തെക്കനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ സോഷ്യലിസ്റ്റ് ഭരണത്തിന് അവസാനം കുറിക്കുകയാണോ? എന്ന ചോദ്യം ഉറപ്പിക്കാൻ പോന്നതായിരുന്നു പ്രവചനങ്ങളും സർവേകളും. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ തീരുമാനത്തിൽ 25 വർഷത്തെ സോഷ്യലിസ്റ്റ് ഭരണം അവസാനിക്കുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ അതെല്ലാം തിരുത്തികുറിച്ചുകൊണ്ടാണ് നിക്കോളാസ് മഡുറോ തുടർച്ചയായ മൂന്നാം തവണ വെനസ്വേലയുടെ പ്രസിഡന്റാകുന്നത്. Nicolás Maduro Re-Elected
സൈനികനിൽ നിന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രതീകമായി മാറിയ ഹ്യൂഗോ ഷാവേസ് 1998 ൽ ജനാധിപത്യ മാർഗത്തിലൂടെ അധികാരത്തിൽ വന്നതോടെയാണ് വെനസ്വേല സോഷ്യലിസ്റ്റ് ഭരണത്തിന് കീഴിലാകുന്നത്. 14 വർഷം-തന്റെ മരണം വരെ- ഷാവേസ് വെനസ്വേലയെ ഭരിച്ചു. ഷാവേസിന്റെ മരണം അദ്ദേഹത്തിന്റെ ശക്തമായ അനുയായിയായിരുന്ന നിക്കോളാസ് മഡുറോയെ രാജ്യത്തിന്റെ പരമാധികാര സ്ഥാനത്തെത്തിച്ചു. എന്നാൽ ഷാവേസിനെ പോലെ പ്രസിഡന്റ് മഡുറോയ്ക്ക് ജനങ്ങളെ സംതൃപ്തരാക്കാൻ സാധിച്ചില്ലെന്നതാണ് നിക്കോളാസ് മഡുറോ നേരിട്ട ഏറ്റവും വലിയ വിമർശനം. 51 ശതമാനം വോട്ടുകൾ നേടിയാണ് നിക്കോളാസ് മഡുറോ വിജയം നേടിയത്. അതേസമയം എതിർ സ്ഥാനാർത്ഥി എഡ്മുണ്ടോ ഗോൺസാലസിൻ 44 ശതമാനം വോട്ടുകൾ നേടി. വിജയത്തിന് പിന്നാലെ പ്രതിപക്ഷ സഖ്യമായ യൂണിറ്ററി പ്ലാറ്റ്ഫോമിന്റെ പിന്തുണയുള്ള എഡ്മണ്ടോ ഗോൺസാലസിൻ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ഗോൺസാലസിൻ രംഗത്തെത്തിയിട്ടുണ്ട്.
പ്രവചനങ്ങളെ എല്ലാം തള്ളിക്കളഞ്ഞ മഡുറോ അനുയായികൾ ആഘോഷത്തിലാണ്. അധികാരത്തിലേക്ക് മഡുറോ തന്നെ തിരികെയെത്തുമെന്ന പാർട്ടി നേതാക്കളുടെ വിശ്വാസവും ഫലിച്ചു എന്ന് വേണം പറയാൻ. ആറ് വർഷമാണ് വെനസ്വേലയിൽ പ്രസിഡന്റ് പദത്തിലെ കാലയളവ്. പ്രമുഖ യാഥാസ്തിക വാദിയായ മരിയ കൊറിന മക്കാഡോയ്ക്ക് പകരമായാണ് ഉറൂട്ടിയ പ്രതിപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായത്. തെരഞ്ഞെടുപ്പിൽ നിൽക്കുന്നതിൽ മക്കാഡോയ്ക്ക് വിലക്ക് നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് ഉറൂട്ടിയ പകരമെത്തിയത്. മക്കാഡോ തന്റെ പിന്തുണ ഉറൂട്ടിയയ്ക്ക് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കാൻസറിന് കീഴടങ്ങിയുള്ള ഷാവേസിന്റെ അപ്രതീക്ഷിത വിയോഗമാണ് മഡുറോയെ അധികാരത്തിലിരുത്തിയതെങ്കിലും ജനങ്ങൾക്ക് ഷാവേസിനോടുള്ള ആരാധനയോ വിശ്വാസമോ അദ്ദേഹത്തിന്റെ പിൻഗാമിയിലില്ലായിരുന്നു. 2018 ലെ തെരഞ്ഞെടുപ്പിൽ മഡുറോ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, പ്രതിപക്ഷം ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പ് എന്ന നിലയിൽ വിവാദങ്ങൾ നിറഞ്ഞതായിരുന്നു മഡുറോയുടെ രണ്ടാമൂഴം.
content summary; Nicolás Maduro Re-Elected as Venezuelan President