June 06, 2026 |
Share on

പുഴ മലിനീകരണം അന്വേഷിക്കാന്‍ എത്തിയ ബിജെപി എംപി പ്ലാസ്റ്റിക് കുപ്പി പുഴയിലെറിഞ്ഞു/ വീഡിയോ

ഉത്തര്‍പ്രദേശ് ബിജെപി എംപി പ്രിയങ്കാ സിംഗ് റാവത്താണ് പുഴ മലിനമാക്കിയതില്‍ കുടുങ്ങിയിരിക്കുന്നത്

പുഴ മലിനീകരണം അന്വേഷിക്കാന്‍ എത്തിയ ബിജെപി എംപി വെള്ളം കുടിച്ചത്തിന് ശേഷം പ്ലാസ്റ്റിക് കുപ്പി പുഴയിലെറിഞ്ഞു വിവാദത്തിലായി. ഉത്തര്‍പ്രദേശ് ബിജെപി എംപി പ്രിയങ്കാ സിംഗ് റാവത്താണ് സരയൂ നദി മലിനമാക്കിയതില്‍ കുടുങ്ങിയിരിക്കുന്നത്. പ്രിയങ്ക പ്ലാസ്റ്റിക് കുപ്പി പുഴയിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ ഉത്തര്‍പ്രദേശ് ജലവിഭവ വകുപ്പ് മന്ത്രി ധരപാല്‍ സിംഗും കൂടെയുണ്ടായിരുന്നു. പ്രിയങ്ക, കുപ്പി വലിച്ചെറിയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വീഡിയോ കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *

×