പാരസെറ്റമോൾ ഉപയോഗിക്കുന്നത് ഓട്ടിസത്തിന് കാരണമാകുമെന്നും ഇതിന് ഉടൻ ചികിത്സ കണ്ടെത്തുമെന്നുമെന്നുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ പ്രഖ്യാപനം വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയറിൻ്റെ നേതൃത്വത്തിൽ മാസങ്ങളോളം നടത്തിയ പഠനങ്ങൾക്ക് ശേഷമാണ് ഓട്ടിസത്തിന്റെ കാരണങ്ങളെക്കുറിച്ചും പാരസെറ്റമോൾ ഉപയോഗത്തെക്കുറിച്ചുമുള്ള ട്രംപിൻ്റെ പ്രഖ്യാപനം.
ഗർഭിണികൾ പാരസെറ്റമോൾ ഉപയോഗിക്കുന്നത് ഓട്ടിസം സാധ്യത വർദ്ധിപ്പിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. ഇത് സംബന്ധിച്ച് മരുന്നിൻ്റെ ലേബലിൽ മാറ്റങ്ങൾ വരുത്തുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ, ഈ വാദത്തെ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ തള്ളിപ്പറഞ്ഞിരിക്കുകയാണ്. എംഎംആർവി (MMRV) പോലുള്ള വാക്സിനുകൾ വൈകിയോ കുറഞ്ഞ അളവിലോ നൽകുന്നതിനെക്കുറിച്ചും നവജാതശിശുക്കൾക്ക് നൽകുന്ന ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വൈകിക്കുന്നതിനെക്കുറിച്ചും ട്രംപ് സംസാരിച്ചു. എന്നാൽ, ഇതിനും ശാസ്ത്രീയപരമായ തെളിവുകളില്ലെന്നാണ് ശാസ്ത്രലോകം വാദിക്കുന്നതെന്ന് ദി ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
കാൻസർ, അനീമിയ എന്നിവയ്ക്ക് ഉപയോഗിക്കുന്ന ല്യൂക്കോവോറിൻ എന്ന മരുന്ന് ഓട്ടിസത്തിന് ചികിത്സയായി ഉപയോഗിക്കാനാകുമോ എന്ന് പരിശോധിക്കുമെന്നും ട്രംപ് ഭരണകൂടം അറിയിച്ചു. ഓട്ടിസത്തെ എപ്പിഡെമിക് എന്ന് വിശേഷിപ്പിച്ച ട്രംപ്, താനും കെനഡിയും ഓട്ടിസത്തിനുള്ള മറുപടി കണ്ടെത്തി എന്നായിരുന്നു പ്രഖ്യാപനം നടത്തിയത്.
ട്രംപിൻ്റെ ഈ പ്രഖ്യാപനങ്ങളെ ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ദ്ധരും ശക്തമായി വിമർശിച്ചു. കൂടുതൽ പരിശോധനകളും രോഗനിർവചന രീതികളിലെ മാറ്റങ്ങളുമാണ്
ഓട്ടിസം നിരക്ക് വർദ്ധിക്കുന്നതിന് കാരണം മെച്ചപ്പെട്ട രോഗനിർണയവും രോഗത്തെക്കുറിച്ചുള്ള ധാരണയിലുണ്ടായ മാറ്റങ്ങളുമാണെന്ന് അവർ പറയുന്നു. പാരമ്പര്യ ഘടകങ്ങളാണ് ഓട്ടിസത്തിന് പ്രധാന കാരണമെന്നും അവർ കൂട്ടിച്ചേർത്തു. അനാവശ്യമായ ഭയം ജനിപ്പിച്ച് ഗർഭിണികൾക്ക് ശരിയായ ചികിത്സ ലഭിക്കുന്നതിന് ഇത് തടസ്സമുണ്ടാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
Content Summary: Paracetamol can cause autism; Scientific world criticizes Trump’s controversial statement.
This post was last modified on September 23, 2025 11:24 am
Leave a Comment