തായ്‌ലാന്‍ഡില്‍ ജനാധിപത്യം വീണ്ടും അട്ടിമറിക്കപ്പെടുന്നു
രാഷ്ട്രീയ പ്രക്ഷുബ്ധതക്കൊടുവിൽ തായ്‌ലൻഡിലെ ഭരണ നേതൃത്വത്തിൽ സ്ത്രീ സാന്നിധ്യം, രാജ്യത്തെ നയിക്കാൻ ഒരുങ്ങുകയാണ് തായ് രാജകുടുംബത്തിലെ പിന്മുറക്കാരി. ധാർമ്മിക മാനദണ്ഡങ്ങൾ ലംഘിച്ച കുറ്റത്തിന് ഭരണഘടന കോടതി പ്രധാനമന്ത്രിയെ പദവിയിൽ നിന്ന് പുറത്താക്കിയിരുന്നു. തായ്‌ലൻഡിലെ ജനാധിപത്യത്തിന് കനത്ത പ്രഹരം ഏൽപ്പിക്കാൻ പോന്നതായിരുന്നു വിധി. Paetongtarn Shinawatra Thailand pm
പ്രധാനമന്ത്രി ശ്രേത്ത തവിസ് അധികാരത്തിൽ നിന്ന് പുറത്തായതോടെ പല പ്രമുഖരുടെയും പേരുകൾ ഉയർന്നു കേട്ടിരുന്നു. എന്നാൽ കോടതി വിധി വന്ന് രണ്ട് ദിവസം പിന്നിടുമ്പോൾ മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനവത്രയുടെ മകൾ പാറ്റോങ്താർ ഷിനവത്രയെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുകയാണ് നിയമനിർമ്മാതാക്കൾ.
വ്യാഴാഴ്‌ച രാത്രിയോടെ പാറ്റോങ്താർ ഷിനവത്ര അധികാരമേറ്റെടുക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിരുന്നു, എന്നാൽ എത്രനാൾ തുടരുമെന്നതിൽ തീരുമാനമായിട്ടില്ല. രാജ്യത്തെ നയിക്കാൻ ഒരുങ്ങുന്ന രാഷ്ട്രീയകുടുംബാഗത്തിന് വലിയ തോതിലുള്ള ജനപിന്തുണ അവകാശപ്പെടാനില്ല. അടുത്തിടെ നടന്ന ഒരു സർവേയിൽ 6 ശതമാനം വോട്ടർമാർ മാത്രമാണ് അവരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്. തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കപ്പെട്ട മൂവ് ഫോർവേഡ് പാർട്ടിയുടെ മുൻ നേതാവ് പിറ്റ ലിംജാരോൻറാറ്റിനും, ശ്രേത്ത തവിസിനും ലഭിച്ച പിന്തുണയെക്കാൾ വളരെ കുറവാണിത്. 2006-ലെ അട്ടിമറിയിലൂടെയാണ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നും തക്‌സിൻ പുറത്താക്കപ്പെട്ടത്. അധികാരത്തിൽ നിന്ന് പുറത്തായെങ്കിലും, തിരശീലക്ക് പിന്നിൽ അധികാരം നിയന്തിച്ചു കൊണ്ട് തക്‌സിൻ സജീവമായി നിലകൊണ്ടിരുന്നു. അദ്ദേഹത്തിൻ്റെ പാർട്ടിയായ ഫ്യൂ തായ് രാജ്യത്തിന്റെ പ്രധാന കക്ഷികളിൽ ഒന്നായി തുടരും എന്നതിൻ്റെ ഏറ്റവും വ്യക്തമായ പ്രസ്താവനയാണ് മകളുടെ രാഷ്ട്രീയ പ്രവേശനം.
പക്ഷെ പാറ്റോങ്താർ ഷിനവത്രയ്ക്ക് മുന്നോട്ടുള്ള യാത്ര അത്ര സുഖകരമായിരിക്കാൻ വഴിയില്ല. രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ മുതൽ രാഷ്ട്രീയ കാലാവസ്ഥ വരെ അനിശ്ചിതത്വത്തിലാണ്, ഇതിനെ മറികടക്കേണ്ടതായുണ്ട്. സൈന്യവും അതിൻ്റെ രാജകീയ സഖ്യകക്ഷികളും തായ്‌ലൻഡിൻ്റെ ജനാധിപത്യ പ്രക്രിയകളിൽ സ്ഥിരമായി ഇടപെടുന്ന സാഹചര്യം കൂടി പാറ്റോങ്താർ ഷിനവത്ര കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ഈ ഇടപെടൽ സാധരണ ജനങ്ങളിൽ അസ്വസ്ഥ വളർത്തുന്നതു കൂടി കണക്കിലെടുക്കുമ്പോൾ കാര്യങ്ങൾ സങ്കീർണ്ണമായേക്കും. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം സ്വീകരിക്കാനുള്ള നീക്കം അപ്രതീക്ഷിതമായിരുന്നു.
രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോട് വിയോജിപ്പുണ്ടെന്ന് പാറ്റോങ്താർ ഷിനവത്രയുടെ അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ മാനേജ്‌മെൻ്റ് കമ്പനിയിൽ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവായിരുന്ന, പാറ്റോങ്താർ സർക്കാരിൽ ഉപദേശക സ്ഥാനങ്ങളും വഹിച്ചിരുന്നു. എന്നാൽ ദേശീയ നേതൃത്വത്തിലേക്കെത്തുമ്പോൾ അവരുടെ പരിചയ സമ്പത്ത് അപര്യാപ്‌തമാണ്.
ഈ വർഷത്തിന്റെ തുടക്കത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഫ്യു തായ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്നു പെറ്റോങ്താർ ഷിനവത്ര. , പിറ്റയുടെ നേതൃത്വത്തിലുള്ള മൂവ് ഫോർവേഡ് പാർട്ടി ഗണ്യമായി കൂടുതൽ വോട്ടുകൾ നേടി, പുതിയ ഗവൺമെൻ്റിനെ മുന്നോട്ട് വയ്ക്കാൻ ഫ്യൂ തായ്ക്കൊപ്പം ചേർന്നു. എന്നാൽ പിറ്റയെ പ്രധാനമന്ത്രിയാക്കുന്നതിനെതിരെ, സെനറ്റിലെ സൈനിക, രാജവാഴ്ച സഖ്യകക്ഷികൾ വോട്ട് ചെയ്തു. ഇതോടെ പുതിയ സർക്കാർ രൂപീകരിക്കാനുള്ള പദ്ധതികൾ തടസ്സപ്പെട്ടു. കൂടാതെ, രാജവാഴ്ചയെ വിമർശിക്കുന്നത് ക്രിമിനൽ കുറ്റമാക്കുന്ന നിയമ ഭേദഗതിക്ക് വേണ്ടി വാദിച്ച അദ്ദേഹത്തിൻ്റെ പാർട്ടിയെ ഈ മാസം ആദ്യം ഭരണഘടനാ കോടതി നിരോധിച്ചു. ഒടുവിൽ ഫ്യു തായ് സ്ഥാനാർത്ഥിയായി ശ്രേത്തയുടെ പേര് മുന്നോട്ടു വച്ചു, അദ്ദേഹം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു വർഷം കാലാവധി തികക്കും മുൻപ് അദ്ദേഹത്തെ പുറത്താക്കിയത് തായ്‌ലൻഡിൻ്റെ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന അപകടകരമായ കൃത്രിമത്വത്തിന്റെയും ജനാധിപത്യത്തിന്റെയും വെല്ലുവിളിയും എടുത്തുകാണിച്ചെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
തക്‌സിൻ്റെ മക്കളിൽ ഏറ്റവും ഇളയവളായ പാറ്റോങ്താർ തൻ്റെ പിതാവിൽ നിന്ന് 17 വർഷം അകന്ന് കഴിഞ്ഞിരുന്നു. തനിക്കെതിരെയുള്ള രാഷ്ട്രീയ പ്രേരിത ആരോപണങ്ങൾ ഒഴിവാക്കാനാണ് അവർ തായ്‌ലൻഡ് വിട്ടത്. ഷിനവത്ര കുടുംബം പപ്പോഴും രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. അവരുടെ പിതൃ സഹോദരി തായ്‌ലൻഡിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു. 2014 ലെ അട്ടിമറിയിൽ പുറത്താക്കപ്പെട്ടതോടെ അവർക്ക് രാജ്യം വിടേണ്ടിവന്നു. 2008-ൽ ഭരണഘടനാ കോടതി പീപ്പിൾ പവർ പാർട്ടി പിരിച്ചുവിട്ടതോടെ പെറ്റോങ്‌ടറിന്റെ അമ്മവാൻ സോംചായ് വോങ്‌സാവത് ചുമതലയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷം മൂവ് ഫോർവേഡ് പാർട്ടി അധികാരത്തിൽ നിന്ന് പുറത്തായി. അഴിമതിക്കേസിൽ എട്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടിട്ടും, തക്‌സിൻ ജയിൽ ശിക്ഷ അനുഭവിച്ചിട്ടില്ല, ഇത് അദ്ദേഹത്തിൻ്റെ വിമർശകരെയും തായ് പൊതുജനങ്ങളിലെ പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. Paetongtarn Shinawatra Thailand pm
Content summary; Paetongtarn Shinawatra daughter of former prime minister Thaksin Shinawatra, is becoming new prime minister to Thailand