February 19, 2025 |

എംടി വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍

സാധ്യമാകുന്നതെല്ലാം ഡോക്ടര്‍മാര്‍ ചെയ്യുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍. ഹൃദയസ്തംഭനം ഉണ്ടായതായി കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ആരോഗ്യനില നിരീക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ശ്വാസതടസത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.mt vasudevan

നിലവില്‍ ഓക്‌സിജന്റെ സഹായത്തോടെയാണ് എംടി ആശുപത്രിയില്‍ കഴിയുന്നതെന്നും ആരോഗ്യനില ക്രിട്ടിക്കലാണെന്നും സന്ദര്‍ശനം നടത്തിയ ശേഷം എംഎന്‍ കാരശേരി മാധ്യമങ്ങളോട് പറഞ്ഞു. സാധ്യമാകുന്നതെല്ലാം ഡോക്ടര്‍മാര്‍ ചെയ്യുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് എംടിയെ സന്ദര്‍ശിച്ച ശേഷം പറഞ്ഞു. മന്ത്രി എകെ ശശീന്ദ്രനും എംടിയെ കണ്ടിരുന്നു.mt vasudevan

content summary ;MT Vasudevan Nair’s Health Takes a Turn for the Worse, Condition Critical

×