June 05, 2026 |

മൂന്നുപേരെ കൊല്ലാനും പദ്ധതിയിട്ടു ; സുധാകരന്റെ മരണം അബദ്ധത്തിൽ സംഭവിച്ചതെന്ന് ചെന്താമര

താന്‍ ഇന്നലെ വിഷം കഴിച്ചിട്ടും മരിച്ചില്ലെന്നും പ്രതി, . എന്നാല്‍, വൈദ്യപരിശോധനയില്‍ ചെന്താമര വിഷം കഴിച്ചിട്ടില്ലെന്ന് വ്യക്തമായി

നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ മൊഴി രേഖപ്പെടുത്തി. സുധാകരന്റെ മരണം അബദ്ധത്തില്‍ സംഭവിച്ചത് എന്നായിരുന്നു ചെന്താമര മൊഴി നൽകിയത്. വടിവാള്‍ വലിയ വടിയില്‍ കെട്ടി പറമ്പിലേക്ക് പോകുകയായിരുന്നു. ആ സമയത്ത് സുധാകരന്‍ സ്‌കൂട്ടറുമായി വന്ന് തന്നെ ഇടിക്കാന്‍ ശ്രമിച്ചു. അബദ്ധത്തില്‍ തന്റെ കയ്യില്‍ ഉണ്ടായിരുന്ന വടിവാള്‍ സുധാകരന്റെ കഴുത്തിന് താഴെ മുറിഞ്ഞു. സുധാകരന്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെന്താമര വെട്ടുകയായിരുന്നു. ലക്ഷ്മി ഇതിനെ എതിര്‍ക്കാനെത്തിയപ്പോൾ അവരെയും വെട്ടിയെന്നാണ് സുധാകരന്റെ മൊഴി.chenthamara

ഭാര്യ, ഒരു പോലീസ് ഉദ്യോഗസ്ഥന്‍, ഒരു അയല്‍വാസി എന്നിവരെ താന്‍ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന മൊഴിയും ചെന്താമര നല്‍കി. താന്‍ ഇന്നലെ വിഷം കഴിച്ചിട്ടും മരിച്ചില്ലെന്നും പ്രതി പറഞ്ഞു. എന്നാല്‍, വൈദ്യപരിശോധനയില്‍ ചെന്താമര വിഷം കഴിച്ചിട്ടില്ലെന്ന് വ്യക്തമായി.തുറന്ന കോടതിയില്‍ പ്രതിയെ ഹാജരാക്കേണ്ടതില്ലെന്നാണ് തീരുമാനം. പ്രത്യേക അനുമതി വാങ്ങി ബുധനാഴ്ച വൈകീട്ട് നാലുമണിക്ക് മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ലോക്കപ്പില്‍ പ്രതി ചിക്കനും ചോറും ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. സുധാകരനുമായി തലേ ദിവസമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പറഞ്ഞു. ഭാര്യയെ കൊന്നതിന് കാണിച്ചുതരാം എന്ന് സുധാകരന്‍ പറഞ്ഞു. ഇതോടെയാണ് സുധാകരനെ കൊല്ലാന്‍ തീരുമാനിച്ചതെന്നും പ്രതി മൊഴി നല്‍കി.

ഒളിവില്‍ കഴിയവേ താന്‍ കാട്ടാനാക്ക് മുന്നില്‍ പെട്ടെന്നും പ്രതി ചെന്താമര പൊലീസിനോട് പറഞ്ഞു. മലക്ക് മുകളില്‍ പൊലീസ് ഡ്രോണ്‍ പരിശോധന നടത്തിയത് കണ്ട പ്രതി ഡ്രോണ്‍ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിക്കുകയായിരുന്നു. പലതവണ നാട്ടുകാരുടെ തിരച്ചില്‍ സംഘത്തെ കണ്ടെന്നും ഒളിവിൽ കഴിയവേ താന്‍ കാട്ടാനാക്ക് മുന്നില്‍ പെട്ടെന്നും പ്രതി ചെന്താമര പറഞ്ഞു.

36 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ നാടകീയമായാണ് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയിലായത്. ഇന്നലെ വൈകിട്ട് മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. മാട്ടായിയില്‍ കണ്ടത്ത് ചെന്താമര തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ കാട്ടിൽ രാത്രിയിലും തിരച്ചില്‍ നടന്നു.

പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ചെന്താമരയെ ആദ്യം കണ്ടത്. കാട്ടിലേക്ക് ഓടിമറയുക ആയിരുന്നുവെന്ന് ദൃക്‌സാക്ഷികാളായ കുട്ടികള്‍ പറഞ്ഞു. പൊലീസും നാട്ടുകാരും സംയുക്തമായി പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തി. ചെന്താമര ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങളെല്ലാമായിരുന്നു പരിശോധന നടത്തിയത്. ശ്രമം വിഫലമായതോടെ ദൗത്യം താത്കാലികമായി പൊലീസ് അവസാനിപ്പിച്ചു. എന്നാൽ നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടര്‍ന്നു. രാത്രി പത്തരയോടെയാണ് ചെന്താമരയെ പൊലീസ് പിടിയിലായത്. വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ പ്രതിയെ മഫ്തിയിലുള്ള സംഘം പിടികൂടുകയായിരുന്നു. പ്രതിയെ പിടികൂടിയതോടെ നാട്ടുകാർ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തി. ചെന്താമരയെ ‌‍‍‍ഞങ്ങൾ വിട്ടുനൽകണമെന്നും ഞങ്ങൾ കൈകാര്യം ചെയ്തോളാമെന്നും ജനക്കൂട്ടം ആക്രോശിച്ചു.

കേസിൽ വീഴ്‌ച സംഭവിച്ചതായി റിപ്പോർട്ട് വന്നതിന് പിന്നാലെ എസ്‌എച്ച്ഒയെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഉത്തരമേഖല ഐജിയുടെ ഉത്തരവ് പ്രകാരമാണ് സസ്‌പെൻഷൻ ലഭിച്ചത്. ജാമ്യ വ്യവസ്ഥ ചെന്താമര ലംഘിച്ചിട്ടും വിവരം കോടതിയെ അറിയിക്കുന്നതിൽ നെന്മാറ എസ്‌എച്ച്‌ഒ മഹേന്ദ്ര സിംഹൻ വീഴ്‌ച വരുത്തിയതിനാലാണ് നടപടിയുണ്ടായത്. ചെന്താമര നെന്മാറയിലെ വീട്ടിൽ താമസിച്ചത് നെന്മാറ പ്രദേശത്ത് ഉണ്ടായിരിക്കണമെന്നത് അടക്കമുള്ള ജാമ്യ ഉപാധികൾ ലംഘിച്ചിരുന്നു. പ്രതിയെ കണ്ടെത്തിയിട്ടും പൊലീസ് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചിരുന്നില്ല. ജാമ്യ വ്യവസ്ഥ ലംഘിച്ചത് കോടതിയിൽ റിപ്പോർട്ട് ചെയ്ത് ജാമ്യം റദ്ദാക്കാൻ വൈകിയെന്ന് സുധാകരന്റെ കുടുംബം ആരോപിച്ചിരുന്നു.chenthamara

content summary ; Nenmara Murder: Accused Chentamara says one death was accidental, but he planned to kill three

Leave a Reply

Your email address will not be published. Required fields are marked *

×