പാരീസ് മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ ഒന്നാം നമ്പര്‍ താരം ജോക്കോവിച്ച് പുറത്തായി

അഴിമുഖം പ്രതിനിധി

പാരീസ് മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ നൊവാക് ജോക്കോവിച്ച് പുറത്തായി. സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായ ജോക്കോവിച്ചിനെ ക്രൊയേഷ്യയുടെ മരിന്‍ സിലിക്കിനാണ് പരാജയപ്പെടുത്തിയത്. സിലിക്കിനോട് 6-4, 7-6 (7/2) സ്‌കോറിനാണ് ജോക്കോവിച്ച് അടിയറവ് പറഞ്ഞത്.

അതെസമയം ബ്രിട്ടന്‍ താരം ആന്‍ഡി മുറെ ചെക്ക് താരം തോമസ് ബെര്‍ഡിച്ചിനെ പരാജയപ്പെടുത്തി സെമിയില്‍ എത്തി. ചെക്ക് താരം തോമസ് ബെര്‍ഡിച്ചിനെ 7-6, 7-5 എന്ന സ്‌കോറിന് തോല്‍പിച്ചാണ് മുറെയുടെ സെമിപ്രവേശനം.

ആന്‍ഡി മുറെ ടൂര്‍ണമെന്റില്‍ ഫൈനല്‍ യോഗ്യത നേടിയാല്‍ ജോക്കോവിച്ചിന്റെ ഒന്നാം റാങ്ക് നഷ്ടമാവും. മുറെ ഫൈനല്‍ യോഗ്യത നേടിയാല്‍ ഒന്നാം റാങ്കില്‍ എത്താം

 

This post was last modified on November 5, 2016 5:09 pm

Related Post
Leave a Comment