അമേരിക്കന്‍ സംസ്ഥാനങ്ങളിലൊന്നായ കാകാലിഫോര്‍ണിയയിലെ മെന്‍ഡോസിനോ കോംപ്ലക്‌സിലെ കാട്ടു തീ ദിവസങ്ങള്‍ പിന്നിട്ടിട്ടും നിയന്ത്രണവിധേയമായില്ല. മേഖലയിലെ കാലാവസ്ഥയും മറ്റും തീയ്യണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുകയാണെന്നും അധികൃതര്‍ പ്രതിരിച്ചു.മെന്‍ഡോസിനോ ദേശീയ വനത്തിന്റെ തെക്കെ മുനമ്പിലായിരുന്നു തീപ്പിടുത്തം. ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 283,800 ഏക്കറിലിധികം വരുന്ന വന പ്രദേശമായ മെന്‍ഡാസിനോ കോപ്ലക്‌സില്‍ ഇതിനോടകം 454 ചതുരശ്ര അടിയോളം ഇതിനോടകം അഗ്നിക്കിരയായതായും കാലിഫോര്‍ണിയ വനം, അഗ്നിശമന സുരക്ഷാ വിഭാഗങ്ങള്‍ അറിയിക്കുന്നു. എട്ടോളം അഗ്നി ശമന വിഭാഗങ്ങള്‍ സംയുക്തമായാണ് തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികള്‍ സ്വീകിരിച്ചു വരുന്നത്. 14000ത്തോളം ഉദ്യോഗസ്ഥരാണ തീ നിയന്ത്രണ വിധേയനാക്കാന്‍ പ്രവര്‍ത്തിക്കുന്നത്. 87 ഓളം വീടുകള്‍ ഇതിനോടകം അഗ്നിക്കിരയായതായും റിപോര്‍ട്ടുകള്‍ പറയുന്നു.
കാലിഫോര്‍ണിയിയില്‍ പടര്‍ന്ന കാട്ടുതീ സംസ്ഥാനത്തെ ബാധിച്ച പ്രധാന ദുരന്തങ്ങളിലൊന്നാണെന്ന് യുഎസ് പ്രസിഡന്റെ ഡൊണള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. ലോസ് ആഞ്ചലേസ് നഗരത്തിന് സമാനമായ വലിപ്പത്തിലുള്ള പ്രദേശത്തോളം അഗ്നിക്കിരയായതായും അധികൃതര്‍ പറയുന്നു. കാലിഫോര്‍ണിയ സംസ്ഥാനത്തെ ബാധിച്ച വലിയ 17 അഗ്നിബാധയിലൊന്നായാണ് ഇത്തവണത്തെ സംഭവത്ത വിലയിരുത്തുന്നത്. 8 മാസങ്ങള്‍ക്ക് മുമ്പാണ് കാലിഫോര്‍ണിയയില്‍ ഇതിന് മുന്‍പ് വന്‍ തീപ്പിടിത്തം ഉണ്ടായത്.