നെയ്യാറ്റിന്‍കര ഗോപന്റെ സമാധി കല്ലറ തുറക്കാമെന്ന് ഹൈക്കോടതി. കുടുംബം നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. എങ്ങനെയാണ് ഗോപന്‍ മരിച്ചതെന്ന് കുടുംബം വിശദീകരിക്കണമെന്നും കോടതി പറഞ്ഞു.Neyyattinkara gopan death case high court statement
മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്ന് ചോദിച്ച കോടതി ഉണ്ടെങ്കില്‍ തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാമെന്നും ഇല്ലാത്തപക്ഷം കല്ലറ പൊളിക്കണമെന്നും അസ്വാഭാവിക മരണമായേ കാണാനാകൂവെന്നും കോടതി വ്യക്തമാക്കി.
എന്തിനാണ് പേടിക്കുന്നതെന്ന് ഹര്‍ജിക്കാരോട് കോടതി ചോദിച്ചു. ഒരാളെ കാണാതായാല്‍ അന്വേഷണം നടത്തണമെന്നും അന്വേഷണത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. തുടര്‍ന്ന് കല്ലറ പൊളിക്കാന്‍ കളക്ടര്‍ക്ക് നോട്ടീസ് നല്‍കാനും കോടതി തീരുമാനിച്ചു.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. അതുവരെ പോലീസ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സ്വാഭാവികമായ നടപടി മാത്രമാണെന്നും അന്വേഷണം അവസാനിപ്പിക്കാനോ കല്ലറ പൊളിക്കാതിരിക്കാനോ ഉള്ള കാരണമായി ഇതിനെ കാണരുതെന്നും കോടതി വ്യക്തമാക്കി.
ഗോപന്റെ മരണശേഷമുള്ള 41 ദിവസത്തെ പൂജകള്‍ മുടങ്ങാതെ ചെയ്യാന്‍ കഴിയണമെന്നാവശ്യപ്പെട്ട് ഭാര്യ സുലോചനയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍, ആര്‍ഡിഒ, പോലീസ് എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. ആര്‍ഡിഒ യുടെ ഉത്തരവ് നിയമപരമല്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിന് നോട്ടീസും നല്‍കി.
ജില്ലാ കളക്ടറുടെയും സംസ്ഥാന സര്‍ക്കാരിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കോടതി, ഹര്‍ജിയില്‍ നടപടി എടുക്കുക. വൈകാതെ തന്നെ പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കി കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താനാണ് അധികൃതരുടെ തീരുമാനം.
അതേസമയം ‘അച്ഛന്റേത് മരണമല്ലെന്നും സമാധിയാണെന്നും മകന്‍ സനന്ദന്‍ ആവര്‍ത്തിച്ചു. ഹിന്ദു ആചാരമനുസരിച്ച് ഹിന്ദു സന്ന്യാസിയാകാന്‍ ആഗ്രഹിച്ച എന്റെ അച്ഛന്റെ സമാധി സ്ഥലത്തുവന്ന് ഹിന്ദുത്വത്തെ വ്രണപ്പെടുത്തുകയാണ. കോടതിയേയും നിയമങ്ങളെയുമെല്ലാം മാനിക്കുന്നുണ്ട്. ആളെ കാണാനില്ലെന്നല്ലേ പറഞ്ഞത്, ആരാ പരാതി നല്‍കിയത്. സ്‌കാനര്‍ ഇല്ലേ, അത് വച്ച് ചെക്ക് ചെയ്യാല്ലോ ആള് സമാധിക്കല്ലറയ്ക്ക് അതിനകത്തുണ്ടോയെന്ന്.
എത്രയോ വര്‍ഷങ്ങളായി ക്ഷേത്രത്തിലെ പൂജാരിയാണ് അച്ഛന്‍. അച്ഛന്റെ ആഗ്രഹം മക്കള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ഞാന്‍ സമാധിയാകുന്ന ദിവസം നിങ്ങള്‍ കര്‍മം ചെയ്യണമെന്ന് പറഞ്ഞതാണ്. ഇല്ലാത്ത കഥകള്‍ കെട്ടിച്ചമച്ച ആളിന്റെ പേരിലാണ് നടപടിയെടുക്കേണ്ടത്. ഈ ക്ഷേത്രത്തെ വ്രണപ്പെടുത്താന്‍ ആര്‍ക്കാണ് താത്പര്യം’ ഗോപന്‍ സ്വാമിയുടെ മകന്‍ പറഞ്ഞു.Neyyattinkara gopan death case high court statement
Content Summary: Neyyattinkara gopan death case high court statement
neyyattinkara samadhi gopan swami death high court of kerala kerala police latest news trivandrum collector