June 14, 2026 |
Share on

ബാരാമുള്ള ഭീകരക്രമണം; ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി ജമ്മു കശ്മീരിലെ ബാരമുള്ളയിലുള്ള സൈനിക ക്യാമ്പിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ബിഎസ്ഫ് ജവാന്‍ കൊല്ലപ്പെട്ടതായി വിവരം. നേരത്തെ രണ്ടു ജവാന്‍മാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. രാത്രി പത്തരയോടെ 46 രാഷ്ട്രീയ റൈഫിള്‍ ക്യാമ്പിനുനേരെയാണ് ആക്രമണം നടനടന്നത്. ആശങ്ക ഇപ്പോഴും തുടരുന്നതായാണ് വിവരം. ഭീകരര്‍ ആര്‍മി ക്യാമ്പിനുള്ളില്‍ കടക്കുന്നതിനു മുമ്പ് സൈന്യം തടഞ്ഞതായാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. രണ്ടു ഗ്രൂപ്പുകളായി തീവ്രവാദികള്‍ എത്തിയിട്ടുണ്ടെന്നുമാണ് സംശയിക്കുന്നത്. ആര്‍മി ക്യാമ്പിനുനേരെ ഇവര്‍ ഇരുവശങ്ങളില്‍ നിന്നായി ആക്രമണം […]

അഴിമുഖം പ്രതിനിധി

ജമ്മു കശ്മീരിലെ ബാരമുള്ളയിലുള്ള സൈനിക ക്യാമ്പിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ബിഎസ്ഫ് ജവാന്‍ കൊല്ലപ്പെട്ടതായി വിവരം. നേരത്തെ രണ്ടു ജവാന്‍മാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. രാത്രി പത്തരയോടെ 46 രാഷ്ട്രീയ റൈഫിള്‍ ക്യാമ്പിനുനേരെയാണ് ആക്രമണം നടനടന്നത്. ആശങ്ക ഇപ്പോഴും തുടരുന്നതായാണ് വിവരം. ഭീകരര്‍ ആര്‍മി ക്യാമ്പിനുള്ളില്‍ കടക്കുന്നതിനു മുമ്പ് സൈന്യം തടഞ്ഞതായാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. രണ്ടു ഗ്രൂപ്പുകളായി തീവ്രവാദികള്‍ എത്തിയിട്ടുണ്ടെന്നുമാണ് സംശയിക്കുന്നത്. ആര്‍മി ക്യാമ്പിനുനേരെ ഇവര്‍ ഇരുവശങ്ങളില്‍ നിന്നായി ആക്രമണം നടത്തുന്നതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വരുന്നു. എത്ര തീവ്രവാദികള്‍ ഉണ്ടെന്ന കാര്യത്തിലും തീര്‍ച്ചയില്ല. മൂന്നു മുതല്‍ നാലു വരെ തീവ്രവാദികള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ സൈനിക ക്യാമ്പിന്റെ സുരക്ഷാവലയം ഭീകരര്‍ക്കു ഭേദിക്കാനായിട്ടില്ലെന്നാണ് കരുതുന്നത്. കൂടുതല്‍ ദ്രുതകര്‍മസേന സ്ഥലത്തെത്തിയിട്ടുണ്ട്.അതേസമയം അഖ്‌നൂരില്‍ പാകിസ്താന്‍ പട്ടാളം ഇന്ത്യന്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുന്നതായും വിവരങ്ങള്‍ വരുന്നുണ്ട്.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×