കൊച്ചിയില്‍ നടുറോഡില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുഞ്ഞിനെ അടുത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് എറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. സംഭവത്തില്‍ 3 പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. സമീപത്തെ ഫ്‌ളാറ്റിലെ 5-സിയില്‍ താമസിക്കുന്ന അഭയകുമാര്‍, ഭാര്യ, മകള്‍ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. കഴുത്തില്‍ തുണികൊണ്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞെന്ന് ഇവര്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. മാലിന്യകൂമ്പാരം ലക്ഷ്യമിട്ടാണ് ഫ്‌ളാറ്റില്‍ നിന്നെറിഞ്ഞത്. പക്ഷെ ലക്ഷ്യം മാറി റോഡില്‍ വീഴുകയായിരുന്നത്രേ.
ഒരു ദിവസം പ്രായമായ ആണ്‍ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. കഴുത്തില്‍ തുണികൊണ്ട് മുറുക്കി കുഞ്ഞിനെ കൊന്നെന്നാണ് ഇവര്‍ നല്‍കിയ മൊഴിയെന്നാണ് വിവരം. പനമ്പിള്ളി നഗര്‍ വിദ്യാനഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഇവരുടെ ഫ്‌ളാറ്റിലെ ബാത്ത് റുമില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലിസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. മൃതദേഹം കണ്ടെത്തിയത് ഇവരുടെ ഫ്‌ളാറ്റിന് സമീപത്ത്് നിന്നാണ്. ഈ ഫ്‌ളാറ്റില്‍നിന്ന് ഒരു പൊതി താഴേക്ക് എറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചോദ്യം ചെയ്യലിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുവെന്നും പോലിസ് വ്യക്തമാക്കി. അതേസമയം, കുഞ്ഞിന്റെ മരണം എറിഞ്ഞപ്പോള്‍ സംഭവിച്ചതാണോ അല്ലെങ്കില്‍ കൊന്ന ശേഷം എറിഞ്ഞതാണോയെന്ന് വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് നീക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ വ്യക്തമാവു എന്ന് പോലിസ് വ്യക്തമാക്കി.കേസില്‍ ആവശ്യമെങ്കില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു.
കുഞ്ഞിനെ വലിച്ചെറിഞ്ഞതായി ദൃശ്യങ്ങളില്‍ കാണുന്ന അപ്പാര്‍ട്ട്‌മെന്റുകളിലൊന്നും തന്നെ ഗര്‍ഭിണികളില്ലെന്നാണ് പ്രാഥമിക വിവരം. പ്രദേശത്തെ ആശാവര്‍ക്കറും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. താമസക്കാരില്‍ നിന്ന് മൊഴിയെടുത്ത് വരികയാണെന്നും പോലിസ് പറഞ്ഞു. റോഡില്‍ മൃതദേഹം പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത് ഒരു ഡ്രൈവറാണ്. പിന്നാലെ ക്ലീനിങ് തൊഴിലാളികളും എത്തി. ഇവരാണ് കവര്‍ അഴിച്ചത്. ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു കുഞ്ഞ്. ഇവരാണ് പോലിസിനെയും വിവരം അറിയിച്ചത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് നവജാതശിശുവിന്റേതാണ് എന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ അപ്പാര്‍ട്ട്‌മെന്റില്‍ ആള്‍താമസമില്ലാത്ത നിരവധി ഫ്‌ലാറ്റുകള്‍ ഉണ്ടെന്നും ഗര്‍ഭിണികള്‍ ആരും താമസിക്കുന്നില്ലെന്നാണ് ഫ്‌ലാറ്റ് അധികൃതര്‍ പൊലീസിന് നല്‍കിയ മൊഴി. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും സൗത്ത് പോലിസ് സ്‌റ്റേഷന്‍ അധികൃതര്‍ പറയുന്നു. താമസക്കാരല്ലാത്ത മറ്റാരെങ്കിലും സമുച്ചയത്തില്‍ എത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Content Summary; Newborn’s body found in Kochi’s Panampilly Nagar