July 10, 2026 |
Share on

പിസി ജോര്‍ജ്ജിനെ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്താക്കും

അഴിമുഖം പ്രതിനിധി മുന്‍ ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് എം എംഎല്‍എയുമായ പിസി ജോര്‍ജ്ജിനെതിരെ പാര്‍ട്ടി നടപടി എടുക്കാന്‍ ഒരുങ്ങുന്നു. ജോര്‍ജ്ജിനെ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്താക്കുമെന്ന് ആന്റണി രാജു പറഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്ന് രാജു വ്യക്തമാക്കി. അഴിമതി വിരുദ്ധ മുന്നണിയുടെ പേരില്‍ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ജോര്‍ജ്ജിന് എതിരെ നടപടി സ്വീകരിക്കേണ്ടത് കേരള കോണ്‍ഗ്രസ് എം ആണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. ജോര്‍ജ്ജ് […]

അഴിമുഖം പ്രതിനിധി

മുന്‍ ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് എം എംഎ
ല്‍എയുമായ പിസി ജോര്‍ജ്ജിനെതിരെ പാര്‍ട്ടി നടപടി എടുക്കാന്‍ ഒരുങ്ങുന്നു. ജോര്‍ജ്ജിനെ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്താക്കുമെന്ന് ആന്റണി രാജു പറഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്ന് രാജു വ്യക്തമാക്കി. അഴിമതി വിരുദ്ധ മുന്നണിയുടെ പേരില്‍ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ജോര്‍ജ്ജിന് എതിരെ നടപടി സ്വീകരിക്കേണ്ടത് കേരള കോണ്‍ഗ്രസ് എം ആണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. ജോര്‍ജ്ജ് ഇപ്പോഴും ആ പാര്‍ട്ടിയുടെ ഭാഗമാണെന്നും തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ജോര്‍ജ്ജ് ഒന്നുമായിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×