ടൈറ്റാനിക്കിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്
14 വര്‍ഷങ്ങള്‍ക്ക് ശേഷം ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളില്‍ നടത്തിയ പര്യവേഷണത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടു. പ്രതീകാത്മകമായ ഒരു കപ്പലിന്റെ ബൗവ്വും (അണിയം), റെയിലിങും നശിക്കുകയും ഒരു വെങ്കല പ്രതിമ എന്നന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് സംശയിക്കുന്നു. പതിറ്റാണ്ടുകളായി കപ്പലില്‍ നിന്നും ആയിരക്കണക്കിന് പുരാവസ്തുക്കള്‍ വീണ്ടെടുത്ത, അറ്റ്ലാന്റ് ആസ്ഥാനമായ ആര്‍എംഎസ് ടൈറ്റാനിക് കോര്‍പ്പറേഷന്‍ എന്ന കമ്പനിയുടെ ജൂലൈ 12നു തുടങ്ങി 20 ദിവസം നീണ്ടുനിന്ന പര്യവേഷണത്തില്‍ നിന്നും രണ്ടു ദശലക്ഷം ചിത്രങ്ങളാണ് ലഭിച്ചത്. പക്ഷേ, ഫെഡറല്‍ ഗവണ്‍മെന്റിന്റെ നടപടിക്രമങ്ങള്‍ക്കും, അപകടത്തില്‍പ്പെട്ടവരുടെ സ്മരണക്കായി സൈറ്റ് സ്വതന്ത്രമായി വിടണമെന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞരുടെ വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ഇത്തവണ കമ്പനി പുരാവസ്തുക്കള്‍ ഒന്നും ശേഖരിച്ചില്ല. കമ്പനിയുടെ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഒരു മാരിടൈം വിദഗ്ധന്‍ ടൈറ്റന്‍ സബ്മെര്‍സിബിള്‍ അപകടത്തില്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷം നടത്തുന്ന ആദ്യത്തെ പര്യവേഷണമാണ് ഇത്.
1986ല്‍ അവസാനമായി ക്യാമറയില്‍ പതിഞ്ഞതും നഷ്ടപ്പെട്ടുവെന്ന് വിദഗ്ധര്‍ വിലയിരുത്തിയതുമായ റോമന്‍ ദേവത ഡയാനയുടെ രണ്ടടി ഉയരമുള്ള വെങ്കല പ്രതിമ കണ്ടെത്തുക എന്നതായിരുന്നു പര്യവേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം. വേട്ടയുടെ പ്രതീകമായ റോമന്‍ ദേവത ഡയാനയുടെ രൂപം, അമ്പിലേക്ക് ചൂണ്ടുന്ന ഉയര്‍ന്ന കൈകളുമായി സമുദ്രത്തിനടിയിലേക്ക് കൂപ്പുകുത്തി. ദൃശ്യങ്ങളില്‍ കപ്പലിന്റെ ബൗവ്വില്‍ ഒരു റെയിലിങിന്റെ തകര്‍ച്ച വ്യക്തമായി കാണാന്‍ സാധിക്കുന്നു. 1997ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക് എന്ന സിനിമയില്‍ കപ്പലിന്റെ ബൗ വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. 2022ല്‍ മറ്റൊരു കമ്പനി നടത്തിയ പര്യവേഷണത്തില്‍ ലഭിച്ച ബൗവ്വിന്റെയും, റെയ്ലിങിന്റെയും ചിത്രത്തില്‍ അവയെ കേടുപാടുകള്‍ കൂടാതെ കാണാം. ‘ടൈറ്റാനിക്കിന്റെ പൈതൃകം കാത്തുസൂക്ഷിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇതിലൂടെ ശക്തിപ്പെടുകയാണുണ്ടായത്, ജീര്‍ണ്ണിച്ചതിന്റെ തെളിവുകള്‍ ടീമിനെ ദുഃഖത്തലാക്കി’. ആര്‍എംഎസ് ടൈറ്റാനിക്കിലെ കളക്ഷന്‍ ഡയറക്ടര്‍ പറയുന്നു.
മൂന്നു പതിറ്റാണ്ടുകളായി അവശിഷ്ടങ്ങളില്‍നിന്ന് എന്തെങ്കിലും പുരാവസ്തുക്കള്‍ ശേഖരിക്കാനും സംരക്ഷിക്കാനുമുള്ള പ്രത്യേക അവകാശം ആര്‍ എന്‍ എസ് ടൈറ്റന്‍ കൈവശം വച്ചിട്ടുണ്ട്. തകര്‍ച്ച നടന്ന സ്ഥലം സന്ദര്‍ശിക്കുന്നതിനും സാധനങ്ങള്‍ ശേഖരിക്കുന്നതിനും ഫെഡറല്‍ ഗവണ്മെന്റിന്റെയും ശാസ്ത്രജ്ഞരുടെയും ഭാഗത്തുനിന്ന് വലിയ തടസ്സങ്ങള്‍ ആര്‍ എന്‍ എസ് ടൈറ്റന് നേരിടേണ്ടി വന്നിട്ടുണ്ട്. 2020 ല്‍ കപ്പലില്‍നിന്ന് വയര്‍ലെസ് ടെലിഗ്രാഫ് കണ്ടുപിടിക്കാന്‍ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്പനിക്കെതിരെ കേസെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആ വിഷയത്തില്‍ കമ്പനിക്ക് അനുകൂലമായിരുന്നു കോടതി വിധി. ഒരു വര്‍ഷം മുന്‍പ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആര്‍ എന്‍ എസ് ടൈറ്റന്‍ കപ്പലില്‍ നിന്ന് ശേഖരിക്കുന്ന ഏതൊരു വസ്തുവിനും ഗവണ്മെന്റിന്റെ അനുമതി വേണമെന്ന നിബന്ധന കൊണ്ടുവന്നിരുന്നു. 2023 ജൂണില്‍ നടന്ന ടൈറ്റന്‍ അപകടത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ടൈറ്റന്‍ അപകടത്തെക്കുറിച്ച് ഇപ്പോഴും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് എങ്ങനെ, എന്തുകൊണ്ട് അപകടമുണ്ടായി എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ലാതെ തുടരുന്നു. new photos from titanic lost statue and damaged bow
Content Summary; New photos from titanic lost statue and damaged bow