March 27, 2025 |

‘തോക്ക് കടത്തല്‍ ആദ്യം നിര്‍ത്ത്, ഇല്ലെങ്കില്‍ കേസ് ആകും’ ; ട്രംപിനെ വിരട്ടി മെക്‌സിക്കന്‍ പ്രസിഡന്റ്

മെക്‌സിക്കന്‍ കാര്‍ട്ടലുകള്‍ തീവ്രവാദ ഗ്രൂപ്പുകളാണെന്ന അമേരിക്കയുടെ പ്രഖ്യാപനത്തോടുള്ള തിരിച്ചടിയാണ് ക്ലോഡിയ ഷെയിന്‍ബോം നല്‍കിയത്‌

മെക്സിക്കോ കാ‍ർട്ടലുകളെ തീവ്രവാദ ​ഗ്രൂപ്പുകളായി പ്രഖ്യാപിച്ച ട്രംപ് നടപടിക്കെതിരെ പ്രതികരിച്ച് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം.
തീവ്രവാദ ​ഗ്രൂപ്പ് പരാമർശത്തിൽ അമേരിക്കയിലെ തോക്ക് നി‍ർമ്മാതാക്കൾ നിയമനടപടി നേരിടേണ്ടി വരുമെന്നും പ്രസിഡന്റ് പറഞ്ഞു. അനധികൃത മയക്കുമരുന്ന് കടത്ത് തടയാൻ ഡൊണാൾഡ് ട്രംപിന്റെ ഭാാ​ഗത്ത് നിന്ന് ശക്തമായ സമ്മ‌‍‍ർദ്ദം നേരിടേണ്ടി വരുന്ന ലാറ്റിൻ അമേരിക്കൻ രാജ്യമാണ് മെക്സിക്കോ. അമേരിക്കയിൽ നിന്നുള്ള അനധികൃത ആയുധം കടത്തൽ തടയാൻ തങ്ങൾ ആ​ഗ്രഹിക്കുന്നതായും മെക്സിക്കോ പറഞ്ഞു. മോക്സിക്കോയിലെ ക്രിമിനൽ​ ​ഗ്രൂപ്പുകളെ തീവ്രവാദ സം​ഘടനയായി അമേരിക്ക പ്രഖ്യാപിച്ചാൽ അമേരിക്കയ്ക്കെതിരെയുള്ള നിയമനടപടി വിപുലീകരിക്കേണ്ടി വരുമെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

തീവ്രവാദ ​ഗ്രൂപ്പുകളെന്ന് മുദ്ര കുത്തിയാൽ ഈ ​ഗ്രൂപ്പുകളുമായി തോക്ക് നി‍ർമ്മാതാക്കൾക്ക് ബന്ധമുണ്ടെന്ന തരത്തിലായിരിക്കും തങ്ങൾ കേസ് നൽകുകയെന്ന് ക്ലോഡിയ ഷെയിൻബോം കുട്ടിച്ചേർത്തു. ഈ കേസുമായി ബന്ധപ്പെട്ട നിയമവശങ്ങളെപ്പറ്റി അഭിഭാഷകർ ചർച്ച ചെയ്ത് വരികയാണെന്നും ഷെയിൻബോം മുന്നറിയിപ്പ് നൽകുന്നു. മെക്സിക്കോയിലെ ക്രിമിനൽ ​ഗ്രൂപ്പുകൾ ഉപയോ​ഗിക്കുന്ന 74 ശതമാനം ആയുധങ്ങളും അതിർത്തിയുടെ വടക്ക് ഭാഗത്തുനിന്നാണ് വരുന്നതെന്ന് യുഎസ് നീതിന്യായ വകുപ്പ് തന്നെ അംഗീകരിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.

