June 19, 2026 |
Share on

മൃതദേഹവുമായി ലൈംഗികബന്ധം; ബ്രീട്ടീഷ് യുവാവിന് തടവ് ശിക്ഷ

സംഭവം നടക്കുമ്പോള്‍ പ്രതി മദ്യമുൾപ്പെടെയുള്ള ലഹരികളികളിലായിരുന്നെന്നും കോടതി വിലയിരുത്തി.

മരണ വീട്ടിൽ വച്ച് മൃതദേഹവുമായി ലൈംഗീകബന്ധത്തിലേർപ്പെട്ട ബ്രിട്ടീഷ് പൗരന് തടവ് ശിക്ഷ. കാസിം ഖുറാം എന്ന 23 കാരനെയാണ് ബെർമിൻഹാം കോടതി ആറുവർഷത്തെ തടവിന് വിധിച്ചത്. ഇയാൾ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.

സംഭവം നടക്കുമ്പോള്‍ പ്രതി മദ്യമുൾപ്പെടെയുള്ള ലഹരികളികളിലായിരുന്നെന്നും കോടതി വിലയിരുത്തി. ഇയാൽ മയ്കുമരുന്നിന് അടിമയാണെന്നും വ്യക്തമാക്കിയായിരുന്നു കോടതി നടപടി. ഇയാൾ മുന്ന് മൃതദേഹങ്ങളോട് സമാനമായി പെരുമാറിയിട്ടുണ്ടെന്നും പ്രതികളുടെ അതിക്രമത്തിൽ 9 ശവമഞ്ചങ്ങൾ തകർന്നതായും കോടതി ശിക്ഷാ വിധിയിൽ ചൂണ്ടിക്കാട്ടുന്നു.

9 ശരീരങ്ങളിലാണ് പ്രതി കടന്നുകയറ്റം നടത്തിയത്. ഇതിന് പിന്നിലെ കാരണമെന്താണെന്നും, എന്തിനായിരുന്നെന്നും പ്രതിക്ക് മാത്രമാണ് വ്യക്തമായി അറിയു എന്നും വിധി പ്രസ്താവിച്ച ജഡ്ജി ബെൽബോൺ ഇന്‍മാൻ‌ പറയുന്നു. എന്നാൽ സംഭവച്ചതിൽ പ്രതിക്ക് ഖേദമുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×