April 19, 2025 |

ലിംഗ സമത്വം ; അഞ്ച് തലമുറ പിന്നിലേക്ക് പോയി ലോകം

ഇന്ത്യ 129-ാം സ്ഥാനത്ത്

വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ (ഡബ്ല്യു ഇ എഫ്) ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് സൂചികയിൽ ഇന്ത്യ രണ്ട് സ്ഥാനങ്ങൾ ഇടിഞ്ഞ് 129-ാം സ്ഥാനത്തെത്തി. ജൂൺ 12 -ന് പുറത്തിറക്കിയ ലോക റാങ്കിങ്‌ പട്ടികയിൽ ഐസ്‌ലൻഡ് ഒന്നാം സ്ഥാനം നിലനിർത്തി. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തും, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ എന്നിവ അവസാന സ്ഥാനങ്ങളിലുമാണുള്ളത്. global gender gap index

ആഗോള ലിംഗ സമത്വത്തിൽ നേരിയ പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും, നിലവിലെ പുരോഗതിയുടെ അടിസ്ഥാനത്തിൽ ലിംഗസമത്വം അഞ്ച് തലമുറകൾ അകലെയാണ്. അന്താരാഷ്ട്ര സംഘടന എക്‌സിൽ കുറിച്ചിരുന്നു. 146 രാജ്യങ്ങളിൽ സുഡാനാണ് അവസാന സ്ഥാനം. 145-ാം സ്ഥാനവുമായി പാകിസ്ഥാൻ തൊട്ട് പിന്നിലുണ്ട്. സാമ്പത്തിക അസമത്വമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടംപിടിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, സുഡാൻ, ഇറാൻ, പാകിസ്ഥാൻ, മൊറോക്കോ എന്നിവയും ഈ പട്ടികയിലുണ്ട്. രാജ്യങ്ങളിൽ 30% മാണ് ലിംഗസമത്വം രേഖപ്പെടുത്തിയത്. കൂടാതെ, ഇന്ത്യയുടെ ‘വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം’, ‘രാഷ്ട്രീയ ശാക്തീകരണം’ എന്നിവയും മോശമായി, 2023 ൽ വർഷം 127-ാം സ്ഥാനത്ത് നിന്ന് രണ്ട് സ്ഥാനങ്ങൾ കുറഞ്ഞ് 125-ാം സ്ഥാനത്താണിപ്പോൾ.

എന്നാൽ ആഗോളതലത്തിൽ സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണത്തിൽ 65-ാം സ്ഥാനത്തെത്തിയത് വലിയ പുരോഗതിയാണ്. സാമ്പത്തിക പങ്കാളിത്തത്തിലും സ്ത്രീകൾക്കുള്ള അവസരങ്ങളിലും പുരോഗതി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി ഇന്ത്യയുടെ സാമ്പത്തിക സമത്വം മെച്ചപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.

ചില മേഖലകളിൽ പുരോഗമനം ഉണ്ടെങ്കിലും ഈ വർഷത്തെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ട് ശുഭ പ്രതീക്ഷകളല്ല മുന്നോട്ട് വയ്ക്കുന്നത്. സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ, ലിംഗസമത്വം കൈവരിക്കുന്നതിനുള്ള ശക്തമായ ആഗോള ശ്രമങ്ങളുടെ അടിയന്തര ആവശ്യകതയാണ് ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നതെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിലെ മാനേജിംഗ് ഡയറക്ടറായ സാദിയ സാഹിദി പറഞ്ഞു.

 

content summary ;  India drops two notches to 129th spot in WEF’s Global Gender Gap index

Leave a Reply

Your email address will not be published. Required fields are marked *

×