ജയ് യും വീരുവുമാകുന്നത് അല്ലെങ്കില്‍ വീരുവും ജയ് യുമാകുന്നത് നരേന്ദ്ര മോദിയും അനില്‍ അംബാനിയുമാണ് – അത്രയ്ക്കും ഉറപ്പുള്ള സൗഹൃദത്തിന്റെ കഥയാണ് ഇവര്‍ക്കിടയിലുമുള്ളതെന്നാണ് രാഹുലിന്റെ അഭിപ്രായം.
യേ ദോസ്തി ഹം നഹി തോഡേംഗെ….അമിതാഭ് ബച്ചനും ധര്‍മ്മേന്ദ്രയും തകര്‍ത്തഭിനയിച്ച ഷോലെയിലെ പ്രശസ്ത ഗാനമാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ട്രോളാക്കിയത്. ഇതില്‍ വീഡിയോയില്ല. നിശ്ചല ചിത്രവും പാട്ടും മാത്രമേയൂള്ളൂ. ജയ് യും വീരുവുമാകുന്നത് അല്ലെങ്കില്‍ വീരുവും ജയ് യുമാകുന്നത് നരേന്ദ്ര മോദിയും അനില്‍ അംബാനിയുമാണ് – അത്രയ്ക്കും ഉറപ്പുള്ള സൗഹൃദത്തിന്റെ കഥയാണ് ഇവര്‍ക്കിടയിലുമുള്ളതെന്നാണ് രാഹുലിന്റെ അഭിപ്രായം. റാഫേല്‍ കരാറിന്റെ പശ്ചാത്തലത്തിലാണ് ശ്രദ്ധേയമായ ട്രോള്‍ ഗാനം. റഷ്യയുമായുള്ള എസ് 400 മിസൈല്‍ കരാറിലും റിലൈന്‍സിനെ പങ്കാളിയാക്കിയിരുന്നു.
— Rahul Gandhi (@RahulGandhi) October 21, 2018