June 05, 2026 |
Share on

2014നു മുമ്പ് നിങ്ങളിട്ട ട്വീറ്റുകളെക്കുറിച്ച് എന്തു പറയുന്നു? മോദിയുടെ ഫോട്ടോയ്ക്ക് അടികുറിപ്പിട്ട് സോഷ്യല്‍മീഡിയ

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ പുസ്തക പ്രകാശനവേളയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ വൈറലാകുന്നു. പിടിഐ ഫോട്ടോഗ്രാഫര്‍ സുബഹ് ശുക്ല എടുത്ത ഫോട്ടോയ്ക്ക് വിത്യസ്തമായ അടിക്കുറിപ്പിട്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ ചിത്രം പ്രചരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉള്‍പ്പടെയുള്ള ഒരു കൂട്ടം ആളുകളുടെ മുമ്പില്‍ തല കുനിച്ചിരിക്കുന്ന മോദിയുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ തരംഗം. സാമൂഹിക മാധ്യമങ്ങളില്‍ ചിത്രത്തിനെ വെച്ചുകൊണ്ടു വന്ന ചില കമന്റുകള്‍- ‘2014-നു മുമ്പ് പാക്കിസ്ഥാനെക്കുറിച്ച് നിങ്ങളിട്ട ട്വീറ്റുകളെക്കുറിച്ച് വിശദീകരിക്കൂ.’ ‘അമിതമായ ആത്മവിശ്വാസമുള്ള കുട്ടിയോട് ഒരു […]

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ പുസ്തക പ്രകാശനവേളയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ വൈറലാകുന്നു. പിടിഐ ഫോട്ടോഗ്രാഫര്‍ സുബഹ് ശുക്ല എടുത്ത ഫോട്ടോയ്ക്ക് വിത്യസ്തമായ അടിക്കുറിപ്പിട്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ ചിത്രം പ്രചരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉള്‍പ്പടെയുള്ള ഒരു കൂട്ടം ആളുകളുടെ മുമ്പില്‍ തല കുനിച്ചിരിക്കുന്ന മോദിയുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ തരംഗം.

സാമൂഹിക മാധ്യമങ്ങളില്‍ ചിത്രത്തിനെ വെച്ചുകൊണ്ടു വന്ന ചില കമന്റുകള്‍-

‘2014-നു മുമ്പ് പാക്കിസ്ഥാനെക്കുറിച്ച് നിങ്ങളിട്ട ട്വീറ്റുകളെക്കുറിച്ച് വിശദീകരിക്കൂ.’


‘അമിതമായ ആത്മവിശ്വാസമുള്ള കുട്ടിയോട് ഒരു കൂട്ടം അകന്ന ബന്ധുകള്‍-ഞങ്ങളുടെ കുട്ടി ഇന്ന് എന്തുചെയ്യും’


‘ടാര്‍ഗെറ്റ് തികയ്ക്കാന്‍ പറ്റാതെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് മുമ്പില്‍പ്പെട്ടവന്‍’


‘എന്നാണ് നിന്റെ കല്യാണമെന്നു ചോദിക്കുന്ന ബന്ധുകള്‍’

‘രണ്ടു വര്‍ഷമായി.. ഒരു അഴിമതിപോലുമില്ലേ??? താങ്കള്‍ എന്തൊരു പ്രധാനമന്ത്രിയാണ്’

Leave a Reply

Your email address will not be published. Required fields are marked *

×