നാസയുടെ ബഹിരാകാശ യാത്രികനായ മലയാളി അനില്‍മേനോന്റെ അന്തരാഷ്ട്ര സ്പേസ് സ്റ്റേഷനിലേയ്ക്കുള്ള ആദ്യ ദൗത്യം പ്രഖ്യാപിച്ചു. റോസ്കോസ്മോസ് സീയൂസ് എം.എസ് 29 സ്പേയ്സ് ക്രാഫ്റ്റില്‍ 2026 ജൂണ്‍ 26നാണ് അനില്‍ മേനോന്റെ ദൗത്യം ആരംഭിക്കുക. പീറ്റര്‍ ദുബ്രോവ്, അന്ന കികിന എന്നീ കോസ്മോനോട്സിനൊപ്പം കിര്കിസ്ഥാനിലെ ബൈക്നേറില് നിന്നായിരിക്കും അനിലിന്റെ ബഹിരാകാശയാത്ര തുടങ്ങുക. ഫൈ്ളറ്റ് എഞ്ചിനീയര്‍ കൂടിയായ അനില്‍ മറ്റ് രണ്ട് പേര്‍ക്കൊപ്പം എട്ട് മാസമാണ് അന്തരാഷ്ട്ര സ്പേസ് സ്റ്റേഷനിലെ ഓര്‍ബിറ്റിങ് ലാബോര്‍ട്ടറിയില്‍ ചെലവഴിക്കുക.
മനുഷ്യരുടെ ഭാവിയിലുള്ള ബഹിരാകാശ യാത്രകള്‍ക്കാവശ്യമായ സങ്കേതിക വിദ്യകള്ക്കാവശ്യമായ ശാസ്ത്രഗവേഷണമാകും ഈ ഉദ്യമത്തിന്റെ ഊന്നലെന്ന് നാസ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. 2024 മാര്‍ച്ച് ആറിനാണ് നാസയുടെ ജോണ്സണ് സ്പേസ് സെന്റര്‍ ലഫ്റ്റ്നെന്റ് കേണല്‍ ഡോ. അനില്‍ മേനോന് അടക്കമുള്ള പുതിയ പന്ത്രണ്ട് പുതിയ ബഹിരാകാശയാത്രികരെ ഉള്‍പ്പെടുത്തിയ കാര്യം പ്രഖ്യാപിക്കുന്നത്. ഇക്കൂട്ടത്തിലുണ്ടായിരുന്ന ഏക ഇന്ത്യക്കാരനായ അനില്‍ മേനോന് നാസയുടെ ആദ്യ മലയാളി ബഹിരാകാശ യാത്രികനാണ്. 2021 ലാണ് ബഹിരാകാശയാത്രികരുടെ പരിശീലന പരിപാടിയില്‍ അനില്‍മേനോന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. 2022 ജനവരി മുതല്‍ നാസയില്‍ ഡ്യൂട്ടി ആരംഭിച്ച അനില്‍ മേനോന് സ്പേസ് എക്സിലെ ആദ്യ ഫ്ളൈറ്റ് സര്ജന് കൂടിയാണ്. നേരത്തേ നാസയുടെ വിവിധ അന്തരാഷ്ട്ര സ്പേയ്സ് സ്റ്റേഷന് യാത്രകളില്‍ ക്രൂ ഫ്ളൈറ്റ് സര്‍ജനായി അനില്‍ മേനോന് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ മലയാളി അധ്യക്ഷനും വിഖ്യാത അഭിഭാഷനുമായിരുന്നു സര് ചേറ്റൂര്‍ ശങ്കരന് നായരുടെ പ്ര-പൗത്രനാണ് അനില്‍ മേനോന്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ തുടര്‍ന്ന് വൈസ്രോയ് എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്ന് രാജിവച്ച സി.ശങ്കരന് നായര്‍ ലണ്ടനിലെ ബ്രിട്ടീഷ് കോടതിയില്‍ ബ്രിട്ടീഷ് ഭരണാധികാരിള്ക്കെതിരെ നടത്തിയ നിയമപോരാട്ടം ഇതിഹാസമാണ്. ശങ്കരന് നായരുടെ കൊച്ചുമകനായിരുന്നു 1971-ലെ ഇന്ത്യ പാക് യുദ്ധത്തില്‍ വെസ്റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ ആയിരുന്ന കെ.പി.ചന്ദേത്ത് എന്ന കുഞ്ഞിരാമന് പാലാട്ട് ചന്ദേത്ത്. അദ്ദേഹത്തിന്റെ മരുമകനും സര് ശങ്കരന് നായരുടെ പ്ര-പൗത്രനുമാണ് അനില്‍ മേനോന്. NASA assigns malayali astronaut Anil Menon to first space station mission
Content Summary; NASA assigns malayali astronaut Anil Menon to first space station mission
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.