വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ യൂസര്‍ നെയിം ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രം നോട്ടീസ് നല്‍കിയതിന് പിന്നാലെ വിശദീകരണവുമായി മെറ്റ. വ്യാജരേഖ ചമയ്ക്കല്‍, സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവയുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് കേന്ദ്രം നോട്ടീസ് അയച്ചത്.
ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പില്‍ യൂസര്‍ നെയിം റിസര്‍വ് ചെയ്യാനുള്ള ഓപ്ഷന്‍ ഇതുവരെ സജീവമായിട്ടില്ലെന്നും വാട്‌സാപ്പ് ഉപയോഗിക്കാന്‍ ഇപ്പോഴും ഫോണ്‍ നമ്പര്‍ ആവശ്യമാണെന്നും, തട്ടിപ്പുകള്‍ക്ക് തടയിടുന്നതിനായും ആള്‍മാറാട്ടവും ദുരുപയോഗവും സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനുമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും വാട്ട്സ്ആപ്പ് വ്യക്തമാക്കി. ആള്‍മാറാട്ടം തടയാന്‍ സഹായിക്കുന്നതിന് വേണ്ടി പൊതു വ്യക്തികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പരിശോധിച്ച മെറ്റാ അക്കൗണ്ടുകള്‍ എന്നിവയ്ക്കായി കമ്പനി ഉപയോക്താക്കളുടെ പേരുകള്‍ റിസര്‍വ് ചെയ്തിട്ടുണ്ടെന്നും അതിനാല്‍ നിയമാനുസൃത ഉടമകള്‍ക്ക് മാത്രമേ അവ അവകാശപ്പെടാനും ഉപയോഗിക്കാനും കഴിയൂ എന്നും കമ്പനി കൂട്ടിചേര്‍ത്തു.
ഈ വര്‍ഷം അവസാനത്തോടെ പുതിയ ഫീച്ചര്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും
വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് ഇപ്പോഴും ഒരു ഫോണ്‍ നമ്പര്‍ ആവശ്യമാണ്. ആരെങ്കിലും യൂസര്‍നെയിം വഴി ആദ്യമായി സന്ദേശം അയക്കുമ്പോള്‍ ആ വ്യക്തി ഉപയോഗിക്കുന്നത് പുതിയ അക്കൗണ്ടാണോ, ഉപയോക്താവിന്റെ കോണ്‍ടാക്റ്റില്‍ ഉള്ള വ്യക്തിയാണോ, പൊതുവായ ഗ്രൂപ്പുകളില്‍ അംഗങ്ങളാണോ എന്നും മറ്റൊരു രാജ്യത്ത് നിന്നുള്ള വ്യക്തിയാണോയെന്നും തുടങ്ങിയ വിവരങ്ങള്‍ വാട്‌സാപ്പ് പ്രദര്‍ശിപ്പിക്കും. അതുകൊണ്ട് തന്നെ ഇത്തരം സന്ദേശങ്ങള്‍ക്ക ് മറുപടി നല്‍കണോ വേണ്ടയോ എന്ന് ഉപയോക്താവിന് തീരുമാനിക്കാമെന്ന് കമ്പനി അറിയിച്ചു. ഇത് മൂലം ഒരുപരിധി വരെ യൂസര്‍നെയിം ഉപയോഗിച്ചുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനാകും എന്നും കമ്പനി വ്യക്തമാക്കി. അതോടൊപ്പം തന്നെ സേവന നിബന്ധനകള്‍ ലംഘിക്കുന്നതായി കരുതുന്ന യൂസര്‍നെയിമുകള്‍ നീക്കം ചെയ്യുകയോ അക്കൗണ്ടുകള്‍ പൂര്‍ണ്ണമായി നിരോധിക്കുകയോ ചെയ്യുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.