മെക്സിക്കോ, കൊളംബിയ, എൽ സാൽവഡോർ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള ക്രിമിനൽ ഗ്രൂപ്പുകളെ ഭീകര സംഘടനകളായി ചിത്രീകരിക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പദ്ധതിയിടുന്നതായി വ്യാഴാഴ്ച ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. മെക്സിക്കോയിലെ രണ്ട് പ്രധാന മയക്കുമരുന്ന് കടത്ത് സംഘടനകളായ ജാലിസ്കോ ന്യൂ ജനറേഷൻ, സിനലോവ കാർട്ടലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. സംഘടിത കുറ്റകൃത്യ ഭീഷണിയേക്കാൾ ദേശീയ സുരക്ഷാ ഭീഷണിയാണ് കാർട്ടലുകൾ ഉയർത്തുന്നതെന്ന് ആരോപിച്ച് കൊണ്ട്. അത്തരമൊരു പദവി നൽകുന്നതിനായുള്ള ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ജനുവരി 20ന് ട്രംപ് ഒപ്പുവച്ചിരുന്നു. അമേരിക്കൻ തോക്ക് നിർമ്മാതാക്കൾ നിർമ്മിക്കുന്ന 2,00,000 മുതൽ 7,50,000 വരെ ആയുധങ്ങൾ എല്ലാ വർഷവും അമേരിക്കയിൽ നിന്ന് കടത്തുന്നുണ്ടെന്നും അവയിൽ പലതും കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തുന്നുണ്ടെന്നും മെക്സിക്കോ പറയുന്നു.

മെക്സിക്കോയിലേക്ക് കടത്തുന്ന തോക്കുകൾ മൂലമുള്ള മരണങ്ങൾക്ക് അമേരിക്ക ഉത്തരവാദി ആണെന്ന് കാണിച്ചു കൊണ്ട്, അമേരിക്കയിലെ ആറ് തോക്ക് നിർമ്മാതാക്കൾക്കെതിരെ മെക്സിക്കൻ സർക്കാർ കൊണ്ടുവന്ന കേസ് കഴിഞ്ഞ ഓഗസ്റ്റിൽ യുഎസ് കോടതി തള്ളിക്കളഞ്ഞിരുന്നു. സ്മിത്ത്, വെസ്സൻ, ഇന്റർസ്റ്റേറ്റ് ആംസ് എന്നീ നിർമ്മാണ കമ്പനികൾ്കെതിരെ കേസ് തുടരുമെന്ന് മെക്സിക്കോ അന്ന് പറഞ്ഞിരുന്നെങ്കിലും, അധികാരപരിധിയുടെ പേരിലാണ് കേസ് തള്ളിയത്. അതിർത്തിയിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന തോക്കുകൾ വിറ്റ ഡീലർമാർക്കെതിരെ ഉപരോധം ആവശ്യപ്പെട്ട് അതിർത്തി സംസ്ഥാനമായ അരിസോണയിൽ മറ്റൊരു കേസ് ഫയൽ ചെയ്തിട്ടുണ്ട്. മെക്സിക്കോ തോക്കുകളുടെ വിൽപ്പനയ്ക്ക് ഇനി മുതൽ കർശനമായി നിയന്ത്രണമേർപ്പെടുത്തും അതിനാൽ നിയമപരമായി ഇനിമുതൽ അവ ലഭിക്കുന്നത് അസാധ്യമായിരിക്കും.

മെക്സിക്കൻ ഗവൺമെന്റ് മയക്കുമരുന്ന് കാർട്ടലുകളുമായി സഖ്യത്തിലാണെന്ന അമേരിക്കയുടെ ആരോപണത്തെ ഷെയിൻബോം തള്ളിക്കളഞ്ഞിരുന്നു. ക്രിമിനൽ സംഘടനകളുമായുള്ള സഖ്യത്തെക്കുറിച്ച് മെക്സിക്കൻ സർക്കാരിനെതിരെ വൈറ്റ് ഹൗസ് നടത്തിയ അപവാദത്തെ ഞങ്ങൾ വ്യക്തമായി നിരസിക്കുന്നുവെന്ന് പ്രസിഡന്റ് അന്ന് സോഷ്യൽ പ്ലാറ്റ്‌ഫോമായ എക്‌സിൽ എഴുതി. അനധികൃത കുടിയേറ്റവും മയക്കുമരുന്ന്ക്കടത്തും തടയുന്നതിനായി മെക്സിക്കൻ, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന വൈറ്റ് ഹൗസ് പ്രഖ്യാപനം അയൽരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാക്കി.

content summary: Mexico warns of escalating its lawsuit against U.S. gun manufacturers by adding terrorism charges.

×