June 13, 2026 |
Avatar
Share on

വാട്ടര്‍പോളോ വനിത വിഭാഗത്തില്‍ കേരളത്തിന് സ്വര്‍ണം

അഴിമുഖം പ്രതിനിധി ദേശീയ ഗെയിംസില്‍ കേരളത്തിന് പതിനാറാം സ്വര്‍ണം. വനിതാ വിഭാഗം വാട്ടര്‍ പോളോയിലാണ് കേരളം സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ ബംഗാളിനെ 6-1 ന് തോല്‍പ്പിച്ചാണ് കേരള വനിതകള്‍ വിജയികളായത്. വാട്ടര്‍പോളോ പുരുഷവിഭാഗത്തിലും കേരളം മത്സരിക്കുന്നുണ്ട്. സര്‍വീസസാണ് എതിരാളികള്‍. ഇന്ന് കേരളം നേടിയ രണ്ടാമത്തെ സ്വര്‍ണമാണ് വാട്ടര്‍ പോളോയിലൂടെ ലഭിച്ചത്. നേരത്തെ സൈക്ലിംഗില്‍ വനിതകളുടെ 80 കിലോമീറ്റര്‍ മാസ് സ്റ്റാര്‍ട്ട് വിഭാഗത്തില്‍ വി. രജനി കേരളത്തിനായി സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഇതേ വിഭാഗത്തില്‍ കേരളത്തിന്റെ തന്നെ അഞ്ജിതയ്ക്കാണ് വെങ്കലം. […]

അഴിമുഖം പ്രതിനിധി

ദേശീയ ഗെയിംസില്‍ കേരളത്തിന് പതിനാറാം സ്വര്‍ണം. വനിതാ വിഭാഗം വാട്ടര്‍ പോളോയിലാണ് കേരളം സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ ബംഗാളിനെ 6-1 ന് തോല്‍പ്പിച്ചാണ് കേരള വനിതകള്‍ വിജയികളായത്. വാട്ടര്‍പോളോ പുരുഷവിഭാഗത്തിലും കേരളം മത്സരിക്കുന്നുണ്ട്. സര്‍വീസസാണ് എതിരാളികള്‍. ഇന്ന് കേരളം നേടിയ രണ്ടാമത്തെ സ്വര്‍ണമാണ് വാട്ടര്‍ പോളോയിലൂടെ ലഭിച്ചത്. നേരത്തെ സൈക്ലിംഗില്‍ വനിതകളുടെ 80 കിലോമീറ്റര്‍ മാസ് സ്റ്റാര്‍ട്ട് വിഭാഗത്തില്‍ വി. രജനി കേരളത്തിനായി സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഇതേ വിഭാഗത്തില്‍ കേരളത്തിന്റെ തന്നെ അഞ്ജിതയ്ക്കാണ് വെങ്കലം.

16 സ്വര്‍ണവും 12 വെള്ളിയും 18 വെങ്കലവുമടക്കം 44 മെഡലുകളുമായി കേരളം ഇപ്പോള്‍ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്. 36 സ്വര്‍ണമുള്‍പ്പടെ 59 മെഡലുകളുമായി സര്‍വീസസാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഹരിയാനയും മഹാരാഷ്ട്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

Leave a Reply

Your email address will not be published. Required fields are marked *

×