ഛത്തീസ്ഗഢ് സംഭവത്തിന് പിന്നാലെ ഒഡീഷയില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങള്‍ രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന സംഘടിത ആക്രമണങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും 2024-ല്‍ മാത്രം ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെ 800-ലധികം ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും എംപി സന്തോഷ് കുമാര്‍ ‘അഴിമുഖ’ത്തോട് പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി ആക്രമണങ്ങള്‍ വേറെയുമുണ്ട്.
ആധുനിക ചിന്തകള്‍ക്കും ശാസ്ത്രീയ വികാസങ്ങള്‍ക്കും എതിരായ പ്രാകൃത കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്ന സംഘടനയാണ് ബജ്റംഗ്ദള്‍. ആധുനിക മനുഷ്യന്റെയോ ആധുനിക ലോകത്തിന്റെയോ ചിന്തകള്‍ക്കനുസരിച്ച് ശാസ്ത്രസാങ്കേതിക രംഗത്ത് ഉണ്ടായ വികാസം മനുഷ്യരുടെ കാഴ്ചപ്പാടുകളില്‍ വന്ന മാറ്റം ഇതൊന്നും മനസിലാകാത്ത സംഘടനയാണത്. അതൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്നാണ് അവര്‍ ഓരോ ദിവസവും പ്രഖ്യാപിക്കുന്നത് എന്ന് സന്തോഷ് കുമാര്‍ ആരോപിച്ചു.
ഛത്തീസ്ഗഢിലെ വിഷയത്തില്‍ സംഘടന പ്രതിക്കൂട്ടില്‍ നിന്നിട്ടും അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായിട്ടില്ല. പകരം കൂടുതല്‍ ശക്തിയോടെ അവര്‍ ആക്രമണങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ വിഷയം ഇപ്പോഴും രാജ്യം ചര്‍ച്ച ചെയ്യപെട്ടുകൊണ്ടിരിക്കുമ്പോഴാണ് ഒഡിഷയിലെ സംഭവം. ഇവിടെയും ബജ്‌റം?ഗ്ദള്‍ തന്നെ പ്രതികള്‍.
ക്രിസ്തീയ പുരോഹിതന്മാരും കന്യാസ്ത്രീകളും മാത്രമാണ് മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്ന ധാരണ തെറ്റാണെന്ന് സന്തോഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ഇവര്‍ പ്രചരിപ്പിക്കുന്ന ഒരു കാര്യം വളരെ വലിയ നുണയാണ്. മിഷനറി പ്രവര്‍ത്തനങ്ങള്‍ എല്ലാ മതവിഭാഗങ്ങളും നടത്തുന്നുണ്ട്. പല രൂപത്തില്‍. ഹിന്ദുക്കള്‍ക്ക് വേണ്ടിയും മിഷനറി പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ പലഭാഗത്തും വ്യാപകമായി നടക്കുന്നുണ്ട്. ക്രിസ്തീയ പുരോഹിതന്മാരും കന്യാസ്ത്രീകളും മാത്രമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നതാണ് തെറ്റുധാരണ.
യഥാര്‍ത്ഥത്തില്‍ മതപ്രചാരണം എന്ന് നമുക്ക് പറയാന്‍ പറ്റില്ല. മിഷിനറി പ്രവര്‍ത്തനങ്ങള്‍ എല്ലാവരും നടത്തുന്നുണ്ട്, അതിനു പല വഴികളാണ്. ആതുര ശുഷ്രൂഷ വിദ്യാഭ്യാസ രംഗത്തെ കാര്യങ്ങളിലൂടെ പ്രവര്‍ത്തനം നടത്തുന്നവരുണ്ട്, സസ്യഹാരവും യോഗയും പറഞ്ഞിട്ട് പ്രവര്‍ത്തനം നടത്തുന്നവരുണ്ട്.
അങ്ങനെ പല രാജ്യങ്ങളിലും ഹിന്ദുക്കളുടെ പേരിലുള്ള മിഷിനറി പ്രവര്‍ത്തനങ്ങളും പല പേരിലും നടക്കുന്നുണ്ട് എന്ന ലളിതമായ യാഥാര്‍ഥ്യം പലരും മനസിലാകുന്നില്ല. ബജ്റംഗ്ദള്‍ അതുള്‍ക്കൊള്ളുന്ന ആളുകളും അല്ല.ഭൂതകാലത്തിന്റെ ശേഷിപ്പുകള്‍ പേറി നടക്കുന്ന ആളുകളാണ് അവര്‍.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിസ്സംഗത
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം ആക്രമണങ്ങള്‍ കൂടുതലായി നടക്കുന്നത്. അവിടെയുള്ള സര്‍ക്കാരുകളില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നത് അര്‍ത്ഥശൂന്യമാണെന്നും സന്തോഷ് കുമാര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല.
കേന്ദ്ര ഗവണ്‍മെന്റ് ന്യൂന പക്ഷ കമ്മീഷനകത്തുള്ള ഒഴിവുകള്‍ പോലും നോക്കുന്നില്ല. ന്യൂന പക്ഷ വകുപ്പിന്റെ മന്ത്രിക്ക് മിണ്ടാട്ടമില്ല. കേന്ദ്ര മന്ത്രിമാര്‍ കാര്യമായി പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഛത്തീസ്ഗഢ് വിഷയത്തില്‍ പെണ്‍കുട്ടികളുടെ പരാതികളില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജലേശ്വറിലാണ് മതപരിവര്‍ത്തനം ആരോപിച്ച് 70 ഓളം വരുന്ന ബജ്‌റം?ഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെയും വൈദികരെയും ആക്രമിച്ചത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി സിബിസിഐ രം?ഗത്തെത്തിയിരുന്നു. ബുധനാഴ്ച്ച വൈകിട്ടോടെയാണ് ?ഗം?ഗാധര്‍ ?ഗ്രാമത്തില്‍ സംഭവം നടന്നത്. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ. ലിജോ നിരപ്പേല്‍, ഫാ. വി ജോജോ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ഒരു ക്രിസ്ത്യന്‍ മത വിശ്വാസിയുടെ വീട്ടില്‍ മരണാനന്തര പ്രാര്‍ഥനയ്ക്കായി എത്തി മടങ്ങുമ്പോഴാണ് കന്യാസ്ത്രീകള്‍ക്കും വൈദിക സംഘത്തിനും നേരെ ബജ്‌റം?ഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം നടന്നത്. പിന്നീട് പോലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ കേസുമായി മുന്നോട്ടു പോകുമെന്നാണ് വൈദിക സംഘത്തിന്റെ തീരുമാനം.
content summary: Bajrang Dal is an organization of primitive-minded people, said MP Santosh Kumar
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.