June 04, 2026 |
Share on

മുസ്ലിം സ്ത്രീകള്‍ പ്രസവിക്കുമ്പോള്‍ മുസ്ലിം വനിത ഡോക്ടറെ തന്നെ കാണിക്കണമെന്ന് ഒരു മതമൗലികവാദി

രക്തം കൊടുക്കുകയാണെങ്കില്‍ ബ്ലഡ് ഗ്രൂപ്പ് നോക്കാതെ ജാതി ഗ്രൂപ്പ് നോക്കണമെന്നും ആഹ്വാനം

മുസ്ലിം സ്ത്രീകള്‍ പ്രസവിക്കുമ്പോള്‍ മുസ്ലിം വനിത ഡോക്ടറെ തന്നെ കാണിക്കണമെന്ന മൊല്ലാക്കയുടെ പ്രസംഗം വൈറലായി. ആ നാട്ടില്‍ മുസ്ലിം വനിതാ ഡോക്ടര്‍ ഇല്ലെങ്കില്‍ വനിത അമുസ്ലിം(മറ്റ് മതത്തില്‍ പെട്ട) ഡോക്ടര്‍, അതും കിട്ടാതായാല്‍ മുസ്ലിം പുരുഷ ഡോക്ടര്‍, നിവൃത്തിയില്ലെങ്കില്‍ മാത്രം അമുസ്ലിം പുരുഷ ഡോക്ടറടുടത്ത് പോയാല്‍ മതിയെന്നാണ് പ്രസംഗത്തില്‍ പറയുന്നത്.

അങ്ങനെ കാണിച്ചാല്‍ ഭര്‍ത്താവ് കൂടെ നില്‍ക്കണമെന്നും പ്രസവസമയത്ത് മുസ്ലിം സ്ത്രീയുടെ ഔറത്ത് മെയില്‍ നേഴ്‌സ് കാണുമെന്നും ആയതിനാല്‍ മതത്തെ സംരക്ഷിക്കാന്‍ ധാരാളം മുസ്ലിം വനിതാ ഡോക്ടര്‍മാരെ ഉണ്ടാക്കണമെന്നും ഇയാള്‍ പറയുന്നു. ഗര്‍ഭിണി മുസ്ലിം വനിതാ ഡോക്ടറെ കണ്ടെത്താനായി കുറേ ഏറെദൂരം യാത്ര ചെയ്തായാലും കുഴപ്പമില്ല എന്നുമാണ് ഇദ്ദേഹത്തിന്റെ ആഹ്വാനം. മുസ്ലിം സ്ത്രീ അപകടത്തില്‍പ്പെട്ട് റോഡില്‍ കിടക്കുമ്പോഴും, ലാബില്‍ നിന്നും അത്യാവശ്യത്തിന് രക്തം സ്വീകരിക്കുമ്പോഴും മുസ്ലിമായ ആരെങ്കിലും സഹായിച്ചാല്‍ മതിയെന്നാണ് ഇദ്ദേഹത്തിന്റെ മറ്റൊരു ആഹ്വാനം. ആരെങ്കിലും രക്തം കൊടുക്കുകയാണെങ്കില്‍ ബ്ലഡ് ഗ്രൂപ്പ് നോക്കാതെ ആദ്യം ജാതി ഗ്രൂപ്പ് നോക്കണമെന്നാണ് ഇയാള്‍ പറയുന്നത്. മുസ്ലിം സ്ത്രീകളെ അപകടത്തില്‍ നിന്നും രക്ഷിക്കുന്നവര്‍ ആദ്യം അവരെ മുസ്ലിം വനിത ഡോക്ടറടുത്തും, കിട്ടിയില്ലെങ്കില്‍ മുസ്ലിംമല്ലാത്ത വനിതയേയും, അതുമല്ലങ്കില്‍ മുസ്ലിം പുരുഷ ഡോക്ടറെയും, അവസാനം അവാരാരെയും കിട്ടിയിലെങ്കില്‍ മുസ്ലീമല്ലാത്ത പുരുഷ ഡോക്ടറേയും കാണിക്കണമെന്നുമാണ് ഇദ്ദേഹം പറയുന്നത്.

സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ജീവന്‍ രക്ഷിക്കേണ്ട സമയത്തും വര്‍ഗീയത മുഖ്യമായും പരിഗണിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രസംഗത്തിനെതിരെ വന്‍തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×