ഫോണ്‍ നമ്പര്‍ ഇല്ലാത്ത സാഹചര്യമാണെങ്കില്‍ ഒരാളെ വാട്‌സ്ആപ്പ് വഴി ബന്ധപ്പെടാന്‍ അവരുടെ കൃത്യമായ യൂസര്‍നെയിം അറിഞ്ഞിരിക്കണമെന്നാണ് കമ്പനിയുടെ ഭാഗം. സംഭാഷണങ്ങള്‍ കൂടുതല്‍ സ്വകാര്യമാക്കാനാണ് ഈ ഫീച്ചറിന്റെ ലക്ഷ്യമെന്നും വാട്‌സാപ്പ് അവകാശപ്പെടുന്നു. ടെലിഗ്രാം, സിഗ്‌നല്‍ തുടങ്ങിയ മറ്റ് മെസ്സേജിംഗ് ആപ്പുകളില്‍ ഇതിനോടകം തന്നെ ഇത്തരം ഫീച്ചറുകള്‍ ലഭ്യമാണ്.
സര്‍ക്കാരുമായുള്ള കൂടിയാലോചനകള്‍ പൂര്‍ത്തിയാകുന്നതുവരെ പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ ആരംഭിക്കരുതൊണ് കമ്പനിയോട് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. അതോടൊപ്പം മൂന്ന് ദിവസത്തിനുള്ളില്‍ സുരക്ഷാ നടപടികള്‍ എന്തൊക്കെയാണെന്നും യൂസര്‍നെയിം എങ്ങനെ പ്രവര്‍ത്തിക്കുമെന്നും കൃത്യമായ വിശദീകരണം സമര്‍പ്പിക്കാനും സര്‍ക്കാര്‍ മെറ്റയോട് ആവശ്യപ്പെട്ടിരുന്നു.
500 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള, പ്ലാറ്റ്ഫോമിലെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ, 2026 ജൂണ്‍ 29 ന് പരസ്യമായി പ്രഖ്യാപിച്ച ഈ ഫീച്ചര്‍, വാട്ട്സ്ആപ്പിലെ നിലവിലുള്ളതും പുതിയതുമായ ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ നമ്പര്‍ റിസര്‍വ് ചെയ്യാനും, പകരം യൂസര്‍നെയിം കൈമാറി സംഭാഷണങ്ങള്‍ നടത്താന്‍ അനുവദിക്കുന്നു. ഇതു വഴി ഓണ്‍ലൈന്‍ തട്ടിപ്പ്, ഫിഷിംഗ്, ഡിജിറ്റല്‍ അറസ്റ്റ് സ്‌കാമുകള്‍, തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് കേന്ദ്രം നോട്ടീസില്‍ പറഞ്ഞു. ‘കൂടാതെ, യഥാര്‍ത്ഥ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉപയോക്തൃനാമങ്ങളുമായി സാമ്യമുള്ള പേരുകള്‍ സ്വീകരിക്കാന്‍ അനുവദിച്ചുകൊണ്ട്, വ്യക്തികളുടെയും പൊതു അധികാരികളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ക്കും ഐഡന്റിറ്റി സ്പൂഫിംഗിനും യൂസര്‍നെയിം ഫീച്ചര്‍ സഹായിച്ചേക്കാം.
‘ കൂടുതല്‍ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ തേടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള മെസേജിംഗ് പ്ലാറ്റ്ഫോമിലെ ആദ്യത്തെ പെയ്ഡ് സബ്സ്‌ക്രിപ്ഷന്‍ എന്ന നിലയില്‍ മെറ്റാ അടുത്തിടെ വാട്ട്സ്ആപ്പ് പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. പ്രതിമാസം 79 രൂപ വിലയുള്ള ഈ ഓപ്ഷണല്‍ പ്ലാന്‍ എക്സ്‌ക്ലൂസീവ് തീമുകള്‍, ആപ്പ് ഐക്കണുകള്‍, റിംഗ്ടോണുകള്‍, സ്റ്റിക്കറുകള്‍,തുടങ്ങി വ്യക്തിഗതമായ സവിശേഷതകള്‍ എന്നിവയിലേക്ക് ആക്സസ് വാഗ്ദാനം ചെയ്യുന്നു, അതേസമയം വാട്ട്സ്ആപ്പിന്റെ കോര്‍ മെസേജിംഗ്, കോളിംഗ് സേവനങ്ങള്‍ എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യമാണ്.
This post was last modified on July 2, 2026 12:31 pm
Leave a Comment