July 17, 2026 |
Share on

വീണ്ടും സദാചാര ഗുണ്ടാ വിളയാട്ടം; പാലക്കാട് മധ്യവയസ്ക്കൻ കൊലചെയ്യപ്പെട്ടു

അഴിമുഖം പ്രതിനിധി സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ മദ്ധ്യവയസ്കൻ കൊല്ലപ്പെട്ടു. കുലിക്കല്ലൂർ മുളയങ്കാവ് സ്വദേശി പ്രഭാകരൻ(55) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒൻപതുമണിക്കായിരുന്നു സംഭവം. സുഹൃത്തിൻറെ വീട്ടിൽ നിന്ന് വരികയായിരുന്ന പ്രഭാകരനെ പതിനഞ്ചോളം പേർ ചേർന്ന് ചോദ്യം ചെയ്ത് മർദ്ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മർദ്ദനത്തിനൊടുവിൽ പ്രഭാകരനെ വഴിയിലേക്ക് തള്ളിയിട്ട ഗുണ്ടകൾ രക്ഷപ്പെടുകയും ചെയ്തു. ഇന്ന് രാവിലെയാണ് നാട്ടുകാർ പ്രഭാകരൻറെ മൃതദേഹം കാണുന്നത്. സംഭവത്തിൽ ചെർപ്പുളശ്ശേരി സിഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. അക്രമിസംഘത്തിലുണ്ടായിരുന്ന ചിലരുടെ വീട്ടിൽ […]

അഴിമുഖം പ്രതിനിധി

സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ മദ്ധ്യവയസ്കൻ കൊല്ലപ്പെട്ടു. കുലിക്കല്ലൂർ മുളയങ്കാവ് സ്വദേശി പ്രഭാകരൻ(55) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒൻപതുമണിക്കായിരുന്നു സംഭവം.

സുഹൃത്തിൻറെ വീട്ടിൽ നിന്ന് വരികയായിരുന്ന പ്രഭാകരനെ പതിനഞ്ചോളം പേർ ചേർന്ന് ചോദ്യം ചെയ്ത് മർദ്ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മർദ്ദനത്തിനൊടുവിൽ പ്രഭാകരനെ വഴിയിലേക്ക് തള്ളിയിട്ട ഗുണ്ടകൾ രക്ഷപ്പെടുകയും ചെയ്തു. ഇന്ന് രാവിലെയാണ് നാട്ടുകാർ പ്രഭാകരൻറെ മൃതദേഹം കാണുന്നത്.

സംഭവത്തിൽ ചെർപ്പുളശ്ശേരി സിഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. അക്രമിസംഘത്തിലുണ്ടായിരുന്ന ചിലരുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല.

അതെസമയം സദാചാര കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന നാലു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×