പന ചെയ്ത് മാനസികാരോഗ്യം തകര്‍ക്കുന്നുവെന്ന കേസില്‍ സോഷ്യല്‍ മീഡിയ ഭീമന്മാരായ മെറ്റ പ്ലാറ്റ്‌ഫോംസിനെതിരെയുള്ള വിചാരണ ടെന്നിസിയില്‍ ആരംഭിച്ചു. സമാനമായ ആരോപണങ്ങള്‍ നേരിടുന്ന മെറ്റക്കെതിരെ വരും ദിവസങ്ങളില്‍ അമേരിക്കയിലുടനീളം നടക്കാനിരിക്കുന്ന നിരവധി വിചാരണകളുടെ തുടക്കമാണിത്.

കൗമാരക്കാരെ ദോഷകരമായി ബാധിക്കുന്ന രീതിയില്‍ ഉള്ളടക്കങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും അതിന്റെ സുരക്ഷയെക്കുറിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിലൂടെ മെറ്റ സംസ്ഥാനത്തെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചുവെന്നാണ് ടെന്നസി അറ്റോര്‍ണി ജനറല്‍ ജോനാഥന്‍ സ്‌ക്രെമെറ്റ് കാടതിയില്‍ ബോധിപ്പിച്ചത്.

ഇന്‍സ്റ്റാഗ്രാം കൗമാരക്കാര്‍ക്ക് വലിയ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്ന കമ്പനിയുടെ തന്നെ വിപുലമായ ഗവേഷണ റിപ്പോര്‍ട്ടുകള്‍ മെറ്റ പുറത്തുവിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാം കൗമാരക്കാരില്‍ ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് കമ്പനി ജീവനക്കാര്‍ തന്നെ സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗിന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് വേണ്ട നടപടികള്‍ക്ക് ഫണ്ട് അനുവദിക്കാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തയ്യാറായില്ലെന്നും പ്ലാറ്റ്‌ഫോമിലെ അപകടകരമായ ഉള്ളടക്കത്തെ കുറിച്ച് അദ്ദേഹം പൊതുവേദികളില്‍ തെറ്റായ പ്രസ്താവനകള്‍
നടത്തിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഓട്ടോപ്ലേ, ഇന്‍സ്റ്റാഗ്രാം റീല്‍സ് , നോട്ടിഫിക്കേഷനുകള്‍ തുടങ്ങിയവ നിശ്ചിത സമയത്തിന് ശേഷം അപ്രത്യക്ഷമാകുന്ന ഡിസൈനുകളില്‍ മാറ്റം വരുത്താന്‍ കോടതി ഉത്തരവിടണമെന്നും മെറ്റയില്‍ നിന്ന് വലിയ തുക പിഴ ഈടാക്കണമെന്നുമാണ് ടെന്നസിയുടെ ആവശ്യം. നിയമലംഘനങ്ങള്‍ നടത്തിയതായി തെളിഞ്ഞാല്‍ 1,000 ഡോളര്‍ വരെ പിഴ ചുമത്താന്‍ ടെന്നസിയില്‍ വ്യവസ്ഥയുണ്ട്.

അതേസമയം, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളായ ടെന്നസിയിലെ കൗമാരക്കാരുടെ സുരക്ഷയ്ക്കായി നിരവധി ബില്‍റ്റ്-ഇന്‍ നിയന്ത്രണങ്ങള്‍ തങ്ങള്‍ പ്ലാറ്റ്ഫോമില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് മെറ്റ വക്താവ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്ന വാദവും കമ്പനി ഉന്നയിക്കുന്നുണ്ട്.

കൗമാരക്കാരായ ഉപയോക്താക്കള്‍ക്കായി സുരക്ഷിതവും പ്രായത്തിനനുയോജ്യവുമായ ക്രമീകരണങ്ങളും, മാതാപിതാക്കള്‍ക്ക് കൃത്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ര ക്കാന്‍ തങ്ങള്‍ ഒരു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുകയാണെന്ന് മെറ്റാ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. ഇന്‍സ്റ്റാഗ്രാം കൗമാരക്കാര്‍ക്ക് ദോഷകരമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളെ (ഇീിലേി)േ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും, മൂന്നാം കക്ഷി ഉള്ളടക്കങ്ങളുടെ (ഠവശൃറുമൃ്യേ രീിലേി)േ ബാധ്യതകളില്‍ നിന്ന് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് പരിരക്ഷ നല്‍കുന്ന ഫെഡറല്‍ നിയമമായ ‘സെക്ഷന്‍ 230’ (ടലരശേീി 230 ീള വേല ഇീാാൗിശരമശേീി െഉലരലിര്യ അര)േ തങ്ങള്‍ക്ക് ബാധകമാണെന്നുമാണ് കമ്പനിയുടെ പ്രധാന വാദം.

നഷ്വില്ലില്‍ തിങ്കളാഴ്ച ജൂറി സെലക്ഷനോടെ ആരംഭിക്കുന്ന ഈ കേസിന്റെ വിചാരണ രണ്ട് ഘട്ടങ്ങളായാണ് നടക്കുക. ആദ്യ ഘട്ടത്തില്‍ മെറ്റാ കമ്പനി ടെന്നസി സംസ്ഥാനത്തെ ഉപഭോക്തൃ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് ജൂറി തീരുമാനിക്കും. കമ്പനി കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍, കേസ് രണ്ടാം ഘട്ടത്തിലേക്ക് കടക്കും. ഈ ഘട്ടത്തില്‍ കമ്പനി അടയ്‌ക്കേണ്ട പിഴത്തുകയും ഇന്‍സ്റ്റാഗ്രാമില്‍ വരുത്തേണ്ട മാറ്റങ്ങളും ജഡ്ജി തീരുമാനിക്കും. ടെന്നസിയിലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഓരോ നിയമലംഘനത്തിനും 1,000 ഡോളര്‍ വരെ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്.

ഏഴ് ആഴ്ച നീണ്ടുനില്‍ക്കുന്നതാണ് ടെന്നസിയിലെ വിചാരണ. കാലിഫോര്‍ണിയ ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ കോടതികളിലും മെറ്റയ്‌ക്കെതിരെ സമാനമായ കേസുകള്‍ നേരിടുന്നുണ്ട്. മെറ്റ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ന്യൂ മെക്‌സിക്കോയിലെ കോടതി മാസങ്ങള്‍ക്ക് മുന്‍പ് മെറ്റക്ക് ഏകദേശം 3,100 കോടിയിലധികം രൂപ ( 375 മില്യണ്‍ ഡോളര്‍) പിഴ ചുമത്തിയിരുന്നു. ഇതിന് പുറമെ കുട്ടികളുടെ ഡാറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട് മറ്റൊരു കേസും മെറ്റയ്ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Meta faces Tennessee trial over allegations Instagram was designed to be addictive

Leave a Reply

Your email address will not be published. Required fields are marked *

×