April 19, 2025 |

രാജ്യം കടുത്ത വരള്‍ച്ചയില്‍; വന്യമൃഗങ്ങളെ കൊന്ന് പരിഹാരം കാണാന്‍ നമീബിയ

കൊല്ലുന്നത് 700 -ലധികം ആനകളെയും ഹിപ്പോകളെയും

ആനകളെയും ഹിപ്പോകളെയും ഉൾപ്പെടെ 700 -ലധികം വന്യമൃഗങ്ങളെ കൊല്ലാനും മാംസം വിതരണം ചെയ്യാനും പദ്ധതിയിട്ട് നമീബിയ. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 100 വർഷത്തിനിടെ രാജ്യം അഭിമുഖീകരിച്ച ഏറ്റവും തീവ്രമായ വരൾച്ചയിൽ ബുദ്ധിമുട്ടുന്ന പ്രദേശവാസികൾക്ക് സഹായമാകാനാണ് ഈ നീക്കം. namibia drought

ദേശീയ പാർക്കുകളിൽ നിന്നും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ നിന്നും മൃഗങ്ങളെ ഇതിനായി കൊണ്ടുപോകുന്നുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. “ഈ അവശ്യ സമയത്ത് രാജ്യത്തെ സഹായിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” എന്നും അവർ കൂട്ടിച്ചേർത്തു. പ്രൊഫഷണൽ വേട്ടക്കാർ ഇതിനകം 150 -ലധികം മൃഗങ്ങളെ കൊന്നു, ഇത് 56,000 കിലോഗ്രാം (ഏകദേശം 125,000 പൗണ്ട്) മാംസം ഉണ്ടെന്നും, പ്രസ്താവനയിൽ പറയുന്നു.

2024-ൻ്റെ തുടക്കത്തിലാണ് ദക്ഷിണാഫ്രിക്കയിലുടനീളമുള്ള കടുത്ത വരൾച്ച ആരംഭിക്കുന്നത്. മലാവി, സാംബിയ, സിംബാബ്‌വെ എന്നിവിടങ്ങളിൽ സമാനമായ അവസ്ഥയായതിനാൽ മെയ് മാസത്തിൽ നമീബിയ വരൾച്ചയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയായിരുന്നു.

ഇൻ്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ്റെ ( ഐ പി സി ) ജൂലൈയിലെ റിപ്പോർട്ട് പ്രകാരം നമീബിയയിലെ ഏകദേശം 1.4 ദശലക്ഷം ആളുകൾ, അതായത് ജനസംഖ്യയുടെ 48%, കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നുവെന്നാണ്. രാജ്യത്തെ മിക്ക വീടുകളും കാർഷിക വിളകളെയും കന്നുകാലികളെയും ആശ്രയിച്ചാണ് കഴിയുന്നതെന്നും ഐപിസി പറഞ്ഞു. രാജ്യത്ത് വരൾച്ച വിലക്കയറ്റത്തിനും സാമ്പത്തിക തകർച്ചയ്ക്കും തൊഴിലില്ലായ്മ വർധിപ്പിക്കുന്നതിനും കാരണമായെന്നും ഐക്യരാഷ്ട്രസഭ കൂട്ടിച്ചേർത്തു. പസഫിക് സമുദ്രത്തിൽ ജലം ചൂടാക്കുകയും ലോകമെമ്പാടുമുള്ള കാലാവസ്ഥാ രീതികൾ താളം തെറ്റിക്കുകയും ചെയ്യുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോയാണ് നമീബിയയിലെ വരൾച്ചയ്ക്ക് കാരണമെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു.

എൽ നിനോ പ്രതിഭാസം താപനില റെക്കോർഡ് തകർക്കുന്നതിന് കാരണമായി, ഇത് ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഉഷ്ണതരംഗങ്ങളും വരൾച്ചയും വെള്ളപ്പൊക്കവും ഉണ്ടാക്കുകയും ചെയ്തു. ഒരു വർഷം നീണ്ടുനിന്ന എൽ നിനോ പ്രതിഭാസം 2024 ജൂൺ പകുതിയോടെ അവസാനിച്ചെങ്കിലും, നിലവിൽ 61 ദശലക്ഷത്തിലധികം ആളുകൾക്ക് അടിയന്തര സഹായം ആവശ്യമുള്ള ദക്ഷിണാഫ്രിക്കയിൽ മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഫലങ്ങൾ ദാരുണമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎൻ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എൽ നിനോ പ്രകൃതിദത്തമായ ഒരു കാലാവസ്ഥാ പ്രതിഭാസമാണെങ്കിലും, ആഗോളതാപനം എൽ നിനോ രൂക്ഷമാക്കുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. രാജ്യത്ത് മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സന്തുലിതാവസ്ഥ നിലർനിർത്താൻ ആനകളുടെ എണ്ണം കുറയ്ക്കേണ്ടതുണ്ടെന്നും നമീബിയയുടെ പരിസ്ഥിതി മന്ത്രാലയം കൂട്ടിച്ചേർത്തു. സിംബാബ്‌വെയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനത്തിൽ 2023 ന്റെ അവസാനത്തിൽ ഏകദേശം 100 ആനകളെങ്കിലും വരൾച്ച മൂലം ചത്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴക്കാലം ആരംഭിക്കുന്നത് വൈകിയതും വരൾച്ചയ്ക്ക് കാരണമായിട്ടുണ്ട്.

2022 ലെ കണക്കുകൾ പ്രകാരം നമീബിയയിലെ ഏകദേശം 21,000 ആനകൾ ഉൾപ്പെടെ ഏകദേശം 227,900 ആനകൾ, സിംബാബ്‌വെ, സാംബിയ, ബോട്‌സ്വാന, അംഗോള, നമീബിയ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദക്ഷിണാഫ്രിക്കയിലെ കവാംഗോ – സാംബെസി (KAZA) സംരക്ഷണ മേഖലയിൽ വസിക്കുന്നുണ്ട്.

content summary;  Namibia to cull elephants, zebras for their meat during major drought  k k k k k k k k k k k k k k k k k k k k k k k k k  k k k k k k  k k  k k k  k k k  k

Leave a Reply

Your email address will not be published. Required fields are marked *

×