എറണാകുളം കുറുപ്പുംപടിക്കടുത്ത് തുരുത്തിയില്‍ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാര്‍ പീഡനത്തിനിരയായി. അമ്മയുടെ ആണ്‍സുഹൃത്ത് അയ്യമ്പുഴ സ്വദേശി ധനേഷിനെ ബുധനാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്നാണ് വിവരം. 2023 ജൂണ്‍ മുതല്‍ ഡ്രൈവറായ ധനേഷ് കുട്ടികളെ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് കുറുപ്പുംപടി പൊലീസ് അഴിമുഖത്തോട് പറഞ്ഞു.minor sisters sexual abused in ernakulam kuruppampady; mothers boyfriend arrested
“കുട്ടികളുടെ പിതാവ് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. പീഡനത്തിനിരയായ കുട്ടികളില്‍ ഒരാള്‍ സഹപാഠിക്ക് എഴുതിയ കുറിപ്പിലാണ് പീഡനവിവരം വ്യക്തമാക്കിയത്. സഹപാഠി ഈ കത്ത് അധ്യാപികയ്ക്ക് കൈമാറുകയായിരുന്നു. അധ്യാപിക നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
കുട്ടികളുടെ പിതാവിന്റെ മരണശേഷം ഡ്രൈവറായ ധനേഷ് ശനി, ഞായര്‍ ദിവസങ്ങളില്‍ കുട്ടികള്‍ താമസിച്ചിരുന്ന വീട്ടില്‍ വരിക പതിവായിരുന്നു. പീഡനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ധനേഷിനെ ചോദ്യം ചെയ്ത് വരികയാണെന്നും” കുറുപ്പുംപടി പൊലീസ് അഴിമുഖത്തോട് പറഞ്ഞു.
ഏറെ നാളായി കുറുപ്പുംപടിക്കടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു അമ്മയും രണ്ട് പെണ്‍മക്കളും. കുട്ടികളുടെ അച്ഛന്‍ രോഗിയായിരുന്നപ്പോള്‍ ധനേഷിന്റെ ടാക്‌സിയിലായിരുന്നു ആശുപത്രിയില്‍ കൊണ്ടുപോയിരുന്നത്. ഈ അടുപ്പമാണ് പിന്നീട് സൗഹൃദമായി മാറിയത്. അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ധനേഷ് കുട്ടികളെ പീഡനത്തിനിരയാക്കിയത്. കൂടാതെ ഒപ്പം പഠിക്കുന്ന കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുവാന്‍ മൂത്ത കുട്ടിയോണ് ധനേഷ് നിരന്തരമായി ആവശ്യപ്പെട്ടിരുന്നതായും സമ്മര്‍ദം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് പീഡനവിവരം കുട്ടി സഹപാഠിയോട് പങ്കുവച്ചതെന്നും പെരുമ്പാവൂര്‍ എഎസ്പി ശക്തി സിംഗ് ആര്യ മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടികള്‍ക്ക് പരീക്ഷയായതിനാല്‍ വിശദമായ രഹസ്യമൊഴി പിന്നീട് രേഖപ്പെടുത്തും. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കുട്ടികളുടെ അമ്മയെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. കസ്റ്റഡിയില്‍ എടുത്ത ധനേഷ് കുറ്റം സമ്മതിച്ചതായും എഎസ്പി വ്യക്തമാക്കി.
പീഡനവിവരം കുട്ടികള്‍ അമ്മയോട് പറഞ്ഞിരുന്നെങ്കിലും അമ്മ മറച്ചുവയ്ക്കുകയായിരുന്നു എന്നാണ് വിവരം. പ്രതിക്കെതിരെ പോക്‌സോ കേസിന് പുറമെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
വാളയാറില്‍ നടന്ന പീഡനത്തിന് സമാനമായാണ് കുറുപ്പുംപടിയിലും നടന്നിരിക്കുന്നത്. പതിമൂന്നും ഒമ്പതും വയസുള്ള കുട്ടികളായിരുന്നു വാളയാറില്‍ ക്രൂരപീഡനത്തിനിരയായി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. 2017 ജനുവരി 13 നായിരുന്നു വാളയാറില്‍ മൂത്ത പെണ്‍കുട്ടി മരിച്ചത്. മാര്‍ച്ച് നാലിന് ഇളയ പെണ്‍കുട്ടിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.minor sisters sexual abused in ernakulam kuruppampady; mothers boyfriend arrested
Content Summary: minor sisters sexual abused in ernakulam kuruppampady; mothers boyfriend arrested