June 08, 2026 |
Share on

മോദിയുടെ സഭ്യേതരമായ ഭാഷ ബീഹാറില്‍ എന്‍ഡിഎയെ തോല്‍പ്പിച്ചുവെന്ന് ബിജെപി എംപി

അഴിമുഖം പ്രതിനിധി ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മോശം പ്രകടനത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ബിജെപി എംപി. ബഗുസാരെയിലെ എംപിയായ ഭോലാ സിംഗാണ് മോദിയെ കുറ്റപ്പെടുത്തിയത്. ബീഹാര്‍ പോരാട്ടത്തില്‍ ബിജെപി തോല്‍ക്കാന്‍ കാരണങ്ങളില്‍ ഒന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി ഉപയോഗിച്ച സഭ്യേതരമായ ഭാഷയാണെന്ന് ഭോലാ സിംഗ് പറഞ്ഞു. പട്‌നയിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഭോലാ സിംഗ് മോദിയേയും ഉന്നത നേതാക്കളേയും കുറ്റപ്പെടുത്തിയത്. തോല്‍വിക്ക് കാരണം മോദി അടക്കമുള്ള ഉന്നത നേതാക്കള്‍ ഉത്തരവാദികളാണ്. ബീഹാറില്‍ ബിജെപി തോല്‍ക്കുകയായിരുന്നില്ല. ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് […]

അഴിമുഖം പ്രതിനിധി

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മോശം പ്രകടനത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ബിജെപി എംപി. ബഗുസാരെയിലെ എംപിയായ ഭോലാ സിംഗാണ് മോദിയെ കുറ്റപ്പെടുത്തിയത്. ബീഹാര്‍ പോരാട്ടത്തില്‍ ബിജെപി തോല്‍ക്കാന്‍ കാരണങ്ങളില്‍ ഒന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി ഉപയോഗിച്ച സഭ്യേതരമായ ഭാഷയാണെന്ന് ഭോലാ സിംഗ് പറഞ്ഞു. പട്‌നയിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഭോലാ സിംഗ് മോദിയേയും ഉന്നത നേതാക്കളേയും കുറ്റപ്പെടുത്തിയത്. തോല്‍വിക്ക് കാരണം മോദി അടക്കമുള്ള ഉന്നത നേതാക്കള്‍ ഉത്തരവാദികളാണ്. ബീഹാറില്‍ ബിജെപി തോല്‍ക്കുകയായിരുന്നില്ല. ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഭോലാ സിംഗ് കൂട്ടിച്ചേര്‍ത്തു. പ്രചാരണത്തില്‍ പ്രാദേശിക നേതാക്കള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുവെന്ന് ഭോല കുറ്റപ്പെടുത്തി. ബിജെപി തോറ്റാല്‍ പാകിസ്താനില്‍ പടക്കം പൊട്ടിക്കുമെന്നുള്ളതും ബീഫും പോലുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയതില്‍ യുക്തിയൊന്നുമില്ലെന്ന് ഭോലാ അഭിപ്രായപ്പെട്ടു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×