July 16, 2026 |
Share on

പാര്‍ലമെന്‌റില്‍ സംസാരിക്കാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ല: മോദി

അഴിമുഖം പ്രതിനിധി തന്നെ പാര്‍ലമെന്‌റില്‍ സംസാരിക്കാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുകൊണ്ടാണ് നോട്ട് അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്‌റില്‍ സംസാരിക്കാന്‍ തനിക്ക് കഴിയാത്തതെന്നും മോദി പറഞ്ഞു. ലോക്‌സഭയില്‍ സംസാരിക്കാന്‍ കഴിയാത്തതിനാല്‍ ജനസഭയില്‍ സംസാരിക്കുകയാണെന്ന് മോദി പറഞ്ഞു. ഗുജറാത്തിലെ ദീസയില്‍ ഒരു കര്‍ഷക റാലിയില്‍ പ്രസംഗിക്കുകയായിരുന്നു നരേന്ദ്ര മോദി. പാര്‍ലമെന്‌റ് നടപടികള്‍ പ്രതിപക്ഷം തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്നതാണ് പ്രശ്‌നമെന്നും മോദി പറഞ്ഞു. സര്‍ക്കാര്‍ എപ്പോഴും ചര്‍ച്ചയ്ക്ക തയ്യാറാണ്. പ്രതിപക്ഷത്തിന്‌റെ സമീപനം രാഷ്ട്രപതി അടക്കമുള്ളവരെ വേദനിപ്പിച്ചിട്ടുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു.        […]

അഴിമുഖം പ്രതിനിധി

തന്നെ പാര്‍ലമെന്‌റില്‍ സംസാരിക്കാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുകൊണ്ടാണ് നോട്ട് അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്‌റില്‍ സംസാരിക്കാന്‍ തനിക്ക് കഴിയാത്തതെന്നും മോദി പറഞ്ഞു. ലോക്‌സഭയില്‍ സംസാരിക്കാന്‍ കഴിയാത്തതിനാല്‍ ജനസഭയില്‍ സംസാരിക്കുകയാണെന്ന് മോദി പറഞ്ഞു. ഗുജറാത്തിലെ ദീസയില്‍ ഒരു കര്‍ഷക റാലിയില്‍ പ്രസംഗിക്കുകയായിരുന്നു നരേന്ദ്ര മോദി.

പാര്‍ലമെന്‌റ് നടപടികള്‍ പ്രതിപക്ഷം തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്നതാണ് പ്രശ്‌നമെന്നും മോദി പറഞ്ഞു. സര്‍ക്കാര്‍ എപ്പോഴും ചര്‍ച്ചയ്ക്ക തയ്യാറാണ്. പ്രതിപക്ഷത്തിന്‌റെ സമീപനം രാഷ്ട്രപതി അടക്കമുള്ളവരെ വേദനിപ്പിച്ചിട്ടുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു.         

Tags:

Leave a Reply

Your email address will not be published. Required fields are marked *

×