ലോകസഭയില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഒടുവില്‍ ഭൂകമ്പമുണ്ടായി’ ഉത്തരാഖണ്ഡിലും ഡല്‍ഹിയിലുമുണ്ടായ ഭൂചലനത്തിന് മണിക്കൂറുകള്‍ക്ക് ശേഷം നടത്തിയ മോദിയുടെ ഈ പരാമര്‍ശം രാഹുല്‍ ഗാന്ധിയുടെ നേര്‍ക്കുള്ള ഒളിയമ്പായി. മോദിക്കെതിരെയുള്ള തെളിവുകള്‍ പുറത്തുവിട്ടാല്‍ ഭൂകമ്പം ഉണ്ടാകും എന്നായിരുന്നു രാഹുലിന്റെ മുന്‍ പ്രസ്താവന.
1975ലും 1977ലും ജനാധിപത്യം നേരിട്ട ഭീഷണി എത്രമാത്രമാണെന്ന് നമുക്കറിയാം. പ്രതിപക്ഷ നേതാക്കള്‍ ജയിലില്‍ അടക്കപ്പെടുകയും പത്ര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്തു. ആ കാലഘട്ടത്തില്‍ ഉയര്‍ന്ന ജനശക്തിയാണ് തന്നെ പ്രധാനമന്ത്രി പദത്തിലേക്കെത്തിച്ചത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ ഭാഗ്യമില്ലാത്ത സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച എന്നെ പോലെ നിരവധി പേര്‍ ഉണ്ട്. പക്ഷേ ഞങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് ജീവിക്കുന്നതും ജോലി ചെയ്യുന്നതും.
കറന്‍സി പിന്‍വലിക്കലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ എപ്പോഴും തയ്യാറായിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന് താത്പര്യം ടി വി ക്യാമറകളായിരുന്നു. കറന്‍സി പിന്‍വലിക്കല്‍ രാജ്യത്ത് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയെന്നും മോദി പറഞ്ഞു. എന്തുകൊണ്ടാണ് ശുചിത്വം പോലും രാഷ്ട്രീയവത്ക്കരിക്കപ്പെടുന്നത് എന്നു ഞാന്‍ അത്ഭുതപ്പെടുകയാണ്. എന്തുകൊണ്ട് സ്വച്ഛ ഭാരതത്തിന് വേണ്ടി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിച്ചു കൂടാ എന്നും മോദി ചോദിച്ചു.
സ്വാതന്ത്ര്യം നേടിത്തന്നത് ഒരു കുടുംബമല്ല. കോണ്‍ഗ്രസ്സ് ഇത് അംഗീകരിക്കണം. ഒന്നാം സ്വാതന്ത്ര്യസമര കാലത്ത് കോണ്‍ഗ്രസ്സ് രൂപം കൊണ്ടിട്ടു പോലുമില്ല. തന്റെ പോരാട്ടം പാവങ്ങള്‍ക്ക് വേണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാര്‍ലമെന്റില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.