ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയിൽ ഓസ്‌ട്രേലിയക്കെതിരെയുള്ള നാലാം ടെസ്റ്റിൽ ആദ്യത്തെ അർധ സെഞ്ച്വറി നേടി ഇന്ത്യൻ യുവതാരം നിതീഷ് കുമാർ റെഡ്ഡി. തന്റെ കന്നി സെഞ്ച്വറിക്ക് തൊട്ട് പിന്നാലെ ‘പുഷ്പ സ്റ്റൈൽ’ ആഘോഷവുമയാണ് നതീഷ് അർധ സെഞ്ച്വറിയെ വരവേറ്റത്. ഫോളോ ഓൺ ഭീഷണി നേരിട്ടിരുന്ന ഇന്ത്യക്ക് ഇത്തവണയും രക്ഷയായത് നിതീഷിന്റെ ചെറുത്തുനിൽപ്പാണ്.Nitish Kumar Reddy celebrates fifty in Allu Arjun’s ‘Pushpa’ style
പുഷ്പ എന്ന തെലുങ്ക് ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളിലായി അല്ലു അർജുൻ വൈറലാക്കിയ സ്റ്റൈലാണ് നിതീഷും പിന്തുടർന്നത്. അല്ലു കൈകൊണ്ട് മാസ് കാണിച്ചപ്പോൾ നിതീഷ് ബാറ്റുകൊണ്ടാണ് ആഘോഷിച്ചത്. എട്ടാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ 21 കാരനായ മിച്ചർ സ്റ്റാർക്കിന്റെ പന്തിനെ ബൗണ്ടറി കടത്തിയാണ് നിതീഷ് തന്റെ ആദ്യത്തെ അർധ സെഞ്ച്വറി നേടിയത്. കരിയറിലെ ആറാമത്തെ ഇന്നിങ്‌സിലാണ് താരം തന്റെ ആദ്യത്തെ അർധ സെഞ്ച്വറി സ്വന്തമാക്കിയത്. ഒരു സിക്‌സും നാലു ഫോറും ഉൾപ്പെടെ 81 പന്തിലാണ് അർധ സെഞ്ച്വറി നേടിയത്. എട്ടാമത്തെ വിക്കറ്റിൽ വാഷിങ്ടൺ സുന്ദറുമായി ഒന്നിച്ച് നേടിയ 60 റൺസാണ് ഇന്ത്യയെ ഫോളോ ഓൺ ഭീഷണിയിൽ നിന്ന് രക്ഷിച്ചത്.
ഈ കഴിഞ്ഞ ഇന്നിങ്‌സുകളിൽ പലതിലും താരം 40 റൺസ് വരെ എത്തിയെങ്കിലും അർധ സെഞ്ച്വറി നേടാൻ കഴിഞ്ഞിരുന്നില്ല ഇതിന്റെ നിരാശയാണ് മെൽബണിൽ തീർത്തത്. യശ്വസ്വി ജയ്‌സ്വാൾ ഒഴികെയുള്ള മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയ ഈ ഇന്നിങ്‌സിൽ വാഷിങ്ടൺ സുന്ദർ നിതീഷിന് മികച്ച പിന്തുണ നൽകിയിട്ടുണ്ട്.Nitish Kumar Reddy celebrates fifty in Allu Arjun’s ‘Pushpa’ style
content summary; Nitish Kumar Reddy celebrates fifty in Allu Arjun’s ‘Pushpa’ style