June 26, 2026 |
Share on

ബലൂചിസ്ഥാന് പ്രത്യേക പരാമര്‍ശം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ സല്‍മാന്‍ഖാന്റെ പ്രസംഗം നാക്കുപിഴയോ?

പ്രതികരണം മനഃപൂര്‍വമോ

മിഡില്‍ ഈസ്റ്റിലെ പ്രവാസി സമൂഹങ്ങളെക്കുറിച്ച് പരാമര്‍ശിക്കവേ ബലൂചിസ്ഥാനെയും പാകിസ്ഥാനെയും പ്രത്യേകം എടുത്തു പറഞ്ഞ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായിരിക്കുകയാണ്. സൗദി അറേബ്യയിലെ റിയാദില്‍ നടന്ന ‘ജോയ് ഫോറം 2025’-ല്‍ ഷാറൂഖ് ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈറല്‍ ക്ലിപ്പില്‍, മിഡില്‍ ഈസ്റ്റിലെ ദക്ഷിണേഷ്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് വര്‍ധിച്ചു വരുന്ന ആഗോള സ്വീകാര്യതയെക്കുറിച്ചാണ് സല്‍മാന്‍ ഖാന്‍ സംസാരിക്കുന്നത്. ‘നിങ്ങള്‍ ഇപ്പോള്‍ ഒരു ഹിന്ദി സിനിമയെടുത്ത് ഇവിടെ (സൗദി അറേബ്യയില്‍) റിലീസ് ചെയ്താല്‍, അത് തീര്‍ച്ചയായും ഒരു സൂപ്പര്‍ഹിറ്റാകും. ഇനി ഒരു തമിഴ്, തെലുങ്ക്, അല്ലെങ്കില്‍ മലയാള സിനിമയാണ് ചെയ്യുന്നതെങ്കില്‍ പോലും നൂറുകണക്കിന് കോടി രൂപയുടെ ബിസിനസ് നേടും. കാരണം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ ഇവിടെ ജോലിക്കെത്തിയിട്ടുണ്ട്. ബലൂചിസ്ഥാനില്‍ നിന്നുള്ളവരും, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരും, പാകിസ്ഥാനില്‍ നിന്നുള്ളവരുമെല്ലാം ഇവിടെ ജോലി ചെയ്യുന്നുണ്ട്’ ഇതായിരുന്നു സല്‍മാന്‍ഖാന്റെ പ്രസംഗം.

എന്നാല്‍ ഈ വീഡിയോ ക്ലിപ്പ് ഉടനെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയായിരുന്നു. സല്‍മാന്‍ ഖാന്റെ പ്രതികരണം മനഃപൂര്‍വമോ, അതോ അബദ്ധത്തില്‍ സംഭവിച്ചതോ എന്നതിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളും ചൂടേറിയ ചര്‍ച്ചകളും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

‘ഇതൊരു നാക്ക് പിഴയാണോ എന്നെനിക്കറിയില്ല, പക്ഷേ ഇത് അതിശയമാണ്! ‘ബലൂചിസ്ഥാനിലെ ആളുകളെ’ ‘പാകിസ്ഥാനിലെ ആളുകളില്‍’ നിന്ന് സല്‍മാന്‍ ഖാന്‍ വേര്‍തിരിക്കുന്നു’ മാധ്യമപ്രവര്‍ത്തകയായ സ്മിത പ്രകാശ് വീഡിയോ എക്‌സില്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

”ബലൂചിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍…’ എന്ന് പറഞ്ഞപ്പോള്‍ അത് പല കാര്യങ്ങളും വിളിച്ചു പറയുന്നുണ്ട്. ബലൂചിസ്ഥാന്‍ ഒരു പാകിസ്ഥാനി പ്രവിശ്യയല്ല, അതൊരു രാജ്യമാണ്. ബലൂച് ഞങ്ങളുടെ സ്വത്വമാണ്, ഞങ്ങളുടെ രാഷ്ട്രമാണ്,’ മറ്റൊരാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

പ്രതികരിക്കാതെ സല്‍മാന്‍

ഷാറൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം വേദി പങ്കിട്ട സല്‍മാന്‍ ഖാന്‍, വിവാദമായ പരാമര്‍ശത്തെക്കുറിച്ച് ഇതുവരെ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല.

ദക്ഷിണേഷ്യയിലെ അതിലോലമായ ഒരു പ്രദേശമാണ് ബലൂചിസ്ഥാന്‍. ബലൂചിസ്ഥാന്‍ ദക്ഷിണേഷ്യയിലെ ഒരു അതിലോലമായ പ്രദേശമാണ്. രാഷ്ട്രീയമായും സാമ്പത്തികമായും തങ്ങള്‍ അവഗണിക്കപ്പെടുന്നു എന്ന് ആരോപിച്ച് അവിടുത്തെ ചില ഗ്രൂപ്പുകള്‍ വളരെക്കാലമായി കൂടുതല്‍ സ്വയംഭരണത്തിനായി ആവശ്യമുന്നയിക്കുന്നുണ്ട്. എന്നാല്‍ ബലൂചിസ്ഥാന്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും വിഘടനവാദ ഗ്രൂപ്പുകള്‍ക്ക് വിദേശത്തുനിന്ന് സഹായം ലഭിക്കുന്നുണ്ടെന്നുമാണ് പാകിസ്ഥാന്റെ നിലപാട്.

Content Summary: Special mention for Balochistan; was Salman Khan’s speech, which was discussed on social media

Leave a Reply

Your email address will not be published. Required fields are marked *

×