അദ്ഭുതകരമായി ശരീരം വളച്ച് ലോക റെക്കോര്‍ഡിട്ടിരിക്കുകയാണ് പാലസ്തീനില്‍ നിന്നുള്ള 13കാരന്‍ മൊഹമ്മദ് അല്‍ ഷെയ്ഖ്. ശരീരത്തില്‍ എല്ലുകളൊന്നും തന്നെ ഇല്ല എന്ന് തോന്നിപ്പിക്കുംവിധമാണ് സ്‌പൈഡര്‍ ബോയ് എന്നറിയപ്പെടുന്‌നപാലസ്തീന്‍ ബാലന്‍ ശരീരം വളയ്ക്കുന്നത്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നടത്തിയ റെക്കോര്‍ഡ് പ്രകടനത്തില്‍ 38 തവണയാണ് ഇത്തരത്തില്‍ ശരീരം പൂര്‍ണമായി വളച്ചുകൊണ്ട് മൊഹമ്മദിന്റ അഭ്യാസം. മൊഹമ്മദ് ഗിന്നസ് ബുക്കില്‍ ഇടം നേടി. അഞ്ച് വര്‍ഷമായി ഒരു അത്‌ലറ്റാണ് പാലസ്തീനിലെ ഗാസ പ്രവിശ്യയില്‍ നിന്നുള്ള മൊഹമ്മദ്. 2015ല്‍ ടിവി റിയാലിറ്റി ഷോയിലെ മികച്ച പ്രകടനത്തിലൂടെ 14 കോടി വോട്ടാണ് മൊഹമ്മദ് അല്‍ ഷേയ്ഖ് നേടിയത്.
വീഡിയോ:
This post was last modified on February 23, 2017 6:43 pm
Leave a Comment