June 05, 2026 |
Share on

‘മിസ്റ്റര്‍ ട്രംപ്, നിങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും ഇല്ലാതെ 24 മണിക്കൂര്‍ കഴിയാന്‍ സാധിക്കുമോ?’: സിറിയന്‍ ബാലിക

ട്രംപിനോട് മുമ്പ് സിറിയന്‍ ബാലിക ചോദിച്ചത്- ‘ഞാന്‍ തീവ്രവാദിയാണോ?’ എന്നാണ്.

മിസ്റ്റര്‍ ട്രംപ്, നിങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും ഇല്ലാതെ 24 മണിക്കൂര്‍ കഴിയാന്‍ സാധിക്കുമോ? എന്ന് ഏഴുവയസ്സുകാരിയായ സിറിയന്‍ ബാലിക. ആഭ്യന്തരയുദ്ധം തകര്‍ത്ത സിറിയയിലെ അലെപ്പോയില്‍നിന്നുള്ള ഹൃദയഭേദകമായ വാര്‍ത്തകളും ചിത്രങ്ങളും ട്വിറ്ററിലൂടെ ലോകത്തിന് എത്തിച്ച ബാന അലാബേദിന്റെതാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനോടായിട്ടുള്ള ചോദ്യങ്ങള്‍.

‘മിസ്റ്റര്‍ ട്രംപ്, നിങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും ഇല്ലാതെ 24 മണിക്കൂര്‍ കഴിയാന്‍ സാധിക്കുമോ? താങ്കള്‍ സിറിയയിലെ അഭയാര്‍ഥികളെയും കുട്ടികളയുെ പറ്റി ഒന്നു ചിന്തിച്ചു നോക്കൂ.’ എന്നായിരുന്നു ബാനയുടെ ട്വീറ്റ്. സിറിയ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കിയ ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവാണ് ബാന ഇങ്ങനെയൊരു ട്വീറ്റ് ചെയ്യുവാന്‍ പ്രേരിപ്പിച്ചത്.


മോശം ആള്‍ക്കാരെയും തെറ്റായ ചിന്താഗതിക്കാരെയും രാജ്യത്തുനിന്നു മാറ്റിനിര്‍ത്തുന്നതിനു വേണ്ടിയാണ് തന്റെ ഉത്തരവിനു പിന്നില്‍ എന്ന് പ്രതികരിച്ച ട്രംപിനോട് മുമ്പ് ബാന ചോദിച്ചത്- ‘ഞാന്‍ തീവ്രവാദിയാണോ?‘ എന്നാണ്. അമ്മ ഫത്തേമായുടെ സഹായത്തോടെയാണ് ട്വിറ്റര്‍ ഉപയോഗിക്കുന്ന ബാനയ്ക്ക് 36,6000 ഫോളോവേഴ്‌സുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×