June 06, 2026 |
Share on

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരെ പച്ചത്തെറി വിളിക്കുന്ന മ്യൂസിയം എസ്ഐ (വീഡിയോ)

ഒരു കൂട്ടം ആളുകളെ എസ്‌ഐ പച്ചത്തെറി വിളിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഒരു കൂട്ടം ആളുകളെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ സുനില്‍ കുമാര്‍ പച്ചത്തെറി വിളിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വഴിയോര കച്ചവടക്കാരെയാണ് തെറി വിളിക്കുന്നത് എന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്. നീ ഇവിടെ വയ്ക്കുമല്ലെടാ എന്ന് ചോദിച്ചാണ് തെറി വിളി. ചീത്ത വിളിക്കല്ലേ സാറേ, മാന്യമായിട്ട് സംസാരിക്കണം. ഞങ്ങള്‍ ജീവിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്നെല്ലാം പറയുന്നത് കേള്‍ക്കാം. എസ്ഐ തെറി വിളിച്ച ശേഷം ഭീഷണിയുമായി ജീപ്പില്‍ നിന്നിറങ്ങുകയും പിന്നീട് തിരിച്ച് കയറുകയും ചെയ്യുന്നുണ്ട്.

നേരത്തെയും പല കേസുകളുമായി ബന്ധപ്പെട്ടും വിവാദ നായകനാണ് സുനില്‍ കുമാര്‍. ഡിജിപി ആസ്ഥാനത്തിന് മുന്നില്‍ ജിഷ്ണു പ്രണോയിയുടെ ബന്ധുക്കള്‍ക്കെതിരായ പൊലീസ് നടപടിക്കിടെയാണ് സുനില്‍ ശ്രദ്ധ പിടിച്ചു പറ്റിയത്. എസ്ഐ സുനില്‍ തന്‍റെ കഴുത്തിന് പിടിച്ചെന്ന് ജിഷ്ണുവിന്‍റെ അമ്മാവന്‍ ശ്രീജിത്ത്‌ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×