June 04, 2026 |
Share on

ചടങ്ങുകളില്ല; ഈ ഹിന്ദു – മുസ്ലീം വിവാഹത്തിന് ആഘോഷം മാത്രം

ജുനൈദിന്റേയും ഗരിമയുടേയും മതനിരപേക്ഷ വിവാഹവുമായി ബന്ധപ്പെട്ട് മനോഹരമായ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് വിവാഹ വീഡിയോ സ്റ്റോറികളിലൂടെ ശ്രദ്ധേയരായ ‘ഷട്ടര്‍ഡൗണ്‍ ഫോട്ടോഗ്രഫി’.

ഹിന്ദുവായ ഗരിമ ജോഷിയും മുസ്ലീമായ ജുനൈദ് ഷെയ്ഖും വിവാഹിതരാവുകയാണ്. തങ്ങള്‍ നിക്കാഹും ഫേരയും (അഗ്നികുണ്ഡത്തിന് ചുറ്റും കൈ പിടിച്ച് വധൂവരന്മാര്‍ കൈ പിടിച്ച് നടക്കുന്ന പ്രദക്ഷിണം) ഒന്നും നടത്തുന്നില്ലെന്ന് ജുനൈദ് പറയുന്നു. ഞങ്ങള്‍ ആഘോഷിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് രണ്ട് സംസ്‌കാരങ്ങളുടേയും രണ്ട് കുടുംബങ്ങളുടേയും ആഘോഷമാണ്. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കുക എന്നത് ജുനൈദിന്റേയും ഗരിമയുടേയും തീരുമാനമായിരുന്നു.

രാത്രി ഏറെ വൈകും വരെ അവര്‍ നൃത്തം ചെയ്തു, പാട്ട് പാടി, ആഘോഷിച്ചു. ജുനൈദിന്റേയും ഗരിമയുടേയും മതനിരപേക്ഷ വിവാഹവുമായി ബന്ധപ്പെട്ട് മനോഹരമായ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് വിവാഹ വീഡിയോ സ്റ്റോറികളിലൂടെ ശ്രദ്ധേയരായ ‘ഷട്ടര്‍ഡൗണ്‍ ഫോട്ടോഗ്രഫി’. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ.

വീഡിയോ:

Leave a Reply

Your email address will not be published. Required fields are marked *

×