June 04, 2026 |

കൊളറാഡോ വിമാനത്താവളത്തിലെ തീപിടുത്തം; അപകടം ഒഴിഞ്ഞത് തലനാരിഴയ്ക്ക്

​ഗുരുതര പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലങ്കിലും നിസാര പരിക്കുകളോടെ 12 പേരെ ആശുപത്രിയിലെത്തിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കൊളറാഡോ വിമാനത്താവളത്തിൽ ടാറിങിനിടെ ഉണ്ടായ അപകടത്തിൽ പുക പടർന്നതിനെ തുടർന്ന് അമേരിക്കൻ എയർലെൻസ് യാത്രക്കാരെ ഒഴിപ്പിച്ചു. ബോയിം​ഗ് വിമാനത്തിന്റെ അടിഭാ​ഗത്ത് തീ കത്തിപ്പടരുമ്പോൾ യാത്രക്കാർ അതിന്റെ ചിറകിൽ ഒതുങ്ങിയിരിക്കുന്നത് ഒഴിപ്പിക്കലിന്റെ ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നു.

ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആളുകൾ സുരക്ഷിതരായി പുറത്തിറങ്ങുന്നതിന് വായു നിറച്ച സ്ലൈഡുകൾ ഉപയോ​ഗിച്ചതായി യുഎസ് ഫെഡറേഷൻ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. സംഭവത്തിന്റെ കാരണത്തെക്കുറിച്ച് സമ​ഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും ഏജൻസി വ്യക്തമാക്കി.

​ഗുരുതര പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലങ്കിലും നിസാര പരിക്കുകളോടെ 12 പേരെ ആശുപത്രിയിലെത്തിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കൊളറാഡോ സ്പ്രിംഗ്സിൽ നിന്ന് പറന്നുയർന്ന വിമാനം ടെക്സസിലെ ഡാളസ് ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് എഫ്എഎ വ്യക്തമാക്കി. “എഞ്ചിൻ വൈബ്രേഷനുകൾ” ഉണ്ടായതായി ജീവനക്കാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന്, പ്രാദേശിക സമയം ഏകദേശം 5:15 ന് (23:15 GMT) വിമാനം ഡെൻവറിലേക്ക് തിരിച്ചുവിട്ടതായി എഫ്എഎ കൂട്ടിച്ചേർത്തു.

വിമാനത്തിൽ 172 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നുവെന്നും എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും അമേരിക്കൻ എയർലൈൻസ് അറിയിച്ചു.

വിമാനത്താവളത്തിന്റെ പലഭാ​ഗങ്ങളിൽ നിന്നുമായി തീജ്വാലകളും പുകയും ഉയർന്നതായി ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. എന്നാൽ, മറ്റ് വിമാനങ്ങൾ പുറപ്പെടുന്നതിന് തടസമുണ്ടായിരുന്നില്ല.

വടക്കേ അമേരിക്കയിൽ വ്യോമയാന സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്ന നിരവധി പ്രധാന സംഭവങ്ങൾ ഇതിന് മുൻപും നടന്നിരുന്നു. ഇതേ തുടർന്നാണ് അപകട സാധ്യത മുന്നിൽ കണ്ട് യാത്രക്കാരെ സുരക്ഷിതരാക്കിയത്.

വാഷിംഗ്ടൺ ഡിസിയിൽ ഒരു അമേരിക്കൻ എയർലൈൻസ് റീജിയണൽ ജെറ്റ് യുഎസ് ആർമി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററിൽ ആകാശത്ത് കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെട്ടിരുന്നു. എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവും അവരുടെ ജോലിഭാരവും സംബന്ധിച്ച ആശങ്കകൾ ഈ സംഭവത്തോടെ ഉയർന്ന് കേട്ടിരുന്നു.

ഇതിനിടെ സർക്കാർ ചെലവുകൾ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം നൂറുകണക്കിന് എഫ്എഎ പ്രൊബേഷണറി തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിരുന്നു. വാഷിങ്ടൺ ഡിസിയിലെ ഏറ്റവും ദുഃഖകരമായ സംഭവം നടന്ന് വെറും ആഴ്ച്ചകൾ മാത്രം പിന്നിട്ടപ്പോഴായിരുന്നു ട്രംപിന്റെ പുതിയ തീരുമാനം.

പിരിച്ചുവിട്ട എഫ്എഎ ജീവനക്കാരിൽ മെയിന്റനൻസ് മെക്കാനിക്കുകൾ, പരിസ്ഥിതി സംബന്ധ ജോലികൾ ചെയ്യുന്ന തൊഴിലാളികൾ, സാങ്കേതിക സഹായികൾ എന്നിവരും ഉൾപ്പെട്ടിരുന്നു.

ഇത്രയും വലിയ സംഭവങ്ങൾ നടക്കുമ്പോഴും അമേരിക്കൻ പ്രസിഡന്റും കാര്യക്ഷമതാ വകുപ്പായ ഡോജിന്റെ തലവൻ ഇലോൺ മസ്കും ചേർന്ന് ചിലവ് ചുരുക്കുന്നതിന് വീണ്ടും പദ്ധതികൾ വിഭാവനം ചെയ്യുകയാണ്.

content summary; Passengers on an American Airlines flight were evacuated in Colorado after a fire broke out on the plane, sending smoke into the air

Tags:

Leave a Reply

Your email address will not be published. Required fields are marked *

×