June 06, 2026 |
Share on

“ഹനുമാന്‍ മുസ്ലീമായിരുന്നു, കേട്ടിട്ടില്ലേ റഹ്മാന്‍, ഫര്‍മാന്‍, റംസാന്‍?”: ബിജെപി നേതാവ് പറയുന്നു (വീഡിയോ)

ഹനുമാന്‍ജി മുസ്ലീമാണ് എന്ന് നമുക്കറിയാം. അതുകൊണ്ടാണ് മുസ്ലീം പേരുകളോട് സാദൃശ്യമുള്ളത്.

രാമായണ കഥാപാത്രവും ഹിന്ദു വിശ്വാസികളുടെ ആരാധാനാപാത്രവുമായി ഹനുമാന്‍ മുസ്ലീമായിരുന്നു എന്നാണ് ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ (എംഎല്‍സി) അംഗമായ ബിജെപി നേതാവ് ബുക്കല്‍ നവാബിന്റെ കണ്ടുപിടിത്തം. ഹനുമാന്‍ജി മുസ്ലീമാണ് എന്ന് നമുക്കറിയാം. അതുകൊണ്ടാണ് മുസ്ലീം പേരുകളോട് സാദൃശ്യമുള്ളത്. ഉദാഹരണത്തിന് റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, സിഷാന്‍, കുര്‍ബാന്‍ ഈ പേരുകളെല്ലാമുണ്ട് – ബിജെപി നേതാവ് പറയുന്നു. ഹനുമാന്‍ ദലിതനായിരുന്നു എന്നാണ് രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കണ്ടുപിടിത്തം.

Leave a Reply

Your email address will not be published. Required fields are marked *

×