June 04, 2026 |
Share on

ലാലേട്ടൻ്റെ സ്വന്തം ഇച്ചാക്ക! മമ്മൂട്ടിയുടെ തിരിച്ചു വരവിൽ സന്തോഷം പങ്കിട്ട് മോഹൻലാലും

‘കളങ്കാവൽ’ ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം

ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ്. ആരോഗ്യപരമായ കാരണങ്ങളാൽ സിനിമയിൽ നിന്നും പൊതുവേദികളിൽ നിന്നും വിട്ടുനിന്ന പ്രിയതാരത്തിന്റെ തിരിച്ചുവരവ് നിർമ്മാതാവ് ആന്റോ ജോസഫാണ് സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്.

നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമമായതോടെ അദ്ദേഹത്തിന്റെ തിരിച്ചു വരവ് ആഘോഷമാക്കുകയാണ് സിനിമാലോകവും അദ്ദേഹത്തിന്റെ ആരാധകരും. ഇപ്പോഴിതാ സ്വന്തം ഇച്ചാക്കയുടെ തിരിച്ചു വരവിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മോഹൻലാലും. ഒരു പൊതുപരിപാടിയിൽ ഇരുവരും പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്ന ഒരു പഴയ ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കിൽ വീണ്ടും പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിൽ മോഹൻലാൽ മമ്മൂട്ടിയുടെ കവിളിൽ ചുംബിക്കുന്നതും, മമ്മൂട്ടി അത് നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്നതും കാണാം. പൊതുവേദികളിൽ ഇരുവരും ഒന്നിച്ചെത്തുമ്പോൾ കാണുന്ന സൗഹൃദനിമിഷങ്ങൾ എപ്പോഴും ആരാധകർക്ക് ആവേശം പകരുന്നതാണ്. പൊതുവേദികളിൽ ഇരുവരും ഒന്നിച്ചെത്തുമ്പോഴുള്ള ചിത്രങ്ങളും പരസ്പരം തമാശകൾ പറയുന്നതും, കെട്ടിപ്പിടിക്കുന്നതും, കവിളിൽ ചുംബിക്കുന്ന വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

കഴിഞ്ഞ കുറച്ചുകാലമായി ചെന്നൈയിൽ ചികിത്സയിലായിരുന്ന മമ്മൂട്ടി, പൂർണ്ണ ആരോഗ്യവാനായാണ് തിരിച്ചെത്തിയെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു. സെപ്റ്റംബർ ആദ്യവാരം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ അദ്ദേഹം ജോയിൻ ചെയ്യും. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ എന്നിവരും അണിനിരക്കുന്ന ഒരു മൾട്ടി-സ്റ്റാർ ചിത്രമാണിത്.

ഈ സിനിമയുടെ ഒരു ഷെഡ്യൂൾ പൂർത്തിയാക്കിയതിന് ശേഷമായിരുന്നു ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം ഇടവേളയെടുത്തത്. താരത്തിന്റെ അഭാവം സിനിമാ ലോകത്തും ആരാധകർക്കിടയിലും വലിയ ചർച്ചയായിരുന്നു. ‘കളങ്കാവൽ’ ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

content summary: Mohanlal Shares Joy Over Mammootty’s Return

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